- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്രിക്കറ്റ് ഇതിഹാസം സിനിമയിൽ അഭിനയിക്കാനായി വാങ്ങിയത് 40 കോടിയോ? ജീവിതം സിനിമയായപ്പോൾ സച്ചിന് ലഭിച്ച പ്രതിഫലം പ്രഭാസിനും മുകളിൽ
ക്രിക്കറ്റ് ഇതിഹാസമായ സച്ചിൻ ടെൻഡുൽക്കറുടെ ജീവിതം പറഞ്ഞ സച്ചിൻ എ ബില്യൺ ഡ്രീംസ് തിയേറ്ററുകളിൽ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്. ബോക്‌സ്ഓഫിസിലും മികച്ച കളക്ഷനാണ് കഴിഞ്ഞ വെള്ളിയാഴ്ച പ്രദർശനത്തിനെത്തിയ ചിത്രം നേടിക്കൊണ്ടിരിക്കുന്നത്. ഇന്ത്യയുടെ എക്കാലത്തെയും പ്രിയ ക്രിക്കറ്റ് താരം സച്ചിൻ ടെൻഡുൽക്കറുടെ ജീവിതകഥയുടെ ചലച്ചിത്രരൂപം എന്നതാണ് ഈ സിനിമയുടെ തിളക്കം കൂട്ടിയത്. ബാഹുബലിയോളം ബോക്സ് ഓഫീസിൽ കരുത്തുകാട്ടിയില്ലെങ്കിലും നാല് ദിവസത്തിനുള്ളിൽ 30 കോടിക്ക് മുകളിൽ നേടിയ ആദ്യ ഇന്ത്യൻ ഡോക്യ ഡ്രാമയായി ഈ ചിത്രം. എന്നാലിപ്പോൾ അതൊന്നുമല്ല ചർച്ചയായിരിക്കുന്നത് സച്ചിന് ലഭിച്ച പ്രതിഫലമാണ്. ജെയിംസ് എർസ്‌കിനാ എന്ന ബ്രിട്ടീഷ് സംവിധായകൻ ഒരുക്കിയ 'സച്ചിൻ: എ ബില്യൺ ഡ്രീംസ്' എന്ന സിനിമയ്ക്ക് വേണ്ടി സച്ചിന് ലഭിച്ച പ്രതിഫലം സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ലെങ്കിലും സിനിമയുടെ അണിയറക്കാരെ ഉദ്ധരിച്ച് ചില മാധ്യമങ്ങൾ സച്ചിന് കിട്ടിയ പ്രതിഫല തുക പുറത്തുവിട്ടു. ഇന്ത്യൻ സിനിമയിലെ ഏറ്റവും ഉയർന്ന ബജറ്റ് ചിത്രമായ
ക്രിക്കറ്റ് ഇതിഹാസമായ സച്ചിൻ ടെൻഡുൽക്കറുടെ ജീവിതം പറഞ്ഞ സച്ചിൻ എ ബില്യൺ ഡ്രീംസ് തിയേറ്ററുകളിൽ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്. ബോക്‌സ്ഓഫിസിലും മികച്ച കളക്ഷനാണ് കഴിഞ്ഞ വെള്ളിയാഴ്ച പ്രദർശനത്തിനെത്തിയ ചിത്രം നേടിക്കൊണ്ടിരിക്കുന്നത്. ഇന്ത്യയുടെ എക്കാലത്തെയും പ്രിയ ക്രിക്കറ്റ് താരം സച്ചിൻ ടെൻഡുൽക്കറുടെ ജീവിതകഥയുടെ ചലച്ചിത്രരൂപം എന്നതാണ് ഈ സിനിമയുടെ തിളക്കം കൂട്ടിയത്. ബാഹുബലിയോളം ബോക്സ് ഓഫീസിൽ കരുത്തുകാട്ടിയില്ലെങ്കിലും നാല് ദിവസത്തിനുള്ളിൽ 30 കോടിക്ക് മുകളിൽ നേടിയ ആദ്യ ഇന്ത്യൻ ഡോക്യ ഡ്രാമയായി ഈ ചിത്രം.
എന്നാലിപ്പോൾ അതൊന്നുമല്ല ചർച്ചയായിരിക്കുന്നത് സച്ചിന് ലഭിച്ച പ്രതിഫലമാണ്. ജെയിംസ് എർസ്‌കിനാ എന്ന ബ്രിട്ടീഷ് സംവിധായകൻ ഒരുക്കിയ 'സച്ചിൻ: എ ബില്യൺ ഡ്രീംസ്' എന്ന സിനിമയ്ക്ക് വേണ്ടി സച്ചിന് ലഭിച്ച പ്രതിഫലം സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ലെങ്കിലും സിനിമയുടെ അണിയറക്കാരെ ഉദ്ധരിച്ച് ചില മാധ്യമങ്ങൾ സച്ചിന് കിട്ടിയ പ്രതിഫല തുക പുറത്തുവിട്ടു.
ഇന്ത്യൻ സിനിമയിലെ ഏറ്റവും ഉയർന്ന ബജറ്റ് ചിത്രമായ ബാഹുബലിയിലെ നായകതാരം പ്രഭാസിനെക്കാൾ ഉയർന്ന പ്രതിഫലമാണ് ഈ ഡോക്യു ഡ്രാമയ്ക്കായി സച്ചിന് നിർമ്മാതാക്കൾ നൽകിയതെന്നാണ് റിപ്പോർട്ട്.40 കോടിയാണ് സച്ചിന് ഈ ചിത്രത്തിലൂടെ ലഭിച്ചത്. 35 മുതൽ 38 കോടി വരെയെന്ന് ചില ചലച്ചിത്ര വെബ്സൈറ്റുകളും പറയുന്നു. പ്രഭാസിന് 25 കോടിയാണ് ബാഹുബലിയിൽ ലഭിച്ച പ്രതിഫലം
ഇന്ത്യയിൽ 2400 സ്‌ക്രീനുകളിലും രാജ്യത്തിന് പുറത്ത് 400 സ്‌ക്രീനുകളിലും വെള്ളിയാഴ്ച റിലീസ് ചെയ്ത ചിത്രത്തിന് ഭേദപ്പെട്ട പ്രതികരണമാണ് ലഭിച്ചത്. ആദ്യ ഷോ മുതൽ മികച്ച മൗത്ത് പബ്ലിസിറ്റി ലഭിച്ച ചിത്രം റിലീസ് ദിനത്തിൽ ഇന്ത്യയിൽ നിന്ന് മാത്രം നേടിയത് 8.40 കോടിയാണ്. ഹിന്ദി, മറാത്തി, തമിഴ്, തെലുങ്ക്, ഇംഗ്ലീഷ് എന്നിങ്ങനെ അഞ്ച് ഭാഷാ പതിപ്പുകളിലായാണ് ചിത്രം പുറത്തിറങ്ങിയത്. ഈ അഞ്ച് പതിപ്പുകളും ഇന്ത്യയിൽ നിന്ന് നേടിയ വരുമാനമാണ് ഇത്. '