- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലണ്ടന്മേയർക്ക് മുംബൈയിൽ ഉജ്ജ്വല സ്വീകരണം; ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള വൈരം തീർക്കാൻ പദ്ധതി തയ്യാറാക്കി സാദിഖ് ഖാൻ ; പ്രതീക്ഷയോടെ ലോകം
ലണ്ടനുമായി ഇന്ത്യയ്ക്കുള്ള വ്യാപാര ബന്ധങ്ങൾ പുഷ്ടിപ്പെടുത്താനും ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സാസ്‌കാരിക ബന്ധങ്ങൾ പുനരാരംഭിക്കുന്നതിനെ ത്വരിതപ്പെടുത്താനും ലക്ഷ്യമിട്ട് ലണ്ടൻ മേയർ സാദിഖ് ഖാൻ മുംബൈയിൽ എത്തി. ഇവിടെ ഖാന് ഉജ്വല സ്വീകരണമാണ് നൽകിയിരിക്കുന്നത്. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള വൈരം തീർക്കാൻ പാക്കിസ്ഥാനിൽ ജനിച്ച ഖാൻ പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും സൂചനയുണ്ട്. ഇതോടെ ഇക്കാര്യത്തിൽ പ്രതീക്ഷയോടെ ലോകം അദ്ദേഹത്തെ ഉറ്റ് നോക്കുകയാണ്. മുംബൈയിലെത്തിയ ഖാൻ ബോളിവുഡ് താരങ്ങളുമായി ഫുട്ബോൾ കളിക്കുന്നതിന്റെയും അവർക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിന്റെയും ചിത്രങ്ങൾ പുറത്ത് വന്നിട്ടുണ്ട്. മുംബൈയ്ക്ക് പ ുറമെ ന്യൂഡൽഹി, അമൃത്സർ എന്നിവിടങ്ങളിലും സന്ദർശിച്ച് അദ്ദേഹം തന്റെ ജന്മരാജ്യമായ പാക്കിസ്ഥാനിലേക്ക് പോകും. അവിടെ ലാഹോർ, ഇസ്ലാമാബാദ് , കറാച്ചി തുടങ്ങിയിടങ്ങളിൽ ലണ്ടൻ മേയർ സന്ദർശനം നടത്തുന്നതാണ്. ബ്രെക്സിറ്റ് നടക്കാൻ പോവുകയാണെങ്കിലും ബ്രിട്ടൻ ലോകത്തുള്ള എല്ലാ രാജ്യങ്ങളുമായി വ്യാപാര ബന്ധങ്ങൾ
ലണ്ടനുമായി ഇന്ത്യയ്ക്കുള്ള വ്യാപാര ബന്ധങ്ങൾ പുഷ്ടിപ്പെടുത്താനും ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സാസ്‌കാരിക ബന്ധങ്ങൾ പുനരാരംഭിക്കുന്നതിനെ ത്വരിതപ്പെടുത്താനും ലക്ഷ്യമിട്ട് ലണ്ടൻ മേയർ സാദിഖ് ഖാൻ മുംബൈയിൽ എത്തി. ഇവിടെ ഖാന് ഉജ്വല സ്വീകരണമാണ് നൽകിയിരിക്കുന്നത്. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള വൈരം തീർക്കാൻ പാക്കിസ്ഥാനിൽ ജനിച്ച ഖാൻ പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും സൂചനയുണ്ട്. ഇതോടെ ഇക്കാര്യത്തിൽ പ്രതീക്ഷയോടെ ലോകം അദ്ദേഹത്തെ ഉറ്റ് നോക്കുകയാണ്. മുംബൈയിലെത്തിയ ഖാൻ ബോളിവുഡ് താരങ്ങളുമായി ഫുട്ബോൾ കളിക്കുന്നതിന്റെയും അവർക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിന്റെയും ചിത്രങ്ങൾ പുറത്ത് വന്നിട്ടുണ്ട്.
മുംബൈയ്ക്ക് പ ുറമെ ന്യൂഡൽഹി, അമൃത്സർ എന്നിവിടങ്ങളിലും സന്ദർശിച്ച് അദ്ദേഹം തന്റെ ജന്മരാജ്യമായ പാക്കിസ്ഥാനിലേക്ക് പോകും. അവിടെ ലാഹോർ, ഇസ്ലാമാബാദ് , കറാച്ചി തുടങ്ങിയിടങ്ങളിൽ ലണ്ടൻ മേയർ സന്ദർശനം നടത്തുന്നതാണ്. ബ്രെക്സിറ്റ് നടക്കാൻ പോവുകയാണെങ്കിലും ബ്രിട്ടൻ ലോകത്തുള്ള എല്ലാ രാജ്യങ്ങളുമായി വ്യാപാര ബന്ധങ്ങൾ സ്ഥാപിക്കാൻ തുറന്ന സമീപനത്തോടെ നില കൊള്ളുകയാണെന്നായിരുന്നു മുംബൈയിലേക്ക് വിമാനം കയറുന്നതിന് മുമ്പ് ഖാൻ പ്രഖ്യാപിച്ചത്. ക്യൂപിആർ സൗത്ത് മുംബൈ ജൂനിയർ സോക്കൽ ചലഞ്ചിൽ ഭാഗഭാക്കുകയെന്നത് മുംബൈയിലെ അദ്ദേഹത്തിന്റെ ഔദ്യോഗിക പരിപാടികളിൽ ഒന്നായിരുന്നു. ഇതിൽ പങ്കെടുത്തുകൊണ്ട് ഖാൻ ക്യൂൻസ് പാർക്ക്സ് റേഞ്ചേസ് ഉടമ ടോണി ഫെർണാണ്ടസ്, ബോളിവുഡ് നടൻ റൺബീർ കപൂർ എന്നിവർക്കൊപ്പം പന്ത് തട്ടിയിരുന്നു.
യുകെയും ഇന്ത്യയും തമ്മിലുള്ള ശക്തമായ ബന്ധങ്ങൾ ഊട്ടിയുറപ്പിക്കുകയെന്നത് തന്റെ സന്ദൻശനത്തിന്റെ പ്രധാന ലക്ഷ്യമാണെന്നാണ് ഖാൻ ദി ഹിന്ദുവിന് നൽകി അഭിമുഖത്തിൽ വെളിപ്പെടുത്തിയിരിക്കുന്നത്. ബ്രെക്സിറ്റിനെ തുടർന്ന് യുകെയുമായുള്ള ബന്ധം വിഷമകരമാണെന്ന് വിശ്വസിക്കുന്നവർ ഇന്ത്യയടക്കം നിരവധി രാജ്യങ്ങളിലുണ്ടെന്നും എന്നാൽ അത് ശരിയല്ലെന്നും ഖാൻ പറയുന്നു. അതായത് ബ്രെക്സിറ്റിന് ശേഷവും ബ്രിട്ടൻ പ്രത്യേകിച്ച് ലണ്ടൻ ശേഷിക്കുന്ന ലോകവുമായി നല്ല രീതിയിലുള്ള ബന്ധം തുടരുമെന്ന് അദ്ദേഹം ഉറപ്പേകുന്നു.
അതായത് ബ്രെക്സിറ്റിന് ശേഷവും ലണ്ടൻ വ്യാപാരത്തിനും നിക്ഷേപത്തിനും കഴിവുറ്റവർക്കും വേണ്ടി വാതിലുകൾ തുറന്നിടുമെന്ന് ഖാൻ വ്യക്തമാക്കുന്നു. മാധ്യമങ്ങൾക്ക് നൽകി അഭിമുഖത്തിൽ അദ്ദേഹം ലണ്ടനെയും ഇന്ത്യയിലെ വൻ നഗരങ്ങളെയും താരതമ്യപ്പെടുത്തുകയും ചെയ്തിരുന്നു. ലണ്ടനിലെ മൂന്നിലൊന്ന് പേരും യുകെയ്ക്ക് വെളിയിൽ ജനിച്ചവരാണെന്നും ലണ്ടനിൽ 300 വ്യത്യാസ്ത ഭാഷകൾ സംസാരിക്കുന്നവരുണ്ടെന്നും ഖാൻ വ്യക്തമാക്കുന്നു. ലണ്ടൻ എപ്പോഴും അവസരങ്ങളുടെ അക്ഷയഖനിയാണെന്നും വ്യത്യസ്ഥ രാജ്യങ്ങളിൽ നിന്നും സംസ്‌കാരങ്ങളിൽ നിന്നുമുള്ളവരെ അത് ഇരു കൈയും നീട്ടി സ്വീകരിച്ച് കൊണ്ടിരിക്കുമെന്നും ഖാൻ ഉറപ്പേകുന്നു. സാമ്പത്തിക താൽപര്യങ്ങൾക്കുപരിയായി ലണ്ടനും ഇന്ത്യയിലെ വൻ നഗരങ്ങളും തമ്മിൽ അടുത്ത ബന്ധമുണ്ടെന്നും ഖാൻ ഉയർത്തിക്കാട്ടുന്നു. അവിടെ ബോളിവുഡ്, ബിരിയാണി, ക്രിക്കറ്റ് അല്ലെങ്കിൽ കബഡി തുടങ്ങിയവയെ സ്നേഹിക്കുന്നവരേറെയുണ്ടെന്നും ലണ്ടൻ മേയർ എടുത്ത് കാട്ടുന്നു.