ജോലിക്കിടെ കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് മലയാളി മരിച്ചു. തൃശ്ശൂർ സ്വദേശി സച്ചിൻ ഗോപി ചണശ്ശേരി ആണ് മരിച്ചത്. പരേതന് 36 വയസാണ് പ്രായം. ആൽഫാ ഫയർ സർവീസ് കമ്പനിയിലെ ടെക്നീഷ്യനായിരുന്നു. സീഫിലെ ജോലിസ്ഥലത്ത് ഒന്നാം നിലയിലെ ഗോവണിയിൽനിന്ന് താഴേയ്ക്ക് പതിക്കുകയായിരുന്നെന്ന് കമ്പനി അധികൃതർ പറഞ്ഞു.

ഉടൻതന്നെ ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രണ്ടു വർഷം മുൻപാണ് ഈ കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചത്.കുടുംബം നാട്ടിലാണ്. സൽമാനിയാ ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം നടപടികൾ പൂർത്തിയാക്കിയ ശേഷം നാട്ടിലയക്കും.