- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുത്തലാഖ് ബില്ലിൽ കുഞ്ഞാലിക്കുട്ടിയുടെ അസാന്നിധ്യം സംഭവിക്കാൻ പാടില്ലാത്തത്; ഇത് രാജ്യതാൽപര്യത്തിനും പാർട്ടി താൽപര്യത്തിനും എതിര്; അണികൾക്കും പാർട്ടിക്കും കടുത്ത അതൃപ്തിയെന്നത് നഗ്നമായ സത്യം; പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ രൂക്ഷ വിമർശനവുമായി സാദിഖലി ശിഹാബ് തങ്ങൾ; മുത്തലാഖിലെ മുങ്ങൽ കുഞ്ഞാപ്പയ്ക്ക് ഐസ്ക്രീം കേസിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധി തന്നെ
തിരുവനന്തപുരം: മുത്തലാഖ് ബില്ല് ലോക്‌സഭയിൽ പാസാക്കിയ ദിവസം സഭയിൽ നിന്ന് വിട്ടുനിന്ന മലപ്പുറം എംപിയും മുതിർന്ന നേതാവുമായ പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ രൂക്ഷവിമർശനവുമായി സാദിഖലി ശിഹാബ് തങ്ങൾ. പാർട്ടിക്കും അണികൾക്കും ജനങ്ങൾക്കും ഇതിൽ അതൃപ്തി ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ഉത്തരവാദിത്വം നിറവേറ്റുന്നതിൽ ജനപ്രതിനിധികൾ വീഴ്ച വരാതെ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.ലോക്‌സഭയിലെ അസാന്നിധ്യം സംഭവിക്കാൻ പാടില്ലാത്തതാണ് എന്ന് തങ്ങൾ പറഞ്ഞു ഇപ്പോൾ ഉണ്ടായിരിക്കുന്നത് പാർട്ടി താൽപര്യത്തിനും രാജ്യ താൽപര്യത്തിനും എതിരാണെന്നും അദ്ദേഹം പറയുന്നു. തെറ്റുകൾ ആവർത്തിക്കരുതെന്നും നിർദ്ദേശം നൽകും മുത്തലാഖ് ബിൽ ലോക്സഭയിൽ അവതരിപ്പിക്കുന്ന സമയത്ത് അതിൽ പങ്കെടുക്കാതെ സുഹൃത്തിന്റെ കല്യാണത്തിനായി മുങ്ങിയ ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിക്ക് നടപടി എടുക്കാൻ ലീഗ് നേതൃത്വത്തിന് മേൽ സമ്മർദ്ദമേറുന്നു. കുഞ്ഞാലിക്കുട്ടി വിഷയം നിസ്സാരമല്ലെനന്ന സൂചനയാണ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ മാധ്യമങ്ങളോട് വ്യക്തമാക്കിയത്. മുത്തലാഖ് ബിൽ ലോക്
തിരുവനന്തപുരം: മുത്തലാഖ് ബില്ല് ലോക്‌സഭയിൽ പാസാക്കിയ ദിവസം സഭയിൽ നിന്ന് വിട്ടുനിന്ന മലപ്പുറം എംപിയും മുതിർന്ന നേതാവുമായ പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ രൂക്ഷവിമർശനവുമായി സാദിഖലി ശിഹാബ് തങ്ങൾ. പാർട്ടിക്കും അണികൾക്കും ജനങ്ങൾക്കും ഇതിൽ അതൃപ്തി ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ഉത്തരവാദിത്വം നിറവേറ്റുന്നതിൽ ജനപ്രതിനിധികൾ വീഴ്ച വരാതെ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.ലോക്‌സഭയിലെ അസാന്നിധ്യം സംഭവിക്കാൻ പാടില്ലാത്തതാണ് എന്ന് തങ്ങൾ പറഞ്ഞു ഇപ്പോൾ ഉണ്ടായിരിക്കുന്നത് പാർട്ടി താൽപര്യത്തിനും രാജ്യ താൽപര്യത്തിനും എതിരാണെന്നും അദ്ദേഹം പറയുന്നു. തെറ്റുകൾ ആവർത്തിക്കരുതെന്നും നിർദ്ദേശം നൽകും
മുത്തലാഖ് ബിൽ ലോക്സഭയിൽ അവതരിപ്പിക്കുന്ന സമയത്ത് അതിൽ പങ്കെടുക്കാതെ സുഹൃത്തിന്റെ കല്യാണത്തിനായി മുങ്ങിയ ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിക്ക് നടപടി എടുക്കാൻ ലീഗ് നേതൃത്വത്തിന് മേൽ സമ്മർദ്ദമേറുന്നു. കുഞ്ഞാലിക്കുട്ടി വിഷയം നിസ്സാരമല്ലെനന്ന സൂചനയാണ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ മാധ്യമങ്ങളോട് വ്യക്തമാക്കിയത്. മുത്തലാഖ് ബിൽ ലോക്സഭയിൽ അവതരിപ്പിക്കുന്ന സമയത്ത് പി.കെ.കുഞ്ഞാലിക്കുട്ടി എംപി ഹാജരാകാത്തതിനെ സംബന്ധിച്ച് പാർട്ടി ചർച്ച ചെയ്യുമെന്നാണ് പാർട്ടി അധ്യക്ഷന്റെ നിലപാട്. ഇതിനായി പാർട്ടി ഉടൻ യോഗം വിളിക്കുമെന്നും ഹൈദരലി തങ്ങൾ പറഞ്ഞിരുന്നു.
തിങ്കളാഴ്ച രാജ്യസഭയിൽ മുത്തലാഖ് ബിൽ വരുമ്പോൾ അത് പരാജയപ്പെടുത്താൻ യുപിഎ കക്ഷികളുമായും മറ്റു കക്ഷികളുമായും സഹകരണമുണ്ടാക്കാൻ വേണ്ട നടപടികൾ ചെയ്യണമെന്നും മുസ്ലിം ലീഗ് എംപിമാരോട് നിർദ്ദേശിച്ചിട്ടുണ്ട്. ഡൽഹിയിൽ ഇതു സംബന്ധിച്ച ചർച്ചകൾ നടന്നുവരികയാണ്. രാജ്യസഭയിൽ ബിൽ പരാജയപ്പെടുന്നതോടെ ഇപ്പോഴുള്ള എല്ലാ ആക്ഷേപങ്ങൾക്കും പരിഹാരമാകുമെന്നും അദ്ദേഹം പറഞ്ഞു. ബിൽ ലോക്‌സഭയിൽ വന്ന ദിവസം ചന്ദ്രികയുടെ ഗവേണിങ് ബോഡി യോഗത്തിൽ കുഞ്ഞാലിക്കുട്ടി എത്തിയിരുന്നതായും ഹൈദരലി തങ്ങൾ വ്യക്തമാക്കി.
അതേ സമയം സമസ്തയടക്കമുള്ള സംഘടനകൾ കുഞ്ഞാലിക്കുട്ടിയുടെ നടപടിക്കെതിരെ ശക്തമായി രംഗത്തെത്തിയിട്ടുണ്ട്. സമസ്ത നേതാക്കൾ ഇക്കാര്യം ഹൈദരലി ശിഹാബ് തങ്ങളെ നേരിട്ടറിയിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം കുഞ്ഞാലിക്കുട്ടിയോട് ഹൈദരലി തങ്ങൾ വിശദീകരണം തേടുകയും ചെയ്തിരുന്നു. ഇതിന് താൻ മറുപടി നൽകിയിട്ടുണ്ടെന്ന് കഞ്ഞാലിക്കുട്ടിയും വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ കുഞ്ഞാലിക്കുട്ടിയുമായി സംഭവത്തിന് ശേഷം നേരിട്ട് സംസാരിച്ചിട്ടില്ലെന്നാണ് ഹൈദരലി തങ്ങൾ ഇന്ന് പറഞ്ഞത്. ഇത് രണ്ടും ചേർന്നു പോകുന്ന പ്രസ്താവനയല്ല. അതുകൊണ്ട് തന്നെ ഈ വിഷയവുമായി ബന്ധപ്പെട്ട് ലീഗിൻ ഭിന്നതയുണ്ടെന്ന കാര്യം വ്യക്തമാണ്.ഈ ഭിന്നത് കൂടുതൽ തെളിയുകയാണ് ഇപ്പോൾ സാദിഖലി തങ്ങളുടെ പ്രസ്താവന കൂടി വന്നതോടെ