മസ്‌കിറ്റ് (ഡാളസ്സ്): ഡാളസ്സ് സെലിബ്രന്റ്‌സിന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 30 ഞായറാഴ്ച വൈകിട്ട് 6.30 ന് മസ്‌കിറ്റിൽ നടന്ന സാധു കൊച്ചു കുഞ്ഞ്ുപദേശി സംഗീത സായാഹ്നം ശ്രോതാക്കൾക്ക് ആരവമായി.മസ്‌കിറ്റ് ഷാറോൻ ഫെല്ലോഷിപ്പ് ചർച്ചിൽ വൈകിട്ട് 6 മണിയോടെ ഡാളസ്സ് ഫോർട്ട് വർത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും സംഗീത സായാഹ്നം ആസ്വദിക്കുവാൻ നിരവധി പേരാണ് എത്തിചേർന്നിരുന്നത്.

'പുകഴ്‌ത്തിടാം എൻ യേശുവിനെ' എന്ന ഗാനത്തോടെ പരിപാടി ആരംഭിച്ചു. സാധു കൊച്ചു കുഞ്ഞ്ുപദേശി ജീവിതത്തിൽ അഭിമുഖീകരിക്കേണ്ടി വന്ന പ്രിസന്ധികളിൽ ദൈവത്തെ പാടിസ്തുതിക്കുന്ന ഗാനങ്ങൾ രചിച്ചത് അനുഗ്രഹീത ഗായകർ ലൈവ് ഓർക്രസ്ട്രായുടെ അകമ്പടിയോടെ ആലപിച്ചത്. ശ്രോതാക്കൾക്ക് ആത്മീയ ചൈതന്യം പകർന്ന് നൽകുന്നതായിരുന്നു. എന്റെ ദൈവം മഹത്വത്തിൽ, ക്രൂശിന്മേൽ,എന്റെ സമ്പത്തെന്ന ചൊല്ലുവാൻ, എന്റെ ദൈവം സ്വർഗം സിംഹാസനം, എന്നെനിക്കെൻ ദൂഃഖം തീരുമോ തുടങ്ങിയ ശ്രോതാക്കളുടെ മനസ്സിൽ പാടി പതിഞ്ഞ ഗാനങ്ങൾ ഒരിക്കൽ കൂടി സമൃതി പഥത്തിലെത്തിക്കുന്നതിൽ ഡാളസ്സ് സെലിബ്രന്റ്‌സിന്റെ ഗായകരായ ഷാജിവിലയിൽ, സോമിസാംസൺ, ജോയ് അബ്രഹാം.

സ്റ്റാൻലി ചാണ്ടി, ഷോൺ കോശി, ബിനു കോശി എന്നിവർക്കായി. സാധു കോച്ചു കുഞ്ഞുപദേശിയുടെ ജീവിതത്തെ കുറിച്ചുള്ള സംക്ഷിപ്തവിവരണം റ്റി തോമസ് നൽകി കോർഡിനേറ്റർ തോമസ് ജോൺ, ജൊ തോമസ്, റോയ് വർഗീസ് തുടങ്ങിവർ പരിപാടികൾക്ക് നേതൃത്വം നൽകി.