- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളാ ബ്ലാസ്റ്റേഴ്സിന് ഇനി സച്ചിന്റെ വാക്ക് മാത്രം കേട്ടാൽ മതി. ഫുട്‌ബോൾ ടീമിന്റെ ഭൂരിപക്ഷ ഓഹരിയും ക്രിക്കറ്റ് ഇതിഹാസം സ്വന്തമാക്കി
കൊച്ചി: കേരളാ ബ്ലാസ്റ്റേഴ്‌സ് ഫുട്‌ബോൾ ടീമിന്റെ കാര്യത്തിൽ ഇനി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറിന് ഒറ്റയ്ക്ക് തീരുമാനം എടുക്കാം. സച്ചിൻ ടെണ്ടുൽക്കർ കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ഭൂരിഭാഗം ഓഹരികളും സ്വന്തമാക്കി. ഐഎസ്എല്ലിലെ റണ്ണറപ്പുകളായ ബ്ലാസ്റ്റേഴ്‌സിന്റെ 60 ശതമാനം ഓഹരികളാണ് സച്ചിന്റെ സ്വന്തമായത്. കഴിഞ്ഞ സീസണിൽ 40 ശതമാനമായ
കൊച്ചി: കേരളാ ബ്ലാസ്റ്റേഴ്‌സ് ഫുട്‌ബോൾ ടീമിന്റെ കാര്യത്തിൽ ഇനി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറിന് ഒറ്റയ്ക്ക് തീരുമാനം എടുക്കാം. സച്ചിൻ ടെണ്ടുൽക്കർ കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ഭൂരിഭാഗം ഓഹരികളും സ്വന്തമാക്കി. ഐഎസ്എല്ലിലെ റണ്ണറപ്പുകളായ ബ്ലാസ്റ്റേഴ്‌സിന്റെ 60 ശതമാനം ഓഹരികളാണ് സച്ചിന്റെ സ്വന്തമായത്.
കഴിഞ്ഞ സീസണിൽ 40 ശതമാനമായിരുന്നു സച്ചിന്റെ ഓഹരി. ടീമിന്റെ 60 ശതമാനം ഓഹരികളും സ്വന്തമായുണ്ടായിരുന്ന പിവിപി വെഞ്ചേഴ്‌സിൽ നിന്നാണ് സച്ചിൻ 20 ശതമാനം കൂടി വാങ്ങിയത്. സാമ്പത്തിക ഇടപാട് സംബന്ധിച്ച കൃത്യമായ വിവരം പുറത്തു വിട്ടിട്ടില്ലെങ്കിലും 75 കോടി മുതൽ 85 കോടി രൂപ വരെയാണ് സച്ചിന് സ്വന്തമായുള്ള ഓഹരികളുടെ മൂല്യമെന്ന് എക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. 180 കോടി മുതൽ 200 കോടി രൂപ വരെയാണ് കൊച്ചി ആസ്ഥാനാമായുള്ള ഫ്രാഞ്ചൈസിയുടെ ആകെ മൂല്യം.
മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പും 20 ശതമാനം ഓഹരികൾ പിവിപിയിൽ നിന്നും സ്വന്തമാക്കി. ഹൈദരാബാദ് ആസ്ഥാനമായുള്ള പിവിപി ഗ്രൂപ്പ് ശേഷിക്കുന്ന 20 ശതമാനം ഓഹരികൾ നിലനിർത്തുമെന്നാണ് റിപ്പോർട്ടുകൾ. ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ലെങ്കിലും ഏപ്രിൽ ആദ്യം ആരംഭിച്ച ചർച്ചയുടെ വിശദാംശങ്ങൾ ഓഹരി വിപണി നിയന്ത്രണ ബോർഡായ സെബിക്ക് നൽകിയ രേഖകളുടെ അടിസ്ഥാനത്തിലാണ് പുറത്ത് വന്നത്.
ബ്ലാസ്റ്റേഴ്‌സിന്റെ പ്രധാന ഉടമസ്ഥനായി സച്ചിൻ മാറുന്നതോടെ ക്ലബ്ബിന്റെ വാണിജ്യ മൂല്യം കുതിച്ചുയരുമെന്നാണ് കണക്കു കൂട്ടൽ. അതിലുപരി ടീമിനോടുള്ള സച്ചിന്റെ താൽപ്പര്യവും ഇതിലൂടെ വ്യക്തമാകുന്നു. ഇത് മനസ്സിൽ വച്ചാണ് കൊച്ചിയിൽ പുതിയ വില്ല പോലും സച്ചിൻ വാങ്ങിയത്. സച്ചിന്റെ നേതൃത്വത്തിൽ സ്പോർട്സ് കോപ്ലക്‌സും കൊച്ചിയിൽ വരുമെന്നാണ് സൂചന.