- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിരിവ് നൽകാത്തതിന്റെ പേരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ സിനിമ ചിത്രീകരണം തടഞ്ഞു; സന്തോഷ് നായർ സംവിധാനം ചെയ്യുന്ന സച്ചിൻ എന്ന സിനിമയുടെ ചിത്രീകരണമാണ് തടസ്സപ്പെട്ടത്; പത്തനാപുരത്തെ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ സിനിമ പ്രവർത്തകരുടെ പരാതി
പാർട്ടി ഫണ്ടിലേക്ക് പിരിവ് നൽകാത്തതതിന് പത്തനാപുരത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ സിനിമ ചിത്രീകരണം തടസ്സപ്പെടുത്തിയതായി പരാതി. സന്തോഷ് നായർ സംവിധാനം ചെയ്യുന്ന സച്ചിൻ എന്ന സിനിമയുടെ ചിത്രീകരണമാണ് തടസ്സപ്പെട്ടത്. ചിത്രീകരണം നിർത്തിവെച്ചതോടെ ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായി. ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പത്തനാപുരം പൊലീസിൽ പരാതി നൽകി. സച്ചിൻ എന്ന സിനിമയുടെ ചിത്രീകരണം ഒരു മാസത്തോളമായി പുനലൂർ, പത്തനാപുരം മേഖലകളിൽ നടന്നു വരികയാണ്. കഴിഞ്ഞ ദിവസം പത്തനാപുരം പള്ളിമുക്കിൽ ചിത്രീകരണം പുരോഗമിക്കുന്നതിനിടെയാണ് ഒരു സംഘം യൂത്ത് കോൺഗ്രസ് പ്രവർത്തകർ പാർട്ടി ഫണ്ടിലേക്ക് വൻ തുക പിരിവ് ചോദിച്ച് എത്തിയത്. എന്നാൽ പിരിവ് നൽകാനാകില്ലെന്ന് നിർമ്മാതാവ് അറിയിച്ചു. ഇതോടെയാണ് ചിത്രീകരണം അലങ്കോലപ്പെടുത്തിയതെന്ന് നിർമ്മാതാവ് പറയുന്നു. ഷൂട്ടിങ് പൊതു ജനത്തിന് ബുദ്ധിമുട്ടാണെന്ന് പറഞ്ഞാണ് ചിത്രീകരണം തടസ്സപ്പെടുത്തിയത്. ഏഴ് ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നും അണിയറക്കാർ പറഞ്ഞു. സംഭവത്തെക്കുറിച്ച് നിർമ്മാതാവ് പത്തനാപുരം പൊലീസിൽ പരാതി
പാർട്ടി ഫണ്ടിലേക്ക് പിരിവ് നൽകാത്തതതിന് പത്തനാപുരത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ സിനിമ ചിത്രീകരണം തടസ്സപ്പെടുത്തിയതായി പരാതി. സന്തോഷ് നായർ സംവിധാനം ചെയ്യുന്ന സച്ചിൻ എന്ന സിനിമയുടെ ചിത്രീകരണമാണ് തടസ്സപ്പെട്ടത്. ചിത്രീകരണം നിർത്തിവെച്ചതോടെ ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായി. ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പത്തനാപുരം പൊലീസിൽ പരാതി നൽകി.
സച്ചിൻ എന്ന സിനിമയുടെ ചിത്രീകരണം ഒരു മാസത്തോളമായി പുനലൂർ, പത്തനാപുരം മേഖലകളിൽ നടന്നു വരികയാണ്. കഴിഞ്ഞ ദിവസം പത്തനാപുരം പള്ളിമുക്കിൽ ചിത്രീകരണം പുരോഗമിക്കുന്നതിനിടെയാണ് ഒരു സംഘം യൂത്ത് കോൺഗ്രസ് പ്രവർത്തകർ പാർട്ടി ഫണ്ടിലേക്ക് വൻ തുക പിരിവ് ചോദിച്ച് എത്തിയത്. എന്നാൽ പിരിവ് നൽകാനാകില്ലെന്ന് നിർമ്മാതാവ് അറിയിച്ചു. ഇതോടെയാണ് ചിത്രീകരണം അലങ്കോലപ്പെടുത്തിയതെന്ന് നിർമ്മാതാവ് പറയുന്നു.
ഷൂട്ടിങ് പൊതു ജനത്തിന് ബുദ്ധിമുട്ടാണെന്ന് പറഞ്ഞാണ് ചിത്രീകരണം തടസ്സപ്പെടുത്തിയത്. ഏഴ് ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നും അണിയറക്കാർ പറഞ്ഞു. സംഭവത്തെക്കുറിച്ച് നിർമ്മാതാവ് പത്തനാപുരം പൊലീസിൽ പരാതി നൽകി. എന്നാൽ എന്താണ് സംഭവമെന്ന് അറിയില്ലെന്നും അന്വേഷിക്കുമെന്നും യൂത്ത് കോൺഗ്രസ് പ്രാദേശിക നേതൃത്വം അറിയിച്ചു.
ക്രിക്കറ്റ് പശ്ചാത്തലമാക്കി ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സന്തോഷ് നായരാണ്. ഫഹദ് ഫാസിൽ നായകനായ മണിരത്‌നം എന്ന ചിത്രത്തിന്റെ സംവിധായകനാണ് സന്തോഷ് നായർ. ധ്യാൻ ശ്രീനിവാസനാണ് സച്ചിനിലെ നായകൻ. അജുവർഗീസ്,ധർമ്മജൻ, ഹരീഷ് കണാരൻ, രഞ്ജി പണിക്കർ, മണിയൻപിള്ള രാജു,അന്ന രേഷ്മ, തുടങ്ങിയവരാണ് സച്ചിനിൽ മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.