കുവൈത്ത് : പരിശുദ്ധ റമളാൻ അവതീർണ്ണ മാസമായ വിശുദ്ധ റമളാനിന് സ്വാഗതമരുളി ഇന്ത്യൻ ഇസ്ലാഹി സെന്റർ സംഘടിപ്പിക്കുന്ന ഖുർആൻ സമ്മേളനം മെയ് 19 ന് വെള്ളിയാഴ്ച വൈകുന്നേരം 6.30 ന് ഫർവാനിയയിലെ ഐഡിയൽ ഓഡിറ്റോറിയത്തിൽ നടക്കും. പരിശുദ്ധ ഖുർആൻ തുടർ പഠന രംഗത്ത് അതിനൂതന രീതികൾക്ക് തുടക്കം കുറിച്ച പ്രഗത്ഭ പണ്ഡിതനും കോഴിക്കോട് ട്രെയിനിങ് കോളേജ് മുൻ ഇൻസ്ട്രക്ടറുമായ സി.എ സഈദ് ഫാറൂഖി നല്ലളം സംഗമത്തിലെ മുഖ്യാതിഥിയായിരിക്കും.

'ഖുർആൻ വെളിച്ചം പകരുന്ന വേദം' എന്ന വിഷയത്തിൽ സഈദ് ഫാറൂഖിയും 'വരവേൽക്കാം നമുക്ക് റമളാനിനെ' എന്ന വിഷയത്തിൽ സയ്യിദ് അബ്ദുറഹിമാൻ തങ്ങളും ക്ലാസുകളെടുക്കും. സംഗമത്തിൽ വെളിച്ചം ഖുർആൻ വിജ്ഞാന പരീക്ഷ അവാർഡ് ദാനം, വെളിച്ചം പുതിയ മൊഡ്യൂൽ പ്രകാശനം എന്നിവ ഉണ്ടായിരിക്കും. സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഉണ്ടായിരിക്കും

വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക. 99060684, 65829673, 65507714പരിപാടിയുടെ ഒരുക്കം പൂർത്തിയായി. ഫഹാഹീൽ ഇസ്ലാഹി ഓഫീസിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് എം ടി മുഹമ്മദ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അബ്ദുൽ ഹമീദ് കൊടുവള്ളി, സിദ്ധീഖ് മദനി, സ്വാലിഹ വടകര, അബ്ദുറഹിമാൻ അടക്കാനി, എൻജി. അൻവർ സാദത്ത്, എൻജി. അഷ്‌റഫ്, യൂനുസ് സലീം, പി.വി അബ്ദുൽ വഹാബ് എന്നിവർ സംസാരിച്ചു.