- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാബുകളിൽ ക്യാമറകളും സൗണ്ട് റെക്കോർഡിങ്ങ് സിസ്റ്റവും സ്ഥാപിക്കുന്നതുള്ള നടപടി 2016 ജൂണോടെ പൂർത്തിയാവും
അബുദാബി : കാബുകളിൽ സിസിടിവി ക്യാമറകളും സൗണ്ട് റെക്കോർഡിങ്ങ് സിസ്റ്റവും സ്ഥാപിക്കുന്നതിനുള്ള നടപടികൾ 2016 ജൂണോടു കൂടി അവസാനിക്കുമെന്ന് റിപ്പോർട്ടുകൾ. ഈ വർഷം ജൂണോടു കൂടിയാണ് ഇതിനുള്ള നടപടികൾ ആരംഭിച്ചത്. യാത്രക്കാരിൽ നിന്നും ഡ്രൈവർമാരിൽ നിന്നും മികച്ച പ്രതികരണമാണ് ഇതുമായി ബന്ധപ്പെട്ടു കൊണ്ട് ലഭിച്ചു കൊണ്ടിരിക്കുന്നത്. ക്യാബുകളി
അബുദാബി : കാബുകളിൽ സിസിടിവി ക്യാമറകളും സൗണ്ട് റെക്കോർഡിങ്ങ് സിസ്റ്റവും സ്ഥാപിക്കുന്നതിനുള്ള നടപടികൾ 2016 ജൂണോടു കൂടി അവസാനിക്കുമെന്ന് റിപ്പോർട്ടുകൾ. ഈ വർഷം ജൂണോടു കൂടിയാണ് ഇതിനുള്ള നടപടികൾ ആരംഭിച്ചത്. യാത്രക്കാരിൽ നിന്നും ഡ്രൈവർമാരിൽ നിന്നും മികച്ച പ്രതികരണമാണ് ഇതുമായി ബന്ധപ്പെട്ടു കൊണ്ട് ലഭിച്ചു കൊണ്ടിരിക്കുന്നത്.
ക്യാബുകളിൽ ക്യാമറ സ്ഥാപിക്കുന്നത് അപകടകരമായ ഡ്രൈവിങ്ങ് ഒഴിവാക്കാനും വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതും ടാക്‌സികൽ അമിത ചാർജ് ഈടാക്കുന്നതും തടയാൻ സഹായകമാണ്.
യാത്രക്കാർ പണം നൽകാത്തതും ചാർജ്ജിന്റെ പേരിൽ ഡ്രൈവർമാരും യാത്രക്കാരും തമ്മിലുള്ള വാക്കേറ്റങ്ങൾ മുമ്പ് പതിവായിരുന്നു. ഇതാണ് കാബുകളിൽ ക്യാമറകൾ സ്ഥാപിക്കാനുള്ള പ്രധാന കാരണം . കൂടുതൽ സുരക്ഷിതത്വം അനുഭവപ്പെടുന്നതായി യാത്രക്കാരും സാക്ഷ്യപ്പെടുത്തി. തെറ്റായ പരാതികൾ നൽകുന്നവർക്കെതിരെ നടപടി സ്വീകരിക്കാനും ഇതുവഴി സാധിക്കും.
പുതിയ സുരക്ഷാ സംവിധാനം വഴി ഡ്രൈവർമാരും യാത്രക്കാരും സ്‌പെഷ്യലിസ്റ്റുകളുടെ നിരീക്ഷണത്തിലായിരിക്കും. എല്ലാവാഹനങ്ങളിലും ക്യാമറകൾ സ്ഥാപിക്കുന്നത് യാത്രക്കാർക്കും െ്രെഡവർമാർക്കും വലിയ ഗുണം നൽകുമെന്നാണ് പൊതുവേയുള്ള പ്രതികരണം.