- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ന്യൂഡൽഹി: ഇന്ത്യൻ ബോക്‌സിങ് താരം സരിതാ ദേവിക്ക് രാജ്യം പിന്തുണ നൽകണമെന്ന് സച്ചിൻ തെൻഡുൽക്കർ. ബോക്‌സിംഗിൽ നിന്ന് ആജീവനാന്തം വിലക്കാൻ രാജ്യാന്തര ബോക്‌സിങ് അസോസിയേഷൻ ഒരുങ്ങുന്നതിനിടെയാണ് സരിതയ്ക്ക് പിന്തുണയുമായി സച്ചിൻ രംഗത്ത് എത്തിയത്. സരിതയുടെ ബോക്‌സിങ് കരിയർ ഇല്ലാതാക്കാൻ അനുവദിക്കരുത്. ബോക്‌സിങ് അസോസിയേഷൻ സരിതയുടെ കേസ് പ്ര
ന്യൂഡൽഹി: ഇന്ത്യൻ ബോക്‌സിങ് താരം സരിതാ ദേവിക്ക് രാജ്യം പിന്തുണ നൽകണമെന്ന് സച്ചിൻ തെൻഡുൽക്കർ. ബോക്‌സിംഗിൽ നിന്ന് ആജീവനാന്തം വിലക്കാൻ രാജ്യാന്തര ബോക്‌സിങ് അസോസിയേഷൻ ഒരുങ്ങുന്നതിനിടെയാണ് സരിതയ്ക്ക് പിന്തുണയുമായി സച്ചിൻ രംഗത്ത് എത്തിയത്. സരിതയുടെ ബോക്‌സിങ് കരിയർ ഇല്ലാതാക്കാൻ അനുവദിക്കരുത്. ബോക്‌സിങ് അസോസിയേഷൻ സരിതയുടെ കേസ് പ്രത്യേകം പരിഗണിക്കണമെന്നും സച്ചിൻ ആവശ്യപ്പെട്ടു.
സരിതയുടെ വിലക്ക് നീക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് കേന്ദ്ര കായിക മന്ത്രിയെ സന്ദർശിച്ചശേഷമായിരുന്നു സച്ചിന്റെ പ്രതികരണം. ഇഞ്ചിയോൺ ഏഷ്യൻ ഗെയിംസിൽ വിധികർത്താക്കളുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് മെഡൽ സ്വീകരിക്കാൻ വിസമ്മതിച്ചതാണ് സരിതയ്‌ക്കെതിരായി ബോക്‌സിങ് അസോസിയേഷൻ നടപടിയെടുക്കാൻ കാരണം.
Next Story