- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തിന്റെ മാസ്മരിക സൗന്ദര്യവും ഭക്ഷണവും സച്ചിൻ ആസ്വദിച്ചു; ദേശീയ ഗെയിംസിനെക്കുറിച്ചു മൗനം: ഫേസ്‌ബുക്ക് പോസ്റ്റിൽ ഗെയിംസിനെ തഴഞ്ഞ് ഇതിഹാസ താരം
ദേശീയ ഗെയിംസിന്റെ 'സംഘാടന മികവിൽ' സച്ചിൻ ടെൻഡുൽക്കറിനു 'മനം നിറഞ്ഞ' കാര്യം വാർത്തകളിൽ നിറഞ്ഞതാണ്. ഇപ്പോഴിതാ സച്ചിന്റെ ഏറ്റവും പുതിയ ഫേസ്‌ബുക്ക് പോസ്റ്റിൽ പരോക്ഷമായി ഇക്കാര്യം സച്ചിൻ വ്യക്തമാക്കിയിരിക്കുന്നു. ദേശീയ ഗെയിംസിനായി കേരളത്തിൽ എത്തിയ സച്ചിൻ ഇതെക്കുറിച്ച് ഒരു കാര്യം പോലും പോസ്റ്റിൽ പറഞ്ഞിട്ടില്ല. പകരം കേരളത്തിന്റെ തനി
ദേശീയ ഗെയിംസിന്റെ 'സംഘാടന മികവിൽ' സച്ചിൻ ടെൻഡുൽക്കറിനു 'മനം നിറഞ്ഞ' കാര്യം വാർത്തകളിൽ നിറഞ്ഞതാണ്. ഇപ്പോഴിതാ സച്ചിന്റെ ഏറ്റവും പുതിയ ഫേസ്‌ബുക്ക് പോസ്റ്റിൽ പരോക്ഷമായി ഇക്കാര്യം സച്ചിൻ വ്യക്തമാക്കിയിരിക്കുന്നു.
ദേശീയ ഗെയിംസിനായി കേരളത്തിൽ എത്തിയ സച്ചിൻ ഇതെക്കുറിച്ച് ഒരു കാര്യം പോലും പോസ്റ്റിൽ പറഞ്ഞിട്ടില്ല. പകരം കേരളത്തിന്റെ തനിമയെക്കുറിച്ചും ഇവിടത്തെ ഭക്ഷണത്തെക്കുറിച്ചുമാണ് ഫേസ്‌ബുക്ക് പോസ്റ്റിൽ സൂചിപ്പിച്ചിരിക്കുന്നത്.
നേരത്തെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഉദ്ഘാടനത്തിനു വന്നപ്പോഴും ഇവിടെ മുമ്പ് എത്തിയപ്പോഴുമൊക്കെ വന്ന പരിപാടിയെക്കുറിച്ചു കമന്റിടാൻ സച്ചിൻ മറന്നിട്ടില്ല. എന്നാൽ ഇത്തവണ വന്നപ്പോൾ ദേശീയ ഗെയിംസിനെക്കുറിച്ച് ഒരക്ഷരം പോലും മിണ്ടാതെയാണ് സച്ചിൻ പോയത്. കെടുകാര്യസ്ഥതയും സംഘാടനത്തിലെ പിഴവുകളുമെല്ലാം സച്ചിനെ ഗെയിംസിൽ നിന്നു അകറ്റി എന്നതു ശരിവയ്ക്കുകയാണ് സച്ചിൻ.