- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐഎസ്എൽ രണ്ടാം സീസണിലേക്കുള്ള കേരള ബ്ലാസ്‌റ്റേഴ്‌സ് ടീമിനെ അവതരിപ്പിച്ചു; തിരുവനന്തപുരത്തിന് ആവേശമായി സച്ചിനുമെത്തി; ഗാലറികൾ നിറയ്ക്കാൻ മഞ്ഞപ്പടയ്ക്കാകുമെന്നും ഇതിഹാസ താരം
തിരുവനന്തപുരം: ഐഎസ്എൽ ഫുട്‌ബോൾ രണ്ടാം സീസണിന്റെ കേരളത്തിലെ ടീമായ കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ടീമും ജഴ്‌സിയും അവതരിപ്പിച്ചു. ടീം ഉടമ സച്ചിൻ ടെൻഡുൽക്കർ തിരുവനന്തപുരത്ത് താജ് ഹോട്ടലിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് കൈമാറിയാണ് ജേഴ്‌സി അവതരിപ്പിച്ചത്. കായിക മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ ചടങ്ങിൽ സന്നിഹിതനായിരുന്നു. മു
തിരുവനന്തപുരം: ഐഎസ്എൽ ഫുട്‌ബോൾ രണ്ടാം സീസണിന്റെ കേരളത്തിലെ ടീമായ കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ടീമും ജഴ്‌സിയും അവതരിപ്പിച്ചു. ടീം ഉടമ സച്ചിൻ ടെൻഡുൽക്കർ തിരുവനന്തപുരത്ത് താജ് ഹോട്ടലിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് കൈമാറിയാണ് ജേഴ്‌സി അവതരിപ്പിച്ചത്.
കായിക മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ ചടങ്ങിൽ സന്നിഹിതനായിരുന്നു. മുൻ വർഷത്തിലേതു പോലെ മഞ്ഞ നിറത്തിലുള്ള ജഴ്‌സിയാണ് ടീമിന് ഇക്കുറിയും. ടീമിന്റെ സ്‌പോൺസർമാർ മാറിയിട്ടുണ്ട്.
കഴിഞ്ഞ വർഷം മികച്ച രീതിയിലാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് കളിച്ചതെന്ന സച്ചിൻ പറഞ്ഞു. ആദ്യ എഡിഷൻ ആയതിനാൽ തന്നെ എത്രത്തോളം കാണികളെ സ്‌റ്റേഡിയത്തിലേക്ക് ആകർഷിക്കാൻ കഴിയുമെന്ന കാര്യത്തിലായിരുന്നു ഏവർക്കും സംശയം. എന്നാൽ, കഴിഞ്ഞ വർഷത്തെ പ്രകടനവും ഇപ്പോഴത്തെ മികച്ച യുവനിരയെയും പരിഗണിക്കുമ്പോൾ ഇന്ത്യയിൽ എവിടെയുള്ള സ്‌റ്റേഡിയവും നിറക്കാൻ കഴിയുമെന്ന പൂർണ വിശ്വാസമുണ്ടെന്നും സച്ചിൻ പറഞ്ഞു.
കഴിഞ്ഞ വർഷം ഏവരിൽ നിന്നും ലഭിച്ച മികച്ച പിന്തുണ ഇക്കുറിയും പ്രതീക്ഷിക്കുന്നു. കളി ജയിക്കുന്നതിനെക്കാൾ പ്രധാനം കാണികളുടെ ഹൃദയം കീഴടക്കുന്നതിലാണ്. കഴിഞ്ഞ തവണ ജേതാക്കളാവാൻ കഴിഞ്ഞില്ലെങ്കിലും ഇന്ത്യയിൽ മത്സരം നടന്നയിടത്തൊക്കെ മികച്ച പ്രകടനത്തിലൂടെ അതിനു സാധിച്ചു. എവേ മത്സരങ്ങളിൽ ടീമിന് ലഭിച്ച പിന്തുണ അതാണ് വ്യക്തമാക്കുന്നതെന്നും സച്ചിൻ പറഞ്ഞു.
കേരളത്തോട് സച്ചിൻ കാണിക്കുന്ന പ്രത്യേക സ്‌നേഹത്തിന് നാം എന്നും കടപ്പെട്ടവരാണെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്‌സിന് കഴിഞ്ഞ തവണ റണ്ണേഴ്‌സ് അപ്പ് അവാൻ സാധിച്ചുവെങ്കിൽ ഇക്കുറി ജേതാക്കളാവാൻ കഴിയുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സന്ദീപ് നന്ദിയാണ് ടീമിന്റെ ഗോൾകീപ്പർ. നിർമ്മൽ ഛേത്രി, പീറ്റർ കാർവല്ലോ, സൗമിക് ദേ എന്നിവരാണ് ടീമിലെ പ്രമുഖർ. കേരള ബ്ലാസ്റ്റേഴ്‌സിന്റെ ജെഴ്‌സിയുടെ നിറമായ മഞ്ഞ ഷർട്ട് അണിഞ്ഞാണ് സച്ചിൻ എത്തിയത്.