- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സച്ചിൻ കൊച്ചിയിൽ വീടു വാങ്ങുന്നത് വെറുതെയല്ല; കൊച്ചിക്ക് സമീപം 50 ഏക്കർ സ്ഥലത്ത് സ്പോർട്സ് സിറ്റി ആരംഭിക്കാൻ ചർച്ചകൾ തുടങ്ങി; കാര്യങ്ങൾ നീക്കുന്നത് ടിസി മാത്യു
കൊച്ചി: ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുുൽക്കറെ കേരളവുമായി അടുപ്പിക്കുന്നത് കേരളാ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റും ബിസിസിഐ വൈസ് പ്രസിഡന്റുമായ ടിസി മാത്യു. കേരളത്തിൽ സ്വകാര്യ മേഖലയിലെ കായിക അടിസ്ഥാന സൗകര്യ വികസനത്തിന് സച്ചിനുള്ള താൽപ്പര്യം മനസ്സിലാക്കിയാണ് ഇത്. പ്രമുഖ ബിൽഡർമാരുമായി ചേർന്ന് കായിക വികസനത്തിനു മുൻതൂക്കമുള്ള
കൊച്ചി: ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുുൽക്കറെ കേരളവുമായി അടുപ്പിക്കുന്നത് കേരളാ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റും ബിസിസിഐ വൈസ് പ്രസിഡന്റുമായ ടിസി മാത്യു. കേരളത്തിൽ സ്വകാര്യ മേഖലയിലെ കായിക അടിസ്ഥാന സൗകര്യ വികസനത്തിന് സച്ചിനുള്ള താൽപ്പര്യം മനസ്സിലാക്കിയാണ് ഇത്.
പ്രമുഖ ബിൽഡർമാരുമായി ചേർന്ന് കായിക വികസനത്തിനു മുൻതൂക്കമുള്ള സ്പോർട്സ് സിറ്റി സ്ഥാപിക്കാൻ സച്ചിന്റെ നിക്ഷേപമുണ്ടാകും. ഇതു സംബന്ധിച്ച ചർച്ചകൾ തുടങ്ങിക്കഴിഞ്ഞു. നിക്ഷേപം എത്രയെന്നതു സംബന്ധിച്ച് അന്തിമ തീരുമാനം ആയിട്ടില്ല. ഇതു സംബന്ധിച്ച ചർച്ചകൾ ടിസി മാത്യു തുടങ്ങി കഴിഞ്ഞു. സച്ചിൻ തെണ്ടുൽക്കറുടെ നേതൃത്വത്തിലുള്ള ക്രിക്കറ്റ് അക്കാഡമിയും പരിഗണനയിലുണ്ട്. ഈ സാഹചര്യത്തിലാണ് കൊച്ചിയിൽ സച്ചിൻ സ്വന്തമായി വീട് വാങ്ങാനൊരുങ്ങുന്നത്. താമസിയാതെ തന്നെ എല്ലാ പദ്ധതിയിലും അന്തിമ രൂപം വരുമെന്ന് ടിസി മാത്യുവിനോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി.
കേരളത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് സച്ചിൻ തെൻഡുൽക്കർ കൊച്ചിയിൽ വസതി വാങ്ങുന്നതെന്നാണു സൂചനകൾ. ഇന്റർനാഷനൽ അഡ്വർടൈസിങ് അസോസിയേഷൻ (ഐഎഎ) ജൂബിലി സമ്മേളനത്തിൽ പങ്കെടുക്കാൻ കൊച്ചിയിലെത്തുന്ന സച്ചിൻ നാളെ ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയേക്കും. കായിക അടിസ്ഥാന സൗകര്യ വികസനത്തിന്റെ രണ്ടാം ഘട്ടമെന്ന നിലയ്ക്ക് തിരുവനന്തപുരത്തും കോഴിക്കോട്ടും സ്പോർട്സ് സിറ്റികൾ സ്ഥാപിക്കുന്നതും ആലോചനയിലുണ്ട്.
കേരളത്തോടുള്ള ഇഷ്ടം സച്ചിൻ രണ്ടു വർഷം മുൻപാണു വെളിപ്പെടുത്തിയത്. ഫുട്‌ബോളിനെ പ്രോൽസാഹിപ്പിക്കാൻ ശ്രമിക്കുമെന്നു പറഞ്ഞതിനു പിന്നാലെ ഐഎസ്എൽ ഫ്രാഞ്ചൈസിയുമായി കൈകോർത്ത് കേരള ബ്ലാസ്റ്റേഴ്‌സ് ടീം സഹ ഉടമയായി തെണ്ടുൽക്കർ കേരളത്തിലെത്തി. കഴിഞ്ഞ വർഷം ഓണക്കാലത്തു ബ്ലാസ്റ്റേഴ്‌സ് ടീമിനൊപ്പം സദ്യയുണ്ണാൻ കൊച്ചിയിലെത്തിയ ക്രിക്കറ്റ് താരം പിന്നീടു പലവട്ടം ഐഎസ്എൽ മൽസരങ്ങൾക്കു സാക്ഷ്യം വഹിക്കാനുമെത്തി. സ്പോർട്സ് അടിസ്ഥാന സൗകര്യ വികസനത്തിനുവേണ്ടി ശ്രമിക്കുമെന്ന സൂചനകളും നൽകിയിരുന്നു. അതിന്റെ തുടർച്ചയായാണ് സച്ചിന്റെ സംരംഭകത്വം. ടിസി മാത്യു മുൻകൈയെടുത്താണ് ചർച്ചകൾ പുരോഗമിക്കുന്നത്.
കേരളത്തിന്റെ മറ്റു ഭാഗങ്ങളിൽനിന്ന് എളുപ്പത്തിൽ എത്തിച്ചേരാൻ സൗകര്യമുള്ളയിടം എന്ന നിലയ്ക്കു കൊച്ചിയാണ് ആദ്യത്തെ സ്പോർട്സ് സിറ്റിക്കായി പരിഗണിക്കുന്നത്. സ്പോർട്സ് സിറ്റി നഗരത്തിനകത്ത് ഉദ്ദേശിക്കുന്നില്ല. കൊച്ചിയുടെ തുടർച്ച എന്നു വിശേഷിപ്പിക്കാവുന്ന, ഗതാഗത സൗകര്യമുള്ള പ്രദേശങ്ങളാണു പരിഗണിക്കുന്നത്. 50 ഏക്കറിൽ പദ്ധതി പടുത്തുയർത്തുകയാണു ലക്ഷ്യം. ഇതിനുള്ള സ്ഥലവും മറ്റും ഉടൻ നിശ്ചയിക്കും. ക്രിക്കറ്റും ഫുട്‌ബോളുമെല്ലാം പരിശീലിക്കാൻ കഴിയുന്ന ആധുനിക അനുബന്ധ സൗകര്യങ്ങളോടു കൂടിയ ഒന്നോ രണ്ടോ കളിക്കളങ്ങൾ, ഇൻഡോർ സ്റ്റേഡിയം, ഫിറ്റ്‌നസ് കേന്ദ്രങ്ങൾ എന്നിവ അടങ്ങുന്ന കോപ്ലക്‌സാണ് ലക്ഷ്യമിടുന്നത്.
ഷോപ്പിങ് മാളുകൾ, ഭക്ഷണശാലകൾ, പാർപ്പിട സമുച്ചയം, കൺവൻഷൻ സെന്റർ, വിനോദ കേന്ദ്രങ്ങൾ, ഹരിത മേഖല എന്നിവ ഉൾപ്പെടുന്നതാവും സ്പോർട്സ് സിറ്റി. സച്ചിന്റെ സ്പോർട്സ് സിറ്റി എന്ന നിലയ്ക്ക് രാജ്യാന്തര തലത്തിൽ പ്രശസ്തമായ അക്കാദമികളെയും പരിശീലകരെയും ഇവിടേക്ക് ആകർഷിക്കാൻ കഴിയുമെന്നാണു കണക്കുകൂട്ടൽ. പരിശീലകർക്കും ജീവനക്കാർക്കും ട്രെയിനികൾക്കും താമസിക്കാനുള്ള സൗകര്യങ്ങളുണ്ടാകും. ട്രെയിനികളുടെ രക്ഷിതാക്കൾക്കും സ്പോർട്സ് സിറ്റി സന്ദർശന വേളയിൽ പാർപ്പിട സമുച്ചയത്തിൽ താമസിക്കാനാവും. വിനോദസഞ്ചാര മേഖലയെന്ന നിലയ്ക്കു വിപണനം ചെയ്യാനും സാധ്യതയുണ്ട്.