തിരുവനന്തപുരം: കഴിഞ്ഞ അഞ്ചു വർഷം കേരളത്തിന്റെ സുവർണകാലഘട്ടമെന്ന് ഗവർണർ പി.സദാശിവം നയപ്രഖ്യാപന പ്രസംഗത്തിൽ നിയമസഭയെ അറിയിച്ചു. കൊച്ചി മെട്രോ, ലൈറ്റ് മെട്രോ പദ്ധതികൾ ഉദാഹരണമെന്നും വിശദീകരിച്ചു. മദ്യരഹിതകേരളം സർക്കാരിന്റെ ലക്ഷ്യമെന്ന് ഗവർണർ പി.സദാശിവം നയപ്രഖ്യാപന പ്രസംഗത്തിൽ അറിയിച്ചു. പത്തുവർഷത്തിനുള്ളിൽ സമ്പൂർണ മദ്യനിരോധനം നടപ്പാക്കും.

കണ്ണൂർ വിമാനത്താവളം 50% പൂർത്തിയായെന്നും സദാശിവം വ്യക്തമാക്കി. അതേസമയം, ഗവർണർ പി.സദാശിവം നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചയുടനെ പ്രതിപക്ഷ നേതാവ് വി എസ്.അച്യുതാനന്ദന്റെ നേതൃത്വത്തിൽ പ്രതിപക്ഷം പ്രതിഷേധം ആരംഭിച്ചു. പ്രസംഗം ഇടയ്ക്കു നിർത്തി വിഎസിനോട് സഹകരിക്കണമെന്ന് ഗവർണർ ആവശ്യപ്പെട്ടു. സോളർ, ബാർകോഴ ആരോപണങ്ങൾ ഉയർന്ന പശ്ചാത്തലത്തിൽ നയപ്രഖ്യാപന പ്രസംഗം നടത്തരുതെന്ന് പ്രതിപക്ഷം ഗവർണറോട് ആവശ്യപ്പെട്ടിരുന്നു. ഇത് തള്ളിയാണ് ഗവർണ്ണർ നയപ്രഖ്യാപനം അവതരിപ്പിച്ചത്.

സർക്കാരിന്റെ അഞ്ച് കൊല്ലത്തെ പ്രവർത്തന അവലോകനമായിരുന്നു നയപ്രഖ്യാപനം. അഞ്ചു വർഷം കൊണ്ട് കഴിഞ്ഞുപോയത് കേരളത്തിന്റ സുവർണ കാലഘട്ടമാണെന്ന് നയപ്രഖ്യാപന പ്രസംഗയിൽ ഗവർണർ പി. സദാശിവം പറഞ്ഞു. സ്വപ്‌നം സാക്ഷാത്കരിക്കുന്നത് വരെ സർക്കാരിന് വിശ്രമമില്ലെന്നും പറഞ്ഞുകൊണ്ടാണ് രണ്ടര മണിക്കൂറിലേറെ നീണ്ട നയപ്രഖ്യാപന പ്രസംഗം ഗവർണർ അവസാനിപ്പിച്ചത്. ആശ്വാസകേരളം പദ്ധതിയിലൂടെ 53,000 രോഗികൾക്ക് സാന്ത്വനം നൽകിയെന്നും കാരുണ്യ പദ്ധതിയിലൂടെ രണ്ടുലക്ഷം പേർക്ക് സഹായം എത്തിച്ചുവെന്നും ഗവർണർ പറഞ്ഞു.

സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ച ദേശീയ ശരാശരിയേക്കാൾ കൂടുതലാണെന്നും ഗവർണർ അവകാശപ്പെട്ടു. കഴിഞ്ഞ അഞ്ചു വർഷം കൊണ്ട് 12.35 ശതമാനം വളർച്ചാനിരക്കാണ് സംസ്ഥാനം കൈവരിച്ചതെന്നും ഗവർണ്ണർ പറഞ്ഞു.

നയപ്രഖ്യാപനത്തിലെ പ്രധാന പ്രഖ്യാപനങ്ങൾ ഇങ്ങനെ

  • ട്രഷറി ഇടപാടിനെ കടലാസ് വിമുക്തമാക്കും

  • രണ്ടുസെന്റ് സ്ഥലം ഉള്ളവർക്ക് കാരുണ്യ പദ്ധതിയിലൂടെ വീടുവെയ്ക്കാൻ സഹായം നൽകും

  •  സേവ് ഫുഡ്, സേവ് വാട്ടർ പദ്ധതികളിൽ പെടുത്തി 50 ഗ്രാമങ്ങൾ ദത്തെടുക്കും

  • പഞ്ചായത്ത് തലത്തിൽ അലോപ്പതിക്, ആയുർവേദ,ഹോമിയോ ആശുപത്രികളുള്ള ഏക സംസ്ഥാനമാണ് കേരളം

  • കാരുണ്യ ഡയഗ്‌ണോസിസ് സർവീസ് സെന്ററുകൾ തുടങ്ങും

  • കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും ആയുർവേദ ചികിത്സാകേന്ദ്രങ്ങൾ ആരംഭിക്കും.

  • ധനകാര്യ മാനേജ്‌മെന്റിനായി റവന്യൂ വകുപ്പുമായി ചേർന്ന് പുതിയ വെബ്‌പോർട്ടൽ നടപ്പാക്കും

  • കാലാവസ്ഥ വ്യതിയാനം പഠിക്കാനുള്ള കേന്ദ്രം കോട്ടയത്ത്സ്ഥാപിക്കും.

  • ലോട്ടറി വരുമാനം 550 കോടിയിൽ 2014ൽ 5450 കോടിയായി ഉയർന്നു

  • ജൈവ പച്ചക്കറി ഉത്പദനത്തിലൂടെ സ്വയംപര്യപ്തത കൈവരിക്കാനായി.

  • ആഭ്യന്തര പച്ചക്കറി ഉത്പാദനം ഇരട്ടിയായി.

  • റെയിൽവെ പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ സ്‌പെഷ്യൽ പർപ്പസ്
    വെഹിക്കിളിന് രൂപം നൽകി

  • പൊതുമേഖല സ്ഥാപനങ്ങൾക്കായി 899.9 കോടി രൂപ നൽകി.

  • പാലക്കാട് ഒറ്റപ്പാലത്ത് കേന്ദ്രസഹായത്തോടെ കിൻഫ്ര പ്രതിരോധ പാർക്ക്.

  • ലിംഗ സമത്വവും സ്ത്രീ ശാക്തീകരണവും ഉറപ്പാക്കും.

  • തിരുവനന്തപുരം നഗത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ 'ഓപ്പറേഷൻ അനന്ത'.

  • പട്ടിക വിഭാഗങ്ങൾക്കായി ആദ്യത്തെ മെഡിക്കൽ കോളേജ് പാലക്കാട് സ്ഥാപിച്ചു.

  • എൻഡോസൾഫാൻ ദുരിതബാധിതർക്ക് അഞ്ച് ലക്ഷം രൂപ വരെ ധനസഹായം.

  • ക്യാൻസർ രോഗികൾക്ക് സൗജന്യ ചികിത്സക്കായി 'സുകൃതം' പദ്ധതി.

  • കൊച്ചി റീജിയണൽ ക്യാൻസർ സെന്റർ ഉടൻ പൂർത്തിയാക്കും.

  • റബർ കർഷകരെ സഹായിക്കാനായി വൈവിധ്യവത്കരണം നടത്തും.

  • പരമ്പരാഗത വ്യവസായ മേഖലയിൽ വൻ മുന്നേറ്റമുണ്ടാക്കി.

  • കൈത്തറി വസ്ത്ര വിപണനത്തിനായി കണ്ണൂ!രിൽ പ്രദർശനപരിശീലന ശാല.

  • പൊതുമേഖല സ്ഥാപനങ്ങൾക്കായി 899.9 കോടി രൂപ നൽകി.

  • ചെറുകിടഇടത്തരം വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കാൻ നടപടി സ്വീകരിക്കും.

  • കൊച്ചി മെട്രോയുടെ ആദ്യ ഘട്ടം ജൂണിൽ

  • കേരളം ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ സംസ്ഥാനം

  • കണ്ണൂർ വിമാനത്താവളം 50 ശതമാനം പൂർത്തിയായി

  • ഐടിയിൽ നിന്നുള്ള വരുമാനം ഈ വർഷം 18,000 കോടി രൂപയായി വർധിക്കും.

  • വിഴിഞ്ഞം പദ്ധതി ഇന്ത്യയുടെ ആധിപത്യം ഇന്ത്യൻ മഹാസമുദ്രത്തിൽ ഉറപ്പിക്കും.

  • 201617ൽ എല്ലാ പഞ്ചായത്തുകളിലും സപ്ലൈകോ ഔട്ട്‌ലെറ്റ് തുടങ്ങും.

  • പഞ്ചായത്ത് തലത്തിൽ ഒ.എഫ്.സി കേബിളുകൾ വഴിയുള്ള അതിവേഗ ഇന്റർനെറ്റ് നടപ്പാക്കി

  • ട്രഷറി ഇടപാടിനെ കടലാസ് വിമുക്തമാക്കും

  • രണ്ടുസെന്റ് സ്ഥലം ഉള്ളവർക്ക് കാരുണ്യ പദ്ധതിയിലൂടെ വീടുവെയ്ക്കാൻ സഹായം നൽകും

  • സേവ് ഫുഡ്, സേവ് വാട്ടർ പദ്ധതികളിൽ പെടുത്തി 50 ഗ്രാമങ്ങൾ ദത്തെടുക്കും

  • പഞ്ചായത്ത് തലത്തിൽ അലോപ്പതിക്, ആയുർവേദ,ഹോമിയോ ആശുപത്രികളുള്ള ഏക സംസ്ഥാനമാണ് കേരളം

  • കാരുണ്യ ഡയഗ്‌ണോസിസ് സർവീസ് സെന്ററുകൾ തുടങ്ങും

  • കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും ആയുർവേദ ചികിത്സാകേന്ദ്രങ്ങൾ ആരംഭിക്കും.

  • കാലാവസ്ഥ വ്യതിയാനം പഠിക്കാനുള്ള കേന്ദ്രം കോട്ടയത്ത്സ്ഥാപിക്കും.

  • ലോട്ടറി വരുമാനം 550 കോടിയിൽ 2014ൽ 5450 കോടിയായി ഉയർന്നു

  • ജൈവ പച്ചക്കറി ഉത്പദനത്തിലൂടെ സ്വയംപര്യപ്തത കൈവരിക്കാനായി.

  • ആഭ്യന്തര പച്ചക്കറി ഉത്പാദനം ഇരട്ടിയായി.

  • റെയിൽവെ പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ സ്‌പെഷ്യൽ പർപ്പസ്
    വെഹിക്കിളിന് രൂപം നൽകി

  • പൊതുമേഖല സ്ഥാപനങ്ങൾക്കായി 899.9 കോടി രൂപ നൽകി.

  • പാലക്കാട് ഒറ്റപ്പാലത്ത് കേന്ദ്രസഹായത്തോടെ കിൻഫ്ര പ്രതിരോധ പാർക്ക്.

  • ലിംഗ സമത്വവും സ്ത്രീ ശാക്തീകരണവും ഉറപ്പാക്കും.

  • തിരുവനന്തപുരം നഗത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ 'ഓപ്പറേഷൻ അനന്ത'.

  • പട്ടിക വിഭാഗങ്ങൾക്കായി ആദ്യത്തെ മെഡിക്കൽ കോളേജ് പാലക്കാട് സ്ഥാപിച്ചു.

  • ദേശീയതലത്തേക്കാൾ ഉയർന്ന സാമ്പത്തിക വളർച്ച 12.35% ആണ് കേരളത്തിന്റെ സാമ്പത്തിക വളർച്ച 

  • കണ്ണൂർ വിമാനത്താവളത്തിൽ ഈ മാസം പരീക്ഷണ പറക്കൽ നടത്തും. 70% നിർമ്മാണ ജോലികളും 55% ടെർമിനൽ ജോലികളും പൂർത്തിയായി

  • കൊച്ചി മെട്രോ ജൂൺ ആദ്യഘട്ടം പൂർത്തീകരിക്കും
    15,911 കോടി രൂപ പെൻഷൻ നൽകാൻ സർക്കാരിന് സാധിച്ചു. ഇതിൽ 14,000 കോടി രൂപ സാമൂഹിക വകുപ്പിന്റെ വിവിധ പദ്ധതികളിലൂടെയാണ് നൽകിയത്. 

  • എൻഡോസൾഫാൻ ദുരിതബാധിതർക്ക് 1200 രൂപ പ്രതിമാസം സഹായധനം നൽകി.

  • അംഗപരിമിതരായ 5000 പേർക്ക് മുച്ചക്ര സ്‌കൂട്ടറുകൾ അനുവദിച്ചു

  • ആശ്വാസകേരളം പദ്ധതിയിലൂടെ 53,000 രോഗികൾക്ക് സാന്ത്വനം നൽകി.

  • അർബുദ രോഗ ചികിത്സാ സൗകര്യം എല്ലാ ജില്ലകളിലും എത്തിച്ചു.

  • എല്ലാ പഞ്ചായത്തുകളിലും സപ്ലൈക്കോ ഔട്ട്‌ലെറ്റുകൾ തുടങ്ങും.

  • പട്ടികവർഗ വിഭാഗക്കാർക്കായി ആദ്യത്തെ മെഡിക്കൽ കോളേജ് പാലക്കാട് ആരംഭിക്കും.

  • റബർ കർഷകരെ സഹായിക്കാനായി വൈവിധ്യവൽക്കരണം നടത്താനും പദ്ധതി

  • ഏറെ കാലങ്ങൾക്ക് ശേഷം അബ്കാരി നിയമങ്ങളിൽ മാറ്റം വരുത്തി നീര ലഭ്യമാക്കി.

  • റബർ കർഷകർക്കായി 300 കോടി രൂപയുടെ സഹായം എത്തിച്ചു

  • 95 % ശതമാനം ഫയൽ നീക്കുപോക്കുകൾ ഇഓഫീസ് പദ്ധതിയിലൂടെ നടന്നു.

  • കോഴിക്കോട് ഫുട് വെയർ പാർക്ക് സ്ഥാപിക്കും

  • പാലക്കാട്ടും തൊടുപുഴയിലും വ്യവസായ വികസന കേന്ദ്രങ്ങൾ ആരംഭിക്കും

  • തിരുവനന്തപുരം ചെങ്ങന്നൂർ സബർബൻ ട്രെയിൻ പരിഗണനയിൽ

  • 17,000 എയ്ഡഡ് സ്‌കൂൾ അദ്ധ്യാപകരെ സഹായിക്കാൻ പദ്ധതി

  • തിരുവനന്തപുരം, കോഴിക്കോട്,കൊല്ലം,കണ്ണൂർ,തൃശ്ശൂർ, എറണാകുളം എന്നിവിടങ്ങളിലെ ജയിലുകളിൽ ഫുഡ് പ്രൊസസിങ് യൂണിറ്റുകൾ ആരംഭിച്ചു.

  • എറണാകുളത്തും കോഴിക്കോടും വനവൽക്കരണ പദ്ധതി ആരംഭിച്ചു

  • പതിനായത്തിലധികം വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സംവിധാനം ഒരുക്കി. ശബരിമല സീസണിൽ റോഡുകളുടെ അറ്റകുറ്റപണിക്ൾ നടത്തി.

  • സൈബർ സുരക്ഷക്കായി തിരുവനനന്തപുരം ഐ.ടി.പാർക്കിൽ പൊലീസ് ഉദ്യോഗസ്ഥരുടെ ശൃംഖല ഉണ്ടാക്കി.

  • അടുത്തവർഷം സർക്കാർ ഓഫീസുകളിൽ 100% തസ്തിക നിയമനം നടപ്പാക്കും

  • ആധുനിക സുരക്ഷാ ക്രമീകരണങ്ങളുള്ള ജയിൽ തൃശ്ശൂർ വിയ്യൂരിൽ ഈ വർഷം പൂർത്തിയാകും

  • നൈപുണ്യം പദ്ധതി നടപ്പാക്കുന്നു.

  • വലിയതുറ, പരപ്പനങ്ങാടി,വർക്കല എന്നിവിടങ്ങളിൽ ഫിഷിങ് ഹാർബർ

  • 100 ദിനം പദ്ധതിയിലൂടെ 103 പദ്ധതികൾ നടപ്പാക്കി. 107 പദ്ധതികളായിരുന്നു ലക്ഷ്യം .