- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പരാജയത്തിൽ എടുത്ത 'ശപഥം' വിജയത്തിൽ തുടച്ചു നീക്കി സച്ചിൻ പൈലറ്റിന്റെ 'മധുര പ്രതികാരം' ; നാലു കൊല്ലത്തിന് ശേഷം തലപ്പാവണിഞ്ഞ് കോൺഗ്രസ് നേതാവ്; സത്യപ്രതിജ്ഞാചടങ്ങിലെ യുവനേതാവിന്റെ തലയെടുപ്പിൽ അഭിമാനത്തോടെ അണികൾ; രാജസ്ഥാനിൽ കണ്ടത് രാഷ്ട്രീയ വൈരം മറന്നുള്ള സൗഹൃദ കാഴ്ച്ചകൾ
ജയ്പൂർ: പരാജിതനായി നിന്ന സമയത്ത് എടുത്ത ശപഥം വിജയതിളക്കത്തിൽ തുടച്ച് നീക്കിയതിന്റെ സന്തോഷത്തിലാണ് കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ്. നാലു വർഷത്തിന് ശേഷമാണ് ഇന്നലെ സച്ചിൻ പൈലറ്റ് തലപ്പാവണിഞ്ഞത്. 2013 നിയമസഭാ തിരഞ്ഞെടുപ്പിലും 2014 ലോക്‌സഭാ തിരഞ്ഞെടുപ്പിലും പരാജയം രുചിച്ചതിനെ തുടർന്നാണ് ഇനി തലപ്പാവണിയില്ലെന്ന് സച്ചിൻ പൈലറ്റ് ശപഥം ചെയ്തത്. പാർട്ടി അധികാരത്തിൽ വന്നാലേ ഇനി തലപ്പാവ് അണിയൂ എന്ന ശപഥം ഫലം കാണാൻ നാലു വർഷം സമയമെടുത്തു.ഇന്നലെ നടന്ന സത്യപ്രതിജ്ഞാച്ചടങ്ങിൽ ചുവന്ന തലപ്പാവണിഞ്ഞാണ് അദ്ദേഹമെത്തിയത്. രാജസ്ഥാൻ പിസിസി അധ്യക്ഷനായ സച്ചിനാണ് പരാജയങ്ങളിൽനിന്ന് പാർട്ടിയെ വിജയത്തിലേക്ക് എത്തിച്ചത്. സൗഹൃദം പൂത്തുലഞ്ഞ സത്യപ്രതിജ്ഞാ വേദി തലസ്ഥാനമായ ജയ്പൂരാണ് രാജസ്ഥാൻ മുഖ്യമന്ത്രിയായി അശോക് ഗെഹ്ലോട്ടിന്റെ സത്യപ്രതിജ്ഞ ചടങ്ങിന് വേദിയായത്. അപൂർവ്വമായൊരു കാഴ്ചയ്ക്കാണ് ഇവിടം വേദിയായത്. രാജസ്ഥാനിലെ ബിജെപി മുഖ്യമന്ത്രിയായിരുന്ന വസുന്ധര രാജെ സിന്ധ്യ കോൺഗ്രസിന്റെ യുവ നേതാവും മധ്യപ്രദശിൽ കോൺഗ്രസിനെ തിരഞ്ഞെടുപ്പിൽ
ജയ്പൂർ: പരാജിതനായി നിന്ന സമയത്ത് എടുത്ത ശപഥം വിജയതിളക്കത്തിൽ തുടച്ച് നീക്കിയതിന്റെ സന്തോഷത്തിലാണ് കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ്. നാലു വർഷത്തിന് ശേഷമാണ് ഇന്നലെ സച്ചിൻ പൈലറ്റ് തലപ്പാവണിഞ്ഞത്. 2013 നിയമസഭാ തിരഞ്ഞെടുപ്പിലും 2014 ലോക്‌സഭാ തിരഞ്ഞെടുപ്പിലും പരാജയം രുചിച്ചതിനെ തുടർന്നാണ് ഇനി തലപ്പാവണിയില്ലെന്ന് സച്ചിൻ പൈലറ്റ് ശപഥം ചെയ്തത്.
പാർട്ടി അധികാരത്തിൽ വന്നാലേ ഇനി തലപ്പാവ് അണിയൂ എന്ന ശപഥം ഫലം കാണാൻ നാലു വർഷം സമയമെടുത്തു.ഇന്നലെ നടന്ന സത്യപ്രതിജ്ഞാച്ചടങ്ങിൽ ചുവന്ന തലപ്പാവണിഞ്ഞാണ് അദ്ദേഹമെത്തിയത്. രാജസ്ഥാൻ പിസിസി അധ്യക്ഷനായ സച്ചിനാണ് പരാജയങ്ങളിൽനിന്ന് പാർട്ടിയെ വിജയത്തിലേക്ക് എത്തിച്ചത്.
സൗഹൃദം പൂത്തുലഞ്ഞ സത്യപ്രതിജ്ഞാ വേദി
തലസ്ഥാനമായ ജയ്പൂരാണ് രാജസ്ഥാൻ മുഖ്യമന്ത്രിയായി അശോക് ഗെഹ്ലോട്ടിന്റെ സത്യപ്രതിജ്ഞ ചടങ്ങിന് വേദിയായത്. അപൂർവ്വമായൊരു കാഴ്ചയ്ക്കാണ് ഇവിടം വേദിയായത്. രാജസ്ഥാനിലെ ബിജെപി മുഖ്യമന്ത്രിയായിരുന്ന വസുന്ധര രാജെ സിന്ധ്യ കോൺഗ്രസിന്റെ യുവ നേതാവും മധ്യപ്രദശിൽ കോൺഗ്രസിനെ തിരഞ്ഞെടുപ്പിൽ നയിച്ച ജ്യോതിരാദിത്യ സിന്ധ്യയെ കെട്ടിപ്പിടിച്ച് കവിളിൽ ഉമ്മവച്ച് നിമിഷം വേറിട്ടതായി. കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി വസുന്ധര രാജെ സന്ധ്യക്ക് മുന്നിൽ കൈകുപ്പി നിൽക്കുന്ന ചിത്രം കോൺഗ്രസ് പ്രവർത്തകർ ഏറ്റെടുത്തു.
രാജ്യം ഉറ്റുനോക്കുന്ന നിയമസഭാതിരഞ്ഞെടുപ്പിൽ രണ്ടു സംസ്ഥാനങ്ങളിൽ പട നയിച്ചത് സിന്ധ്യ കുടുംബമാണ് അതും രണ്ടു പാളയങ്ങളിലായി. തിരഞ്ഞെടുപ്പു ചരിത്രത്തിലെ അപൂർവ കാഴ്ചയാണ് ഇത്. രാജസ്ഥാനിൽ മുഖ്യമന്ത്രിക്കസേര നിലനിർത്താനുള്ള പോരാട്ടത്തിലായിരുന്നു വസുന്ധര രാജെ സിന്ധ്യയെങ്കിൽ തൊട്ടപ്പുറത്തു മധ്യപ്രദേശിൽ കോൺഗ്രസിന്റെ സാരഥിയായത് സഹോദരപുത്രനായ ജ്യോതിരാദിത്യ സിന്ധ്യയാണ്.
ഗ്വോളിയോറിലെ രാജാവും കോൺഗ്രസിന്റെ ജനകീയ മുഖവുമായിരുന്ന മാധവ് റാവു സിന്ധ്യയുടെ കുടുംബാംഗങ്ങളാണ് ഇരുവരുമെന്നത് തന്നെയാണ് രക്തബന്ധം. മാധവ് റാവു സിന്ധ്യയുടെ സഹോദരിയാണ് വസുന്ധര. ജ്യോതിരാദിത്യയാകട്ടെ മകനും. മാധവ് റാവുവും മകനും കോൺഗ്രസിന്റെ കൈ പിടിച്ചപ്പോൾ വസുന്ധര താമരയ്ക്ക് പിന്നാലെ സഞ്ചരിക്കുകയായിരുന്നു.