തിരുവനന്തപുരം. ഐ എസ് ബന്ധമുള്ള കൊടും തീവ്രവാദി സാദ്ദീഖ് ബാഷയുടെ ഭാര്യ വീടായ വട്ടിയൂർ കാവിലെ കല്ലുമല തോപ്പ്മുക്കിൽ എൻ ഐ എ നടത്തിയ റെയ്ഡ് അപ്രതീക്ഷിതമായിരുന്നു. സാദ്ദീഖ് ബാഷയുടെ തീവ്രവാദ ബന്ധത്തെ കുറിച്ച് ഈ കുടുംബത്തിന് അറിയില്ലയായിരുന്നെങ്കിലും ഇയാളുടെ വരവ് നിലച്ചതോടെ ഇവർക്കും എന്തോ അപകടം മണത്തിരുന്നു. എൻഐഎ റെയ്ഡിൽ സാദിഖ് ബാഷയ്‌ക്കെതിരായ ചില തെളിവുകൾ ലഭിച്ചുവെന്നാണ് സൂചന. റെയ്ഡ് നടന്നപ്പോൾ മാത്രമാണ് കൊടും തീവ്രവാദിയാണ് സാദ്ദീഖ് ബാഷയെന്ന് നാട്ടുകാർ പോലും അറിയുന്നത്.

മാന്യതയുടെ കുപ്പായം അണിഞ്ഞ് സമ്മാനപ്പൊതികളുമായി എത്തിയിരുന്ന ബാഷ വട്ടിയൂർക്കാവിലെ ചിലരുമായി സൗഹൃദം സ്ഥാപിച്ചിരുന്നു. എസ്ഡിപിഐ ബന്ധമുള്ള ചിലർ ഇയാളെ ഇവിടെ വെച്ച് കണ്ടിരുന്നതായും സൂചനയുണ്ട്. മീൻ വിൽപ്പനക്കാരനായ ഒരു യുവാവിന് ഇയാളുമായി നല്ല ചങ്ങാത്തം ഉണ്ടായിരുന്നു. എസ്ഡിപിഐക്കാരനായ ഇയാൾ അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലാണ്. ബാഷയുടെ ഭാര്യയുടെ അടുത്ത ബന്ധുവിനെയും നാട്ടിൽ കാണാനില്ല. ഇപ്പോൾ മിസിംഗാണ്. യുവാവായ ഈ ബന്ധുവിനെ ബാഷ കൊണ്ടുപോയോ എന്ന സംശയം നാട്ടുകാർ ഉന്നയിക്കുന്നുണ്ട്. ബാഷ കേരളത്തിൽ നിന്നും ആരെയെങ്കിലും ഐഎസിൽ ചേർത്തിട്ടുണ്ടോ എന്ന സംശയവും അന്വേഷണ ഉദ്യോഗസ്ഥർക്ക് ഉണ്ട്.പ്രതിയെ കൂടുതൽ ചോദ്യം ചെയ്താലെ ഇക്കാര്യത്തിൽ വ്യക്തത വരൂ.

എന്നാൽ ബാഷയുടെ കണ്ണികൾ തലസ്ഥാനത്തും ഉണ്ടെന്ന സൂചന അന്വേഷണ സംഘം തള്ളിക്കളയുന്നുമില്ല. സാദ്ദീഖ് ബാഷ വട്ടിയൂർകാവിലെ വീട്ടിൽ എത്തും മുൻപ് തിരുവനന്തപുരത്ത് ആരൊയെക്കെ നേരിൽ കണ്ടിരുന്നുവെന്നും എൻഐഎ അന്വേഷിക്കുന്നുണ്ട്. ബാഷയെ വിവാഹത്തിനായി ഇവിടെത്തെ വീട്ടുകാരുമായി അടുപ്പിപ്പിച്ച ബന്ധുവായ സത്രീയേയും അന്വേഷണ സംഘം ഉടൻ ചോദ്യം ചെയ്‌തേക്കും.
അധികം സംസാരിക്കാത്ത ശാന്ത പ്രകൃതക്കാരനായ ബാഷയ്ക്ക് വട്ടിയൂർകാവിൽ മാത്രം~ന്നിലധികം പേരുമായി ദൃഢബന്ധം ഉണ്ടായിരുന്നുവെന്നാണ് വിവരം. സാദ്ദീഖ് ബാഷയുമായി ബന്ധമുള്ളവരെല്ലാം എൻ ഐ എ നിരീക്ഷണത്തിലാണ്.

എൻ.ഐ എ കല്ലുമലയിൽ എത്തും മുൻപ് തന്നെ വട്ടിയൂർകാവ് പൊലീസ് പല പ്രാവിശ്യം ബാഷെയെ അന്വേഷിച്ച് ഇവിടെ എത്തിയിരുന്നു. കോവിഡ് കാലത്തായിരുന്നു അത്. നാട്ടുകാർ പൊലീസിനോടു അന്ന് അന്വേഷിച്ചപ്പോൾ ഒന്നും പറഞ്ഞിരുന്നില്ല. കോവിഡ് കാലം മുതൽ സാദ്ദീഖ് ബാഷ കേരള പൊലീസിന്റെയും നിരീക്ഷണത്തിലായിരുന്നു. കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളും കല്ലുമലയെ നിരീക്ഷണത്തിലാക്കിയിരുന്നു. ഇത് മനസിലാക്കിയാവണം പിടിക്കപ്പെടും മുൻപ് ബാഷ ഇങ്ങോട്ടുള്ള വരവ് കുറച്ചത്. മാർഷൽ ആർട്‌സിൽ വൈദഗ്ധ്യം നേടിയിട്ടുള്ള ബാഷ ഷാർപ്പ് ഷൂട്ടറാണെന്നും വിവരമുണ്ട്. ഒരിക്കൽ മൈലാടുംതുറ പൊലീസിന്റെ പിടിയിൽ നിന്നും രക്ഷപ്പെടാൻ തോക്ക് ചൂണ്ടിയെങ്കിലും അന്വേഷണ ഉദ്യേഗസ്ഥരുടെ സമയോചിത ഇടപെടലിൽ പ്രതിയെ കീഴ്‌പ്പെടുത്താനായി.

ഒന്നോ രണ്ടോ ആഴ്ചയിൽ ഒരിക്കലാണ് സാദ്ദീഖ് ബാഷ വട്ടിയൂർകാവിലെ വീട്ടിൽ എത്തിയിരുന്നത്. വന്നു കഴിഞ്ഞാൽ കുറഞ്ഞത് ഒരാഴ്ചയെങ്കിലും തങ്ങിയിട്ടെ മടങ്ങൂ. വാഴോട്ടു കോണത്തെ യുവതിക്ക് ചെന്നൈയിൽ കാറിന്റെ സെക്കന്റ്‌സ് വിൽപ്പന നടത്തുന്ന സാദ്ദീഖ് ബാഷ വരനായി എത്തിയപ്പോൾ കുടുംബത്തിലാകെ സന്തോഷമായിരുന്നു. മൈലാടുംപാറയിലെ ബന്ധുവഴിയാണ് വിവാഹാലോചന എത്തിയത്. വിവാഹ പ്രായമായെങ്കിലും സാമ്പത്തിക പരാധീനതകൾ കാരണം മകളെ കെട്ടിച്ചയക്കാൻ നന്നേ പാടുപെട്ട കുടുംബത്തെ സഹായിച്ചത് മണക്കാട്ടെ ഒരു പള്ളി കമ്മിറ്റിയാണ്. സാദിഖ് ബാഷയുടെ ഭാര്യയുടെ അച്ഛന് ജോലി ഒരു മീൻ വിൽപ്പന ക്കാരന്റെ സഹായി എന്ന നിലയിലായിരുന്നു'. തുച്ഛമായ വരുമാനം.

അമ്മ ഒരു കല്ല്യാണ മണ്ഡപത്തിൽ ക്ലീനിങ് ജോലികൾക്ക് പോയി വന്നു . മകളുടെ കല്യാണവുമായി ബന്ധപ്പെട്ട് വീട്ടുകാർ കൂടുതൽ അന്വേഷിക്കാനൊന്നും പോയില്ല .ചെന്നൈയിലെ ബന്ധുവിനെ വിശ്വസിച്ച് എല്ലാം മുന്നോട്ടു നീക്കി. സാദ്ദീഖ് ബാഷ യുവതിയെ വിവാഹം കഴിച്ചതോടെ കുടുംബം വാഴോട്ടു കോണത്തെ ഇരുനില വീടിന്റെ മുകളിലെത്തെ നില വാടകയ്ക്ക് എടുത്ത് അങ്ങോട്ടു മാറി. ആഴ്ചയിൽ ഒരിക്കൽ വന്നു പോയിരുന്ന സാദ്ദീഖ് ബാഷയുടെ സ്വഭാവവും നീക്കവും നാട്ടുകാർക്കിടയിലും മറ്റ് സംശയങ്ങൾക്ക് ഇടവെച്ചിരുന്നില്ല. ഇതിനിടയിൽ ആദ്യ കുഞ്ഞ് പിറന്നു.

തുടർന്ന് കോവിഡ് കാലമായതോടെയാണ് സാദ്ദീഖ് ബാഷയുടെ വരവ് കുറഞ്ഞത് . അവസാനമായി സാദ്ദീഖ് ബാഷ വട്ടിയൂർകാവിൽ എത്തിയത് ഡിസംബർ - ജനുവരി മാസങ്ങളിലാണന്ന് നാട്ടുകാർ പറയുന്നു. തുടർന്ന് ബാഷയുടെ ഭാര്യ വീണ്ടും ഗർഭിണിയായി. വീടിന്റെ വാടക മുടങ്ങിയതോടെ ഹൗസ് ഓണർ വീടൊഴിയാൻ ആവിശ്യപ്പെട്ടു. ഇതിനിടെ സിദ്ദീഖ് ബാഷ തമിഴ്‌നാട് പൊലീസിന്റെ പിടിയിലുമായി. വീടിന് വാടക നൽകാൻ നിവർത്തിയില്ലാത്ത കുടുംബം പെരുവഴിയിലാവുന്ന അവസ്ഥ വന്നപ്പോൾ നാട്ടിലെ സി പി എം പ്രാദേശിക നേതാവാണ് ഇവർക്ക് മറ്റൊരു ചെറിയ വീട് താമസത്തിനായി വിട്ടു നൽകിയത്. ആ വീട്ടിലാണ് കഴിഞ്ഞ മാസം എൻഐഎ എത്തിയതും റെയ്ഡ് നടത്തിയതും.

സമീപത്ത് താമസിച്ചിരുന്നതുകൊടും കുറ്റവാളിയാണെന്ന് നാട്ടുകാർ പോലും അറിഞ്ഞിരുന്നില്ല. തഞ്ചാവൂരിനടുത്തുള്ള മൈലാടും തുറൈയിൽ മുഹമ്മദ് ഹനീഫ മകൻ സാദ്ദീഖ് ബാഷ നേരത്തെ തന്നെ തമിഴ് നാട് പൊലീസിന്റെയും നിരീക്ഷണത്തിലായിരുന്നു.