- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സച്ചിൻ കൊച്ചിയിൽ എത്തിയത് ചാർട്ടർ ചെയ്ത പ്രത്യേക വിമാനത്തിൽ; ഇന്ന് മരടിലെത്തി പുതിയ വീട് കാണും; ക്രിക്കറ്റ് ഇതിഹാസത്തിന്റെ പേരിൽ ക്രിക്കറ്റ് സ്റ്റേഡിയമെന്ന് കെസിഎ
കൊച്ചി: ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസത്തിന്റെ രണ്ടാം വീടായി മാറുകയാണ് എല്ലാ അർത്ഥത്തിലും മാറുകയാണ് കൊച്ചി. കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ഉടമയായ സച്ചിൻ കൊച്ചിയിൽ വീട് വാങ്ങുന്നു എന്ന വാർത്ത പുറത്തുവന്നതോടെ കൊച്ചിക്കാരെല്ലാം വലിയ ആവേശത്തിലാണ്. ഇന്നലെ സച്ചിൻ കേരളത്തിൽ എത്തിയപ്പോൾ അദ്ദേഹത്തിന് ഊഷ്മള സ്വീകരണമാണ് മലയാളികൾ നൽകിയതും. കേര
കൊച്ചി: ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസത്തിന്റെ രണ്ടാം വീടായി മാറുകയാണ് എല്ലാ അർത്ഥത്തിലും മാറുകയാണ് കൊച്ചി. കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ഉടമയായ സച്ചിൻ കൊച്ചിയിൽ വീട് വാങ്ങുന്നു എന്ന വാർത്ത പുറത്തുവന്നതോടെ കൊച്ചിക്കാരെല്ലാം വലിയ ആവേശത്തിലാണ്. ഇന്നലെ സച്ചിൻ കേരളത്തിൽ എത്തിയപ്പോൾ അദ്ദേഹത്തിന് ഊഷ്മള സ്വീകരണമാണ് മലയാളികൾ നൽകിയതും. കേരളത്തിന്റെ സ്വന്തം സുഗന്ധംനിറഞ്ഞ ഏലയ്ക്കാ മാല കഴുത്തിൽ ചാർത്തിയാണ് അദ്ദേഹത്തിന് സ്വീകരണം ഒരുക്കിയത്.
കോയമ്പത്തൂരിൽനിന്ന് പ്രത്യേകം ചാർട്ടർ ചെയ്ത വിമാനത്തിലാണ് സച്ചിൻ ടെണ്ടുൽക്കർ വെള്ളിയാഴ്ച വൈകീട്ട് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയത്. ഐ.എ.എ. പ്രതിനിധികളടക്കമുള്ളവർ എത്തിയിരുന്നു. സച്ചിനൊപ്പം സദ്ഗുരു ജഗ്ഗി വാസുദേവിനു നേരെ കൈകൾ കൂപ്പി വിമാനത്താവളത്തിനു പുറത്തേക്ക് വരുമ്പോൾ ആവേശത്തിന്റെ സുഗന്ധം സച്ചിൻ അറിഞ്ഞു തുടങ്ങിയിരുന്നു. കാത്തുനിന്ന ആരാധകരെ കൈവിടാതെ കൈവീശിക്കൊണ്ടാണ് അദ്ദേഹം കടന്നുവന്നത്.
കൊച്ചിയിൽ ഇന്റർനാഷണൽ അഡ്വർടൈസിങ് അസോസിയേഷൻ ഇന്ത്യ ചാപ്റ്ററിന്റ രജത ജൂബിലി സമ്മേളനത്തിൽ പങ്കെടുക്കാനാണ് സച്ചിൻ എത്തിയത്. വിമാനത്താവളത്തിലെത്തിയ സച്ചിനെ സ്വീകരിക്കാൻ ഐ.എ.എ. പ്രതിനിധികളടക്കമുള്ളവർ എത്തിയിരുന്നു. സുരക്ഷാഭടന്മാരുടെ പ്രതിരോധ മതിലിനിടയിലൂടെ പലരും സച്ചിനെ ഫോൺക്യാമറയിലാക്കാനുള്ള തിരക്കിലായിരുന്നു.
കാത്തുനിന്ന ദൃശ്യമാദ്ധ്യമ പ്രവർത്തകർ പൊതിയാൻ ശ്രമിച്ചെങ്കിലും എല്ലാം പുഞ്ചിരിയിലൊതുക്കി സച്ചിൻ കാറിൽക്കയറി. അപ്പോഴും ആവേശത്തോടെ ആരവം മുഴക്കിയിരുന്ന ആരാധകരുടെ നേരെ കൈകൾ വീശാൻ മാസ്റ്റർ ബ്ലാസ്റ്റർ മറന്നില്ല. കൊച്ചിയിൽ വീട് വാങ്ങിക്കാൻ ശ്രമിക്കുന്ന സച്ചിന്റെ വീട്ടുകാരനെപ്പോലെയുള്ള രംഗപ്രവേശം കൂടിയായിരുന്നു സന്ദർശനം. വാങ്ങാൻ ഉദ്ദേശിക്കുന്ന മരടിലെ പ്രൈം മെറിഡിയൻ വില്ല സച്ചിൻ ശനിയാഴ്ച രാവിലെ സന്ദർശിക്കും.
അതിടിനെ ദൈവത്തിന്റെ സ്വന്തം നാട്ടിൽ ക്രിക്കറ്റ് ദൈവത്തിന്റെ പേരിൽ സ്റ്റേഡിയം നിർമ്മിക്കാനും കേരളത്തിന് പദ്ധതിയുണ്ട്. കേരളത്തിലെ ഒരു ക്രിക്കറ്റ് സ്‌റ്റേഡിയത്തിന് സച്ചിൻ ടെൻഡുൽക്കറുടെ പേര് നൽകുമെന്ന് കെസിഎ പ്രസിഡന്റ് ടി സി മാത്യു പറഞ്ഞു. വയനാട് കൃഷ്ണഗിരി സ്‌റ്റേഡിയം അടക്കമുള്ള സ്‌റ്റേഡിയങ്ങൾ പരിഗണനയിലുണ്ട്. സച്ചിന്റെ അഭിപ്രായം കൂടി പരിഗണിച്ചാകും തീരുമാനം എന്നും ടി സി മാത്യു പറഞ്ഞു. കൊച്ചി കലൂർ സ്‌റ്റേഡിയത്തിൽ സച്ചിൻ പവലിയൻ നേരത്തെ സ്ഥാപിച്ചിരുന്നു.
കെസിഎയുടെ നേതൃത്വത്തിൽ അടുത്ത രണ്ടുവർഷത്തിനുള്ളിൽ നടപ്പാക്കുന്ന പദ്ധതികളിൽ സച്ചിന്റെ സഹകരണം തേടുമെന്നും ടി സി മാത്യു പറഞ്ഞു. കേരളത്തിൽ നടന്ന ദേശീയ ഗെയിംസിന്റെ ഗുഡ്‌വിൽ അംബാസഡറായിരുന്നു സച്ചിൻ.