- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
നിങ്ങളുടെ കുട്ടികൾ കാറുകൾക്കുള്ളിൽ സുരക്ഷിതരാണോ? മാതാപിതാക്കൾക്കായി ഒരു അറിയിപ്പ്
5 വയസുകാരിയെ കാറിൽ നിന്നും തട്ടിക്കൊണ്ടുപോയ സംഭവത്തിന്റെ പശ്ചാത്തലത്തിൽ യാത്ര ചെയ്യുന്ന സമയത്ത് കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തേണ്ട ആവശ്യകതയിലേക്കാണ് വിരൽ ചൂണ്ടുന്നത്. പലപ്പോഴും മാതാപിതാക്കളുടെ ശ്രദ്ധയില്ലായ്മ തന്നെയാണ് ഇത്തരം പ്രശ്‌നങ്ങൾക്ക് കാരണമാവുന്നത്. കുട്ടികളെ വാഹനങ്ങളിൽ ഒറ്റയ്ക്കിരുത്തി പോവുന്നതു പല പ്രശ്‌നങ്ങൾക്കും കാരണമാവുന്നു. യാത്രാ സമയങ്ങളിൽ കുട്ടികളെ കാറിന്റെ പാഴ്‌സൽ ഷെൽഫിൽ കിടത്തുന്നത് അപകടം ക്ഷണിച്ചു വരുത്തുന്നതിന് തുല്യമാണ്. അതുകൊണ്ടുതന്നെ 12 വയസിനു താഴെയുള്ള കുട്ടികളെ ബൂസ്റ്റർ സീറ്റ് ഉപയോഗിച്ച് പിൻസീറ്റിൽ സീറ്റ് ബെൽറ്റിട്ട് ഇരുത്തുന്നതാണ് സുരക്ഷിതത്വം. 5 വയസിനു താഴെയുള്ള കുട്ടികളെ മുൻപിലത്തെ സീറ്റിലിരുന്ന് യാത്ര ചെയ്യുവാൻ അനുവദിക്കില്ല. 'ചൂടുകാലത്ത് വാഹനങ്ങൾ പെട്ടെന്നു തന്നെ വളരെയധികം ചൂടാകും. ഈ സമയങ്ങളിൽ കുട്ടികളെ കാറിലിരുത്തുന്നത് ശ്വാസം മുട്ടൽ തുടങ്ങിയുള്ള നിരവധി ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കുമെന്നും പിൻസീറ്റിൽ കുട്ടികളെ ഇരുത്തുമ്പോൾ കൃത്യമായി സീറ്റ് ബെൽറ്റ് ധരിപ
5 വയസുകാരിയെ കാറിൽ നിന്നും തട്ടിക്കൊണ്ടുപോയ സംഭവത്തിന്റെ പശ്ചാത്തലത്തിൽ യാത്ര ചെയ്യുന്ന സമയത്ത് കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തേണ്ട ആവശ്യകതയിലേക്കാണ് വിരൽ ചൂണ്ടുന്നത്. പലപ്പോഴും മാതാപിതാക്കളുടെ ശ്രദ്ധയില്ലായ്മ തന്നെയാണ് ഇത്തരം പ്രശ്‌നങ്ങൾക്ക് കാരണമാവുന്നത്. കുട്ടികളെ വാഹനങ്ങളിൽ ഒറ്റയ്ക്കിരുത്തി പോവുന്നതു പല പ്രശ്‌നങ്ങൾക്കും കാരണമാവുന്നു.
യാത്രാ സമയങ്ങളിൽ കുട്ടികളെ കാറിന്റെ പാഴ്‌സൽ ഷെൽഫിൽ കിടത്തുന്നത് അപകടം ക്ഷണിച്ചു വരുത്തുന്നതിന് തുല്യമാണ്. അതുകൊണ്ടുതന്നെ 12 വയസിനു താഴെയുള്ള കുട്ടികളെ ബൂസ്റ്റർ സീറ്റ് ഉപയോഗിച്ച് പിൻസീറ്റിൽ സീറ്റ് ബെൽറ്റിട്ട് ഇരുത്തുന്നതാണ് സുരക്ഷിതത്വം. 5 വയസിനു താഴെയുള്ള കുട്ടികളെ മുൻപിലത്തെ സീറ്റിലിരുന്ന് യാത്ര ചെയ്യുവാൻ അനുവദിക്കില്ല.
'ചൂടുകാലത്ത് വാഹനങ്ങൾ പെട്ടെന്നു തന്നെ വളരെയധികം ചൂടാകും. ഈ സമയങ്ങളിൽ കുട്ടികളെ കാറിലിരുത്തുന്നത് ശ്വാസം മുട്ടൽ തുടങ്ങിയുള്ള നിരവധി ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കുമെന്നും പിൻസീറ്റിൽ കുട്ടികളെ ഇരുത്തുമ്പോൾ കൃത്യമായി സീറ്റ് ബെൽറ്റ് ധരിപ്പിക്കാറുണ്ടെന്നും' രണ്ടു കുട്ടികളുടെ പിതാവായ ഇസാ മുഹമ്മദ് പറയുന്നു. പക്ഷെ, പാഴ്‌സൽ ഷെൽഫിൽ കിടന്നു കുട്ടികൾ യാത്ര ചെയ്യുന്നതു സാധാരണ കാഴ്ചയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കുട്ടികളെ പാഴ്‌സൽ ഷെൽഫിൽ കിടത്തുന്നത് അപകട സാധ്യത കൂട്ടും. പലപ്പോഴും ചെറിയ യാത്രകളിലാണ് അപകടങ്ങൾ നടക്കുന്നത്. അതുകൊണ്ടുതന്നെ, ചെറുയാത്രകളയാൽ പോലും മാതാപിതാക്കൾ ജാഗ്രത പാലിക്കണമെന്നു വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. മുതിർന്നവർക്കായുള്ള സീറ്റ് ബെൽറ്റുകൾ കുട്ടികൾക്ക് പാകമാവണമെന്നില്ല. ഇത്തരം സാഹചര്യങ്ങളിൽ കുട്ടികളോട് ബൂസ്റ്റർ സീറ്റ് ഉപയോഗിക്കാൻ പറയണം.
അശ്രദ്ധയോടെ കാര്യങ്ങൾ ചെയ്യാനും സുരക്ഷയില്ലാതെ സീറ്റുകളിൽ ഇരിക്കുവാൻ മാതാപിതാക്കൾ കുട്ടികളെ സമ്മതിക്കരുതെന്നും അധികൃതർ വ്യക്തമാക്കി.