- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സച്ചിൻ ആശുപത്രി വിട്ടു; ഇനി വീട്ടിൽ പരിപൂർണ വിശ്രമത്തിൽ; ചികിത്സിച്ച ആരോഗ്യ പ്രവർത്തകർക്കും ആരാധകർക്കും നന്ദി അറിയിച്ച് ക്രിക്കറ്റ് ഇതിഹാസം
മുംബയ്: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൾക്കർ ആശുപത്രി വിട്ടു. ആറ് ദിവസത്തെ മുംബയിലെ ആശുപത്രി വാസത്തിന് ശേഷമാണ് സച്ചിൻ വീട്ടിലെത്തുന്നത്. വീട്ടിൽ പരിപൂർണ വിശ്രമം ആവശ്യമാണെന്നും തന്നെ ചികിത്സിച്ച ആരോഗ്യപ്രവർത്തകർക്ക് നന്ദി പറയുന്നതായും സച്ചിൻ ട്വിറ്ററിലൂടെ അറിയിച്ചു. ഒപ്പം തന്റെ ആരാധകർക്കും സച്ചിൻ നന്ദി പറഞ്ഞു.
മാർച്ച് 27നാണ് സച്ചിന് കോവിഡ് സ്ഥിരീകരിച്ചത്. വീട്ടിൽ തന്നെ ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന താരം ആറ് ദിവസത്തിന് ശേഷം ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം ആശുപത്രിയിലേക്ക് മാറി. പിന്നീട് നില മെച്ചപ്പെട്ടതോടെയാണ് ഇന്ന് വീട്ടിലേക്ക് തിരികെയെത്തിയത്.
കഴിഞ്ഞ ഒരു വർഷത്തോളമായി കൊവിഡിനെതിരെ പൊരുതുന്ന ആരോഗ്യ പ്രവർത്തകരെയും ഡോക്ടർമാരെയും സച്ചിൻ അഭിനന്ദിച്ചു.
മാർച്ച് മാസത്തിൽ നടന്ന റോഡ് സേഫ്റ്റി ലോക സീരിസിൽ പങ്കെടുത്ത ശേഷമാണ് സച്ചിന് കോവിഡ് സ്ഥിരീകരിച്ചത്. ഇന്ത്യാ ലെജന്റ്‌സ് ടീം അംഗമായ സച്ചിനെ കൂടാതെ സുബ്രഹ്‌മണ്യം ബദരീനാഥ്, ഇർഫാൻ പഠാൻ,യൂസഫ് പഠാൻ എന്നിവർക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.
ന്യൂസ് ഡെസ്ക്