- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ജോർജിയ പ്രതിനിധി സഭയിലേക്ക് മത്സരിക്കാൻ മലയാളി യുവാവും; റൺ ഓഫ് മത്സരങ്ങളിൽ മാറ്റുരയ്ക്കുന്ന സച്ചിൻ വർഗീസ് മാവേലിക്കര സ്വദേശി
അറ്റ്‌ലാന്റാ: ഇന്ത്യൻ അമേരിക്കൻ അറ്റോർണിയും മലയാളിയുമായ സച്ചിൻവർഗീസ് (35) ജോർജിയ സംസ്ഥാന പ്രതിനിധി സഭയിലേക്ക് മത്സരിക്കുന്നു.നവംബർ 7ന് നടന്ന തിരഞ്ഞെടുപ്പിൽ ഏറ്റവും ഉയർന്നവോട്ടുകൾ നേടിയ രണ്ടു സ്ഥാനാർത്ഥികൾ ബി ന്യുഗ്യൻ 39.7% ,സച്ചിൻ വർഗീസ് 34% ഡിസംബർ 5 ന് നടക്കുന്ന റൺ ഓഫ് മത്സരങ്ങളിൽവീണ്ടും മാറ്റുരക്കും. റൺ ഓഫീൽ സച്ചിനാണ് കൂടുതൽ സാധ്യത. നവംബർ 7 ന് നടന്ന പ്രൈമറി തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിൽ (4)സ്ഥാനാർത്ഥികളിൽ 2 പേർ മത്സര രംഗത്ത് നിന്നും പുറംതള്ളപ്പെട്ടിരുന്നു.നിലവിലുള്ള ഡമോക്രാറ്റിൽ പ്രതിനിധി സ്റ്റേയ്‌സി എബ്രഹാംസ് ഗവർണർസ്ഥാനത്തേക്ക് മത്സരിക്കുന്നതിന് രാജിവെച്ച 89 ഡിസ്ട്രിക്റ്റിൽ നിന്നാണ് സച്ചിൻ വർഗീസ് മത്സരിക്കുന്നത്.ജോർജിയ സംസ്ഥാനപ്രതിനിധി സഭയിലേക്ക് ആദ്യമായാണ് ഇന്ത്യൻ അമേരിക്കൻ സ്ഥാനാർത്ഥിമത്സര രംഗത്തെത്തുന്നത്. കേരളത്തിലെ മാവേലിക്കരയിൽ നിന്നും മാതാപിതാക്കളോടൊപ്പം ഒന്നരവയസ്സിലാണ് വർഗീസ് അമേരിക്കയിൽ എത്തിയത്. എൻജീനീയറിങ്‌ബിരുദധാരിയായ വർഗീസ് വാട്ടർഷെഡ് മാനേജ്‌മെന്റ് അറ്റ്ലാന്റാഡിപ്പാർട്ട്
അറ്റ്‌ലാന്റാ: ഇന്ത്യൻ അമേരിക്കൻ അറ്റോർണിയും മലയാളിയുമായ സച്ചിൻവർഗീസ് (35) ജോർജിയ സംസ്ഥാന പ്രതിനിധി സഭയിലേക്ക് മത്സരിക്കുന്നു.നവംബർ 7ന് നടന്ന തിരഞ്ഞെടുപ്പിൽ ഏറ്റവും ഉയർന്നവോട്ടുകൾ നേടിയ രണ്ടു സ്ഥാനാർത്ഥികൾ ബി ന്യുഗ്യൻ 39.7% ,സച്ചിൻ വർഗീസ് 34% ഡിസംബർ 5 ന് നടക്കുന്ന റൺ ഓഫ് മത്സരങ്ങളിൽവീണ്ടും മാറ്റുരക്കും. റൺ ഓഫീൽ സച്ചിനാണ് കൂടുതൽ സാധ്യത.
നവംബർ 7 ന് നടന്ന പ്രൈമറി തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിൽ (4)സ്ഥാനാർത്ഥികളിൽ 2 പേർ മത്സര രംഗത്ത് നിന്നും പുറംതള്ളപ്പെട്ടിരുന്നു.നിലവിലുള്ള ഡമോക്രാറ്റിൽ പ്രതിനിധി സ്റ്റേയ്‌സി എബ്രഹാംസ് ഗവർണർസ്ഥാനത്തേക്ക് മത്സരിക്കുന്നതിന് രാജിവെച്ച 89 ഡിസ്ട്രിക്റ്റിൽ നിന്നാണ് സച്ചിൻ വർഗീസ് മത്സരിക്കുന്നത്.ജോർജിയ സംസ്ഥാനപ്രതിനിധി സഭയിലേക്ക് ആദ്യമായാണ് ഇന്ത്യൻ അമേരിക്കൻ സ്ഥാനാർത്ഥിമത്സര രംഗത്തെത്തുന്നത്.
കേരളത്തിലെ മാവേലിക്കരയിൽ നിന്നും മാതാപിതാക്കളോടൊപ്പം ഒന്നരവയസ്സിലാണ് വർഗീസ് അമേരിക്കയിൽ എത്തിയത്. എൻജീനീയറിങ്‌ബിരുദധാരിയായ വർഗീസ് വാട്ടർഷെഡ് മാനേജ്‌മെന്റ് അറ്റ്‌ലാന്റാഡിപ്പാർട്ട്‌മെന്റിൽ ഉദ്യോഗസ്ഥനാണ്. പബ്ലിക് അഡ്‌മിനിസ്‌ട്രേഷനിൽ
മാസ്റ്റർ ബിരുദവും കൂടാതെ നിയമബിരുദവും നേടിയിട്ടുള്ള ജോർജിയലജിസ്ലേഷർ ബ്ലാക്ക് കോക്കസിനെയാണ് പ്രതിനിധീകരിക്കുന്നത്.