- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിങ്ങളുടെ കുട്ടികളുടെ ഇന്റർനെറ്റ് ഉപയോഗം അതിരുകടക്കുന്നുണ്ടോ? യു.എ.ഇയിൽ കുട്ടികൾ ചെയ്യുന്ന സൈബർ കുറ്റകൃത്യങ്ങൾക്ക് മാതാപിതാക്കൾ ഉത്തരവാദികളാകും
നിങ്ങളുടെ കുട്ടികൾ ഇന്റർനെറ്റിൽ അധിക സമയം ചിലവഴിക്കാറുണ്ടോ? അവരുടെ ഇന്റർനെറ്റ് ഉപയോഗം മാതാപിതാക്കളായ നിങ്ങൾ ശ്രദ്ധിക്കാറുണ്ടോ? ഇല്ലെങ്കിൽ ഇനി മുതൽ അലപ്പം കരുതലെടുത്താൽ അകത്താകുന്നത് ഒഴിവാക്കാം. യുഎഇയിൽ ഇനി മുതൽ കുട്ടികൾ ചെയ്യുന്ന സൈബർ കുറ്റകൃത്യങ്ങൾക്ക് മാതാപിതാക്കൾ ഉത്തരവാദികൾ ആയേക്കുമെന്ന് യു.എ.ഇ അഭ്യന്തര മന്ത്രാലയം അറിയ
നിങ്ങളുടെ കുട്ടികൾ ഇന്റർനെറ്റിൽ അധിക സമയം ചിലവഴിക്കാറുണ്ടോ? അവരുടെ ഇന്റർനെറ്റ് ഉപയോഗം മാതാപിതാക്കളായ നിങ്ങൾ ശ്രദ്ധിക്കാറുണ്ടോ? ഇല്ലെങ്കിൽ ഇനി മുതൽ അലപ്പം കരുതലെടുത്താൽ അകത്താകുന്നത് ഒഴിവാക്കാം. യുഎഇയിൽ ഇനി മുതൽ കുട്ടികൾ ചെയ്യുന്ന സൈബർ കുറ്റകൃത്യങ്ങൾക്ക് മാതാപിതാക്കൾ ഉത്തരവാദികൾ ആയേക്കുമെന്ന് യു.എ.ഇ അഭ്യന്തര മന്ത്രാലയം അറിയിച്ചു.സുരക്ഷിത ഇന്റർനെറ്റ് എന്ന പേരിൽ കാമ്പയിനും മന്ത്രാലയം ആരംഭിച്ചിട്ടുണ്ട്.
സുരക്ഷിതമായി എങ്ങനെ ഇന്റർനെറ്റ് ഉപയോഗിക്കാമെന്നും, ഇന്റർനെറ്റിൽ നിന്ന് ഉണ്ടാകാനിടയുള്ള അപകടങ്ങളെ കുറിച്ചും കുട്ടികളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതെയെ കുറിച്ചും ഏവരും മനസിലാക്കണം. അതുകൊണ്ട് തന്നെ സുരക്ഷിതമായ ഇന്റർനെറ്റ് ഉപയോഗത്തെ കുറിചുള്ള ബോധവത്കരണമാണ് പരിപാടി ലക്ഷ്യമിടുന്നത്.
സുരക്ഷിത ഇന്റർനെറ്റിനായി ഒരുമിച്ച് കൈകോർക്കാം എന്ന മുദ്രാവാക്യവുമായി ഉപ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് സെയ്ഫ് ബിൻ സായിദ് ആൽ നഹ്യാന്റെ രക്ഷാകർത്തത്വത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്.