- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മധുവിധു ആഘോഷിക്കുന്നതിനിടെ വില്ലനായി നേരിയ വയറുവേദന; സ്‌കാനിങ് റിപ്പോർട്ട് കണ്ടയുടൻ ഡോക്ടർ യുവതിയെ ഓപ്പറേഷൻ തിയേറ്ററിൽ കയറ്റി; പുറത്ത് കാത്തുനിന്ന ബന്ധുക്കൾ യഥാർഥ വില്ലനെ കണ്ടത് ഓപ്പറേഷന് പിന്നാലെ; കോതമംഗലത്ത് നവദമ്പതികൾക്കുണ്ടായ ദുരനുഭവം ഇങ്ങനെ
കോതമംഗലം: നേരിയ വയറുവേദനയുമായി എത്തിയ യുവതിയെ ഇല്ലാത്ത രോഗത്തിന്റെ പേരിൽ ഡോക്ടർ ഓപ്പറേഷന് വിധേയയാക്കിയതായി പരാതി. കഴിഞ്ഞ ദിവസം കോതമംഗലത്ത് പ്രമുഖ ആരാധനാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ആശുപത്രിയിലാണ് സംഭവം.നേര്യമംഗലം മണിയൻപാറ സ്വദേശിയായ യുവാവിന്റെ ഭാര്യയാണ് ആശുപത്രി അധികൃതരുടെ പിടിപ്പുകേടിന് ബലിയാടായത്. മധവിധുകാലത്ത് അപ്രതീക്ഷിതമായി ഉണ്ടായ ഈ 'ദുരന്തം' ദമ്പതികളെ ഏറെ ദുഃഖിതരാക്കിയിരിക്കുകയാണ്.ഇവർ വിവാഹിതരായിട്ട് ഇന്നലെ ഒരുമാസം പിന്നിട്ടതേയുള്ളു.ഈ മാസം 11-ന് രാവിലെയാണ് യുവതി വയറുവേദനുമായി ആശുപത്രിയിലെത്തി ഡോക്ടറെ കാണുന്നത്.വിവരങ്ങൾ കേട്ട ശേഷം യുവതിയെ ഡോക്ടർ ആശുപത്രിയിലെ സ്‌കാനിംങ് സെന്ററിലേക്കയച്ചു.താമസിയാതെ സ്‌കാനിങ് റിപ്പോർട്ടും എത്തി. അണ്ഡാശയത്തിലേക്കുള്ള രക്തക്കുഴലുകൾ ചുരുങ്ങിയിരിക്കുകയാണെന്നും ഇതുമൂലം രക്തപ്രവാഹം കാര്യമായി നടക്കുന്നില്ലന്നും ഇതാണ് വയറുവേദനയ്ക്ക് കാരണമെന്നും ഉടൻ ഓപ്പറേഷൻ ചെയ്തില്ലങ്കിൽ സ്ഥിതി കൂടുതൽ ഗുരുതരമാവുമെന്നുമായിരുന്നു സ്‌കാനിങ് റിപ്പോർട്ട് പഠിച്ച ശേഷം ഡോക്ടർ യുവത
കോതമംഗലം: നേരിയ വയറുവേദനയുമായി എത്തിയ യുവതിയെ ഇല്ലാത്ത രോഗത്തിന്റെ പേരിൽ ഡോക്ടർ ഓപ്പറേഷന് വിധേയയാക്കിയതായി പരാതി. കഴിഞ്ഞ ദിവസം കോതമംഗലത്ത് പ്രമുഖ ആരാധനാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ആശുപത്രിയിലാണ് സംഭവം.നേര്യമംഗലം മണിയൻപാറ സ്വദേശിയായ യുവാവിന്റെ ഭാര്യയാണ് ആശുപത്രി അധികൃതരുടെ പിടിപ്പുകേടിന് ബലിയാടായത്.
മധവിധുകാലത്ത് അപ്രതീക്ഷിതമായി ഉണ്ടായ ഈ 'ദുരന്തം' ദമ്പതികളെ ഏറെ ദുഃഖിതരാക്കിയിരിക്കുകയാണ്.ഇവർ വിവാഹിതരായിട്ട് ഇന്നലെ ഒരുമാസം പിന്നിട്ടതേയുള്ളു.ഈ മാസം 11-ന് രാവിലെയാണ് യുവതി വയറുവേദനുമായി ആശുപത്രിയിലെത്തി ഡോക്ടറെ കാണുന്നത്.വിവരങ്ങൾ കേട്ട ശേഷം യുവതിയെ ഡോക്ടർ ആശുപത്രിയിലെ സ്‌കാനിംങ് സെന്ററിലേക്കയച്ചു.താമസിയാതെ സ്‌കാനിങ് റിപ്പോർട്ടും എത്തി.
അണ്ഡാശയത്തിലേക്കുള്ള രക്തക്കുഴലുകൾ ചുരുങ്ങിയിരിക്കുകയാണെന്നും ഇതുമൂലം രക്തപ്രവാഹം കാര്യമായി നടക്കുന്നില്ലന്നും ഇതാണ് വയറുവേദനയ്ക്ക് കാരണമെന്നും ഉടൻ ഓപ്പറേഷൻ ചെയ്തില്ലങ്കിൽ സ്ഥിതി കൂടുതൽ ഗുരുതരമാവുമെന്നുമായിരുന്നു സ്‌കാനിങ് റിപ്പോർട്ട് പഠിച്ച ശേഷം ഡോക്ടർ യുവതിയോടും ബന്ധുക്കളോടും പ്രതികരിച്ചത്.ഗൈനക്കോളി വിഭാഗത്തിൽ അറിയപ്പെടുന്ന ഡോക്ടറുടെ വാക്കുകൾ വിശ്വസിച്ച് ഭർത്താവും ബന്ധുക്കളും ഓപ്പറേഷനെ അനുകൂലിക്കുകയായിരുന്നു.15000 രൂപ അഡ്വാൻസ് അടയ്ക്കുകയും ചെയ്തു.
രാത്രി 10.30 തോടെ ഓപ്പറേഷൻ പൂർത്തിയാക്കിയശേഷം തീയറ്ററിന് പുറത്ത് കാത്തുനിന്ന ബന്ധുക്കളുമായി വിവരങ്ങൾ പങ്കുവയ്ക്കവേയാണ് സ്‌കാനിങ് റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്ന തകരാറുകൾ യുവതിയിൽ കണ്ടെത്താനായില്ലെന്ന് ഡോക്ടർ വിശദീകരിച്ചെന്നാണ് യുവതിയുടെ ഭർത്താവ് കോതമംഗലം പൊലീസിൽ സമർപ്പിച്ച പരാതിയിൽ വ്യക്തമാക്കിയിട്ടുള്ളത്
.സ്‌കാനിങ് റിപ്പോർട്ടിൽ കടന്നുകൂടിയ പിശകാണ് ഓപ്പറേഷൻ ചെയ്യാനുള്ള തന്റെ തീരുമാനത്തിന് കാരണമെന്നാണ് ഡോക്ടർ യുവതിയുടെ ബന്ധുക്കളെ അറിയിച്ചിട്ടുള്ളത്. സ്‌കാനിംഗിൽ വ്യക്തമായ വിവരമാണ് താൻ റിപ്പോർട്ടിൽ ഉൾക്കൊള്ളിച്ചിരുന്നതെന്നും തനിക്ക് തെറ്റുപറ്റിയിട്ടില്ലന്നും റിപ്പോർട്ട് തയ്യാറാക്കിയ ഡോക്ടർ തങ്ങളോട് വിശദീകരിച്ചെന്നും യുവതിയുടെ ബന്ധുക്കൾ പറയുന്നു.
ബിജെപി പ്രദേശികനേതാവിനെവിനെ കണ്ട് യുവതിയുടെ ബന്ധുക്കൾ കാര്യങ്ങൾ വിശദീകരിച്ചതോടെയാണ് സംഭവം പുറത്തായത്.തുടർന്നാണ് യുവതിയുടെ ഭാർത്താവ് പൊലീസിൽ പരാതി നൽകാൻ തയ്യാറായതെന്നാണ് സൂചന.
പൊലീസിൽ ഇത് സംബന്ധിച്ച് പരാതി എത്തിയെന്നും ഇക്കാര്യത്തിൽ തങ്ങൾക്ക് ഒന്നും ചെയ്യാനില്ലന്ന് പരാതിക്കാരെ ബോദ്ധ്യപ്പെടുത്തിയെന്നും ഡിഎംഒക്ക് പരാതി നൽകാൻ നിർദ്ദേശിച്ച് പറഞ്ഞയച്ചതായും കോതമംഗലം സി ഐ മറുനാടൻ മലയാളിയോട് വ്യക്തമാക്കി. സംഭവത്തിന്റെ നിജസ്ഥിതി അറിയാൻ മൊബൈലിൽ ബന്ധപ്പെട്ടപ്പോൾ ആശുപത്രി മാനേജ്മെന്റ് ചർച്ചക്ക് തയ്യാറായിട്ടുണ്ടെന്നും കൂടുതൽ വിവരങ്ങൾ പിന്നീട് നൽകാമെന്നുമാണ് യുവതിയുടെ ഭർത്താവ് മറുനാടനോട് പ്രതികരിച്ചത്.