തിരുവനന്തപുരം. ഐ എസ് ബന്ധമുള്ള കൊടും തീവ്രവാദി സാദ്ദീഖ് ബാഷയ്ക്കെതിരെ ചെന്നൈ എൻ ഐ എ കോടതിയിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചിരിക്കെ ഈയാളുടെ കേരള ബന്ധം സംബന്ധിച്ച വിവരങ്ങളിന്മേൽ കൂടുതൽ വ്യക്തത തേടാൻ ശ്രമിക്കുകയാണ് അന്വേഷണ സംഘം. സാദ്ദീഖ് ബാഷ ഐ എസിലേക്ക് ആളെ റിക്രൂട്ട് ചെയ്യുന്ന ഏജന്റായും ആയോധന കാര്യങ്ങളിലും വെടി വെയ്ക്കാനും അടക്കം യുവാക്കൾക്ക് ചെന്നൈ കേന്ദ്രീകരിച്ച് പരിശീലനം നല്കിയിരുന്നതായും വിവരം ലഭിച്ച സാഹചര്യത്തിലാണ് അന്വേഷണ സംഘം കൂടുതൽ കാര്യങ്ങൾ തുടർന്നും അന്വേഷിക്കുന്നത്. കേരളത്തിൽ നിന്നും ഇയാൾ ഐസിലേക്ക് ആളെ റിക്രൂട്ട് ചെയ്തതായി ഉറപ്പിക്കുന്ന അന്വേഷണ ഏജൻസി അതിന്റെ വേരുകൾ തേടി ഇറങ്ങിയിരിക്കുകയാണ്.

സിറിയയിലേക്ക്് സാദ്ദിഖ് ബാഷ ആളെ കയറ്റി വിട്ടിരുന്നുവെന്ന അനുമാനത്തിൽ തന്നെയാണ് എൻ ഐ എ. ഇതിനിടെ സാദ്ദീഖ് ബാഷയുടെ വട്ടിയൂർകാവിലെ രണ്ടാം ഭാര്യയുടെ സഹോദരനെ കാണാനില്ലന്ന സംശയം നാട്ടൂകാർ ഉന്നയിക്കുന്നുണ്ട്. മകനെ കുറിച്ച് ചോദിക്കുമ്പോൾ രക്ഷകർത്താക്കൾക്കും വ്യക്തമായ മറുപടി ഇല്ലായെന്നത് സംശയത്തിനിട നല്കുന്നു. യുവാവായ ഈ ബന്ധുവിനെ ബാഷ കൊണ്ടുപോയോ എന്ന സംശയം നാട്ടുകാർ ഉന്നയിക്കുന്നുണ്ട്. ഇക്കാര്യം സംബന്ധിച്ച്് വട്ടിയൂർകാവ്് പൊലീസിനെ ബന്ധപ്പെട്ട് ചില മാധ്യമ പ്രവർത്തകർ കാര്യം തിരക്കിയങ്കിലും അവർക്കും ഇക്കാര്യങ്ങളിൽ വ്യക്തതയില്ല. ഇത് സംബന്ധിച്ച് അന്വേഷണങ്ങൾ വരുന്നുവെന്ന് വട്ടിയൂർകാവ് പൊലീസും സമ്മതിക്കുന്നു. ഫലത്തിൽ ഈ യുവാവിനെ നാട്ടകാർ കണ്ടിട്ട് മാസങ്ങളാകുന്നു.

എൻ ഐ എ ബന്ധപ്പെട്ട വിഷയമായതിനാൽ നാട്ടുകാരും ഇത് സംബന്ധിച്ച കൂടുതൽ അന്വേഷണത്തിന് മുതിരുന്നില്ല. സംസ്ഥാന ഇന്റലിജൻസും ഇത് സംബന്ധിച്ച് അന്വേഷണം നടത്തിയിട്ടില്ലയെന്നാണ് സൂചന.ബാഷ കേരളത്തിൽ നിന്നും ആരെയെങ്കിലും ഐഎസിൽ ചേർത്തിട്ടുണ്ടോ എന്ന സംശയവും അന്വേഷണ ഉദ്യോഗസ്ഥർക്ക് ഉണ്ട്.പ്രതിയെ കൂടുതൽ ചോദ്യം ചെയ്താലെ ഇക്കാര്യത്തിൽ വ്യക്തത വരൂ. എന്നാൽ ബാഷയുടെ കണ്ണികൾ തലസ്ഥാനത്തും ഉണ്ടെന്ന സൂചന അന്വേഷണ സംഘം തള്ളിക്കളയുന്നുമില്ല. സാദ്ദീഖ് ബാഷ വട്ടിയൂർകാവിലെ വീട്ടിൽ എത്തും മുൻപ് തിരുവനന്തപുരത്ത് ആരൊയെക്കെ നേരിൽ കണ്ടിരുന്നുവെന്നും എൻഐഎ അന്വേഷിക്കുന്നുണ്ട്. ബാഷയെ വിവാഹത്തിനായി ഇവിടെത്തെ വീട്ടുകാരുമായി അടുപ്പിപ്പിച്ച ബന്ധുവായ സത്രീയേയും അന്വേഷണ സംഘം ഉടൻ ചോദ്യം ചെയ്തേക്കും.

സാദ്ദിഖ്്് ബാഷ് വട്ടിയൂർകാവിൽ എത്തിയരുന്നപ്പോൾ കൂടിക്കാഴ്ച നടത്തിയവരുടെ പശ്ചാത്തലം, രാഷ്ട്രീയം ഇതൊക്കെ തന്നെ എൻ ഐ എയ്ക്ക് പുറമെ സംസ്ഥാന ഇന്റലിജൻസും ശേഖരിക്കുന്നുണ്ടെന്നാണ് വിവരം. എൻ ഐ എ യ്ക്ക് പുറമെ മറ്റു ചില കേന്ദ്ര ഏജൻസികളും മിലിട്ടറി ഇന്റലിജൻസും വിവരങ്ങൾ ശേഖരിച്ചു കഴിഞ്ഞു. സാദ്ദീഖ് ബാഷ തങ്ങിയ വട്ടിയൂർകാവിൽ നിന്നും വെറും നാലു കിലോ മീറ്റർ അടുത്താണ് പാങ്ങോട് മിലിട്ടറി ക്യാമ്പ്. ഈ സാഹചര്യത്തിലാണ് മിലിട്ടറി ഇന്റലിജൻസ് വിവരവങ്ങൾ ശേഖരിച്ചത്. അധികം സംസാരിക്കാത്ത ശാന്ത പ്രകൃതക്കാരനായ ബാഷയ്ക്ക് വട്ടിയൂർകാവിൽ മാത്രം ഒന്നിലധികം പേരുമായി ദൃഢബന്ധം ഉണ്ടായിരുന്നുവെന്നാണ് വിവരം. സാദ്ദീഖ് ബാഷയുമായി ബന്ധമുള്ളവരെല്ലാം എൻ ഐ എ നിരീക്ഷണത്തിലാണ്.

എൻ.ഐ എ കല്ലുമലയിൽ എത്തും മുൻപ് തന്നെ വട്ടിയൂർകാവ് പൊലീസ് പല പ്രാവിശ്യം ബാഷെയെ അന്വേഷിച്ച് ഇവിടെ എത്തിയിരുന്നു. അതിനർത്ഥം കേന്ദ്ര ഏജൻസികളുടെ നിരീക്ഷത്തിൽ നേരത്തെ തന്നെ ബാഷ ഉണ്ടായിരുന്നുവെന്നതാണ്. അതേ സമയം വട്ടിയൂർ കാവിലെ കല്ലുമല തോപ്പ്മുക്കിൽ എൻ ഐ എ നടത്തിയ റെയ്ഡ് അപ്രതീക്ഷിതമായിരുന്നു. സാദ്ദീഖ് ബാഷയുടെ തീവ്രവാദ ബന്ധത്തെ കുറിച്ച് ഈ കുടുംബത്തിന് അറിയില്ലയായിരുന്നെങ്കിലും ഇയാളുടെ വരവ് നിലച്ചതോടെ ഇവർക്കും എന്തോ അപകടം മണത്തിരുന്നു. എൻഐഎ റെയ്ഡിൽ സാദിഖ് ബാഷയ്ക്കെതിരായ നിർണായക തെളിവുകൾ ലഭിച്ചിരുന്നു.. റെയ്ഡ് നടന്നപ്പോൾ മാത്രമാണ് കൊടും തീവ്രവാദിയാണ് സാദ്ദീഖ് ബാഷയാണ് ഇവിടെ താമസിച്ചിരുന്നതെന്ന് നാട്ടുകാർ പോലും അറിയുന്നത്.

മാന്യതയുടെ കുപ്പായം അണിഞ്ഞ് സമ്മാനപ്പൊതികളുമായി എത്തിയിരുന്ന ബാഷ വട്ടിയൂർക്കാവിലെ ചിലരുമായി സൗഹൃദം സ്ഥാപിച്ചിരുന്നു. എസ്ഡിപിഐ ബന്ധമുള്ള ചിലർ ഇയാളെ ഇവിടെ വെച്ച് കണ്ടിരുന്നതായും സൂചനയുണ്ട്. മീൻ വിൽപ്പനക്കാരനായ ഒരു യുവാവിന് ഇയാളുമായി നല്ല ചങ്ങാത്തം ഉണ്ടായിരുന്നു. എസ്ഡിപിഐക്കാരനായ ഇയാൾ അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലാണ്. ഇയാൾ മീൻ കച്ചവടം ഇപ്പോഴും സജീവമായി ചെയ്യുന്നുണ്ട്. ഒന്നോ രണ്ടോ ആഴ്ചയിൽ ഒരിക്കലാണ് സാദ്ദീഖ് ബാഷ വട്ടിയൂർകാവിലെ വീട്ടിൽ എത്തിയിരുന്നത്. വന്നു കഴിഞ്ഞാൽ കുറഞ്ഞത് ഒരാഴ്ചയെങ്കിലും തങ്ങിയിട്ടെ മടങ്ങൂ. വാഴോട്ടു കോണത്തെ യുവതിക്ക് ചെന്നൈയിൽ കാറിന്റെ സെക്കന്റ്സ് വിൽപ്പന നടത്തുന്ന സാദ്ദീഖ് ബാഷ വരനായി എത്തിയപ്പോൾ കുടുംബത്തിലാകെ സന്തോഷമായിരുന്നു.

മൈലാടുംപാറയിലെ ബന്ധുവഴിയാണ് വിവാഹാലോചന എത്തിയത്. വിവാഹ പ്രായമായെങ്കിലും സാമ്പത്തിക പരാധീനതകൾ കാരണം മകളെ കെട്ടിച്ചയക്കാൻ നന്നേ പാടുപെട്ട കുടുംബത്തെ സഹായിച്ചത് മണക്കാട്ടെ ഒരു സമുദായ കമ്മിറ്റിയാണ്. തഞ്ചാവൂരിനടുത്തുള്ള മൈലാടും തുറൈയിൽ മുഹമ്മദ് ഹനീഫ മകൻ സാദ്ദീഖ് ബാഷ നേരത്തെ തന്നെ തമിഴ് നാട് പൊലീസിന്റെയും നിരീക്ഷണത്തിലായിരുന്നു.