- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സത്ഗമയ ബാലവിഹാർ സമ്മർ ക്യാമ്പും ഓണാഘോഷവും
ഡബ്ലിൻ: അയർലണ്ടിലെ ഹിന്ദു കൂട്ടായ്മയായ സത്ഗമയ സദ്‌സംഘത്തിന്റെ ഓണാഘോഷവും ബാലവിഹാർ സമ്മർ ക്യാമ്പും ഓഗസ്റ്റ് മാസം വിവിധ ദിവസങ്ങളിലായി നടത്തപ്പെടും. കുട്ടികൾക്കായുള്ള ബാലവിഹാർ ത്രിദിന ക്യാമ്പ് 17,18,19 തീയതികളിൽ കാബ്രാ പാർക്ക് സൈഡ് കമ്മ്യൂണിറ്റി & സ്പോർട്സ് കോംപ്ലക്‌സിൽ വച്ച് നടത്തും. വേദപഠനം, മെഡിറ്റേഷൻ, യോഗ, ക്രിയേറ്റീവ് വർക്ക്ഷോ
ഡബ്ലിൻ: അയർലണ്ടിലെ ഹിന്ദു കൂട്ടായ്മയായ സത്ഗമയ സദ്‌സംഘത്തിന്റെ ഓണാഘോഷവും ബാലവിഹാർ സമ്മർ ക്യാമ്പും ഓഗസ്റ്റ് മാസം വിവിധ ദിവസങ്ങളിലായി നടത്തപ്പെടും. കുട്ടികൾക്കായുള്ള ബാലവിഹാർ ത്രിദിന ക്യാമ്പ് 17,18,19 തീയതികളിൽ കാബ്രാ പാർക്ക് സൈഡ് കമ്മ്യൂണിറ്റി & സ്പോർട്സ് കോംപ്ലക്‌സിൽ വച്ച് നടത്തും. വേദപഠനം, മെഡിറ്റേഷൻ, യോഗ, ക്രിയേറ്റീവ് വർക്ക്‌ഷോപ്പ് ,ടാലന്റ് ഷോ, സ്റ്റഡി ടൂർ തുടങ്ങിയ വിവിധ പരിപാടികളോടെയാണ് ത്രിദിന ക്യാമ്പ് നടത്തുക. പങ്കെടുക്കാൻ താത്പര്യമുള്ളവർ സംഘാടകരുമായി ബന്ധപ്പെടുക.
സത്ഗമയുടെ ഈ വർഷത്തെ ഓണാഘോഷം ഓഗസ്റ്റ് മാസം 30 നു ഡബ്ലിൻ റാട്ടോത്ത് റോഡിലുള്ള അയർലണ്ട് ഡഫ് വില്ലേജിൽ വച്ച് കേരളത്തനിമയിൽ വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിക്കും.അത്തപൂക്കളം,തിരുവാതിര,മോഹിനിയാട്ടം, ഭരതനാട്യം, മാവേലിയെ ആനയിക്കൽ, ഓണസദ്യ, കുട്ടികളുടെ വിവിധ കലാപരിപാടികൾ, സമ്മാനദാനം എന്നിവയും ഉണ്ടായിരിക്കും. കലാപരിപാടികൾ അവതരിപ്പിക്കാൻ താത്പര്യമുള്ളവർ ഓഗസ്റ്റ് 20 നു മുമ്പായി പേരുകൾ രജിസ്റ്റർ ചെയ്യുക.
കൂടുതൽ വിവരങ്ങൾക്ക്:
0872634637,0871496162,0872365378,0870535430
http://www.sadgamayasatsang.com/
സ്വാതന്ത്ര്യ ദിനം പ്രമാണിച്ച് ഓഫീസ് അവധിയായതിനാൽ നാളെ (15/08/15) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല എഡിറ്റർ