- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Politics
- /
- PARLIAMENT
വ്യവസായ താൽപ്പര്യമുള്ള രാജ്യസഭാ എംപിമാരിൽ സച്ചിൻ ടെണ്ടുൽക്കറും മിഥുൻ ചക്രവർത്തിയും ജയാ ബെച്ചനും; 211 സിറ്റിങ് എംപിമാരിൽ 87 പേർ വ്യാവസായ താത്പര്യങ്ങൾ ഉള്ളവരെന്ന് സർവേ
ന്യൂഡൽഹി: 87 വ്യാവസായിക താത്പര്യമുള്ള രാജ്യസഭാ എംപിമാരിൽ മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ തെണ്ടുൽക്കറും നടൻ മിഥുൻ ചക്രവർത്തിയും ബിഗ് ബിയുടെ ഭാര്യ ജയാ ബച്ചനും. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റീഫോംസ് (എഡിആർ) പ്രസിദ്ധപ്പെടുത്തിയ ലിസ്റ്റ് അനുസരിച്ചാണ് മൂവരേയും വ്യാവസായ താത്പര്യമുള്ള രാജ്യസഭാ എംപിമാരിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 211 സിറ്റി
ന്യൂഡൽഹി: 87 വ്യാവസായിക താത്പര്യമുള്ള രാജ്യസഭാ എംപിമാരിൽ മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ തെണ്ടുൽക്കറും നടൻ മിഥുൻ ചക്രവർത്തിയും ബിഗ് ബിയുടെ ഭാര്യ ജയാ ബച്ചനും. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റീഫോംസ് (എഡിആർ) പ്രസിദ്ധപ്പെടുത്തിയ ലിസ്റ്റ് അനുസരിച്ചാണ് മൂവരേയും വ്യാവസായ താത്പര്യമുള്ള രാജ്യസഭാ എംപിമാരിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
211 സിറ്റിങ് എംപിമാരിൽ 124 പേർക്ക് യാതൊരു തരത്തിലുള്ള വ്യാവസായ താത്പര്യങ്ങളോ സാമ്പത്തിക നേട്ടങ്ങളോ ഇല്ലെന്നാണ് എഡിആർ വ്യക്തമാക്കിയിരിക്കുന്നത്. അഞ്ചു കാറ്റഗറിയിൽ പെടുത്തിയാണ് ഇത്തരത്തിൽ എംപിമാർ പ്രഖ്യാപനം നടത്തേണ്ടത്. റെമ്യൂണറേറ്റീവ് ഡയറക്ടർഷിപ്പ്, റെഗുലർ റെമ്യൂണറേറ്റീവ് ആക്ടിവിറ്റി, ഷെയർ ഹോൾഡിങ് ഓഫ് കൺട്രോളിങ് നേച്ചർ, പെയ്ഡ് കൺസൾട്ടൻസി, പ്രഫഷണൽ എൻഗേജ്‌മെന്റ് എന്നിവയാണവ.
പ്രഫഷണൽ എൻഗേജ്‌മെന്റിൽ നിന്ന് ഏറ്റവും കൂടുതൽ തുക കൈപ്പറ്റുന്ന വ്യക്തി സച്ചിൻ തെണ്ടുൽക്കർ ആണെന്ന് എഡിആർ റിപ്പോർട്ട് വെളിപ്പെടുത്തുന്നു. ഇത്തരത്തിൽ 72.79 കോടി രൂപയാണ് സച്ചിന്റെ വരുമാനം. തൊട്ടുപിന്നിൽ 19.13 കോടി രൂപയുമായി കെടിഎസ് തുളസിയും 16.93 കോടി രൂപയുമായി മിഥുൻ ചക്രവർത്തിയും നിൽക്കുന്നു. റെഗുലർ റെമ്യൂണറേറ്റഡ് ആക്ടിവിറ്റിക്കു കീഴിൽ 82.33 കോടി രൂപ വരുമാനവുമായി കോൺഗ്രസ് എംപി അഭിഷേക് മനു സിങ്വിയാണ് മുന്നിൽ. ഇതിൽ രണ്ടാം സ്ഥാനത്ത് വിജയ് മല്യയും (2.51 കോടി രൂപ), മൂന്നാം സ്ഥാനത്ത് സത്യനാരായണ ചൗധരിയും (1.68 കോടി രൂപ) ആണുള്ളത്.
റെമ്യൂണറേറ്റീവ് ഡയറക്ടർഷിപ്പിൽ ഏറ്റവും കൂടുതൽ വരുമാനമുള്ളത് വിജയ് മല്യയ്ക്കാണ്. 8.81 കോടി രൂപ. ആറു കോടി രൂപയുമായി രാജീവ് ചന്ദ്രശേഖർ രണ്ടാം സ്ഥാനത്തും 3.24 കോടി രൂപയുമായി ഡി കുപേന്ദ്ര റെഡ്ഡി മൂന്നാം സ്ഥാനത്തുമാണുള്ളത്. ഷെയർ ഹോൾഡിങ് ഓഫ് കൺട്രോളിങ് നേച്ചർ പ്രകാരം ഒന്നാം സ്ഥാനത്തുള്ളത് ശിവ സേനയുടെ രാജ്കുമാർ നന്ദ്‌ലാൽ ധൂത് ആണ്. രണ്ടാം സ്ഥാനത്ത് സഞ്ജയ് ദത്തത്രയയും മൂന്നാം സ്ഥാനത്ത് വിജയ് ദർദയുമാണുള്ളത്.
പെയ്ഡ് കൺസൾട്ടൻസി പ്രകാരം ഏറ്റവും കൂടുതൽ വരുമാനം അശോക് എസ് ഗാംഗുലിക്കാണ്. 36 ലക്ഷം രൂപ. 27.50 ലക്ഷം രൂപയുമായി തുളസി രണ്ടാം സ്ഥാനത്തും 10.53 ലക്ഷം രൂപയുമായി നരേന്ദ്രകുമാർ കശ്യപും മൂന്നാം സ്ഥാനത്തും നിൽക്കുന്നു. പത്തു കോടി രൂപയിൽ കൂടുതലുള്ള 21 എംപിമാർക്ക് വാണിജ്യ താത്പര്യങ്ങളൊന്നുമില്ലാത്തവരാണ്. അതേസമയം നൂറു കോടി രൂപയിൽ പരം വരുമാനമുള്ള നാല് എംപിമാർക്കും ഇത്തരത്തിൽ വാണിജ്യ വ്യവസായപരമായ യാതൊരു ഇടപാടുകളുമില്ലാത്തതായി എഡിആർ പറയുന്നു. ഇവർ ടി സുബ്ബരാമി റെഡ്ഡി (422.44 കോടി), അരുൺ ജെയ്റ്റ്‌ലി (120.66 കോടി), കരൺ സിങ് (116.43), മായാവതി (11.64 കോടി) എന്നിവരാണ്. ജയാ ബച്ചൻ, നരേഷ് ഗുജ്‌റാൾ, വിജയ് ഗോയൽ, സി പി താക്കൂർ, ഓസ്‌ക്കാർ ഫെർണാണ്ടസ്, ചന്ദൻ മിത്ര, നിർമല സീതാരാമൻ, സഞ്ജയ് റൗത്ത്, രേഖ, എച്ച് കെ ദുവ് എന്നിവർ വ്യവസായ താത്പര്യമുള്ള എംപിമാരിൽ പെട്ടവരാണ്.