- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'സച്ചിൻ നീലക്കുറിഞ്ഞി പൂക്കുന്നതു പോലെ'; പെരുന്നാൾ നിലാവ് പോലെ എന്ന് മറ്റ് ചിലർ: നീണ്ട ഇടവേളയ്ക്ക് ശേഷം രാജ്യസഭയിലെത്തിയ സച്ചിനെ ട്രോളി സോഷ്യൽ മീഡിയ
ന്യൂഡൽഹി: നീണ്ട ഇടവേളയ്ക്ക് ശേഷം രാജ്യസഭയിലെത്തിയ സച്ചിനെ കണക്കില്ലാതെ ട്രോളുകയാണ് സോഷ്യൽ മീഡിയ. സച്ചിന്റെ രാജ്യസഭയിലേക്കുള്ള വരവിനെ കണക്കറ്റ് പരിഹസിക്കുന്ന സോഷ്യൽ മീഡിയ നീലക്കുറിഞ്ഞിപൂക്കുന്നത് പോലെ അപൂർവ്വമായ പ്രതിഭാസമാണെന്നാണ് വിലയിരുത്തുന്നത്. ഇതോടെ ട്രോളുകളുടെ ഒരു പെരുമഴ തന്നെയായിരുന്നു ട്വിറ്ററിലെ സച്ചിന്റെ പേഡിൽ. നീലക്കുറിഞ്ഞി പോലെ എന്ന് ഒരാൾ ട്രോളിയപ്പോൾ പെരുന്നാൾ പിറ പോലെയാണ് സച്ചിനെന്നായിരുന്നു ഒരു ആരാധകന്റെ ട്വീറ്റ്. പിന്നെ ട്വീറ്റുകളുടെ ഒരു പെരുമഴ തന്നെയായിരുന്നു. '2017 ഇന്ത്യ കാത്തിരുന്ന രണ്ട് കാര്യങ്ങളും സംഭവിച്ചിരിക്കുന്നു. ജി.എസ്.ടി പ്രാബല്യത്തിൽ വന്നു. സച്ചിൻ പാർലമെന്റിലെത്തി.' മറ്റൊരാളുടെ ട്വീറ്റ് ഇങ്ങനെയായിരുന്നു. എനിക്ക് സംസാരിക്കാനുണ്ടെന്ന് സച്ചിൻ പറയുമ്പോൾ താങ്കളുടെ സിനിമയെക്കുറിച്ച് അല്ലാത മറ്റെന്തിനെക്കുറിച്ചെങ്കിലും പറയാനുണ്ടെങ്കിൽ സംസാരിച്ചോളൂ എന്ന് സ്പീക്കർ പറയുന്നതു പോലെയാണ് ഒരാളുടെ പരിഹാസം. സച്ചിൻ പാർലമെന്റിലെത്തുന്നതു പോലെ തന്നെയാണ് കോളേജിൽ ഞാനും പോയിരുന്
ന്യൂഡൽഹി: നീണ്ട ഇടവേളയ്ക്ക് ശേഷം രാജ്യസഭയിലെത്തിയ സച്ചിനെ കണക്കില്ലാതെ ട്രോളുകയാണ് സോഷ്യൽ മീഡിയ. സച്ചിന്റെ രാജ്യസഭയിലേക്കുള്ള വരവിനെ കണക്കറ്റ് പരിഹസിക്കുന്ന സോഷ്യൽ മീഡിയ നീലക്കുറിഞ്ഞിപൂക്കുന്നത് പോലെ അപൂർവ്വമായ പ്രതിഭാസമാണെന്നാണ് വിലയിരുത്തുന്നത്. ഇതോടെ ട്രോളുകളുടെ ഒരു പെരുമഴ തന്നെയായിരുന്നു ട്വിറ്ററിലെ സച്ചിന്റെ പേഡിൽ.
നീലക്കുറിഞ്ഞി പോലെ എന്ന് ഒരാൾ ട്രോളിയപ്പോൾ പെരുന്നാൾ പിറ പോലെയാണ് സച്ചിനെന്നായിരുന്നു ഒരു ആരാധകന്റെ ട്വീറ്റ്. പിന്നെ ട്വീറ്റുകളുടെ ഒരു പെരുമഴ തന്നെയായിരുന്നു. '2017 ഇന്ത്യ കാത്തിരുന്ന രണ്ട് കാര്യങ്ങളും സംഭവിച്ചിരിക്കുന്നു. ജി.എസ്.ടി പ്രാബല്യത്തിൽ വന്നു. സച്ചിൻ പാർലമെന്റിലെത്തി.'
മറ്റൊരാളുടെ ട്വീറ്റ് ഇങ്ങനെയായിരുന്നു. എനിക്ക് സംസാരിക്കാനുണ്ടെന്ന് സച്ചിൻ പറയുമ്പോൾ താങ്കളുടെ സിനിമയെക്കുറിച്ച് അല്ലാത മറ്റെന്തിനെക്കുറിച്ചെങ്കിലും പറയാനുണ്ടെങ്കിൽ സംസാരിച്ചോളൂ എന്ന് സ്പീക്കർ പറയുന്നതു പോലെയാണ് ഒരാളുടെ പരിഹാസം. സച്ചിൻ പാർലമെന്റിലെത്തുന്നതു പോലെ തന്നെയാണ് കോളേജിൽ ഞാനും പോയിരുന്നതെന്ന് മറ്റൊരു ആരാധകന്റെ ട്രോൾ.
സമാജ്വാദി പാർട്ടിയുടെ എംപിയായ നരേഷ് അഗർവാൾ രാജ്യസഭയിൽ വരാത്തവരെ വിമർശിച്ചതിന് പിന്നാലെയാണ് ക്രിക്കറ്റ് ഇതിഹാസം ഹാജരായത്. പാർലമെന്റിൽ വരാൻ താത്പര്യമില്ലെങ്കിൽ സച്ചിനെയും സിനിമാ താരം രേഖയെയും അയോഗ്യരാക്കണമെന്നും നരേഷ് ആവശ്യപ്പെട്ടിരുന്നു.