- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
ഡിസംബറിനു കുളിരു പകർന്ന സഫീനത് രാവ്
മാപ്പിള കലാ അക്കാദമി ഖത്തർ ഘടകത്തിന്റെ പുതിയ ലോഗോ പ്രകാശനവും 'സഫീനത്' ഗാനോപഹാര സമർപ്പണവും തൃശൂർ ആർട്സ് സെന്ററിലെ സഹൃദയ സദസ്സിന് ആസ്വാദനത്തിന്റെ അവിസ്മരണീയ മുഹൂർത്തങ്ങളാണ് സമ്മാനിച്ചത്.
ഖത്തറിലെ കലാ സാമൂഹിക, സാംസ്‌കാരിക,ജീവകാരുണ്യ മേഖലയിലെ പ്രമുഖരുടെ സാന്നിധ്യം കൊണ്ട് ധന്യമായ ചടങ്ങിൽ സംഗീതം പരന്നൊഴുകിയപ്പോൾ അക്ഷരാർഥത്തിൽ ഡിസംബറിനു കുളിരു പകർന്നു സഫീനത് രാവ് പങ്കെടുത്തവർക്ക് വേറിട്ട അനുഭവമായി.
ഖത്തറിലെ സാമൂഹിക രംഗത്തെ സജീവസാന്നിധ്യവും മാപ്പിളപ്പാട്ടിന്റെ തൊഴനുമായ കെ. മുഹമ്മദ് ഈസ പരിപാടി ഉൽഘടനം നിർവഹിച്ചു. മാപ്പിള സാഹിത്യ ശാഖയിലെ പൂർവികരെ അനുസ്മരിച്ചു മാപ്പിളപാട്ടുകൾ സമൂഹത്തിലുണ്ടാക്കിയ സ്വാധീനത്തെക്കുറിച്ചാണ് അദ്ദേഹം സംസാരിച്ചത്. ഖത്തർ കെ.എം.സി.സി പ്രസിഡന്റ് എസ്.എ. എം. ബഷീർ മുഖ്യപ്രഭാഷണം നിർവഹിച്ചു.
ആർഗൺ ഗ്ളോബൽ സിഇഒ അബ്ദുൽ ഗഫൂർ പുതിയ ലോഗോ പ്രകാശനം ചെയ്തു. മാപ്പിള കലകളെയും ഖത്തറിന്റെ പ്രതീകങ്ങളെയും ഉൾപ്പെടുത്തി സുഹൈൽ ഇക്‌ബാൽ ആണ് പുതിയ ലോഗോ രൂപകല്പന ചെയ്തത്.
അക്കാദമി സംഘടിപ്പിച്ച സഫീനത് മാപ്പിളപ്പാട്ടു റിയാലിറ്റി ഷോയിൽ ഒന്നാം സ്ഥാനം നേടുന്ന വിജയിക്ക് അക്കാദമി സമ്മാനമായി പ്രഖ്യാപിച്ചത് ഒരു പുതിയ മാപ്പിളപ്പാട്ട് പാടാനുള്ള അവസരമൊരുക്കുക എന്നതായിരുന്നു. 2020 ഫെബ്രുവരി 28 ന് സഫാരി മാളിൽ വെച്ചു നടന്ന ഫൈനൽ മത്സരത്തിൽ 60ൽ പരം മത്സരാർത്ഥികളോട് മാറ്റുരച്ചു ഒന്നാം സ്ഥാനം നേടിയ വിജയി എൽദോ എലിയാസിന്റെ ആലാപനത്തിൽ പുറത്തിറങ്ങിയ 'സഫീനത് ഗാനോപഹാരം' അൽ മുഫ്ത റെന്റ് ഏ കാർ ജനറൽ മാനേജർ സിയാദ് ഉസ്മാൻ റിലീസ് ചെയ്തു.
മാണിക്യ മലർ ജബ്ബാർ സാഹിബിന്റെ വരികൾക്ക് അക്കാദമി പ്രസിഡന്റ് മുത്തലിബ് മട്ടന്നൂരിന്റെ ഈണത്തിൽ അക്കാദമി ചെയർമാൻ മുഹ്‌സിൻ തളിക്കുളം സംവിധാനം ചെയ്ത സഫീനത്തിന്റെ വീഡിയോ പ്രദർശിപ്പിച്ചപ്പോൾ സദസ്സ് നിറഞ്ഞ കരഘോഷങ്ങളോടെയാണ് സ്വീകരിച്ചത്. അക്കാദമി പ്രവർത്തനങ്ങളെക്കുറിച്ചു ചെയർമാൻ മുഹ്‌സിൻ തളിക്കുളം സംസാരിച്ചു.സഫീനത് നൽകിയ അവസരത്തിനു എൽദോ നന്ദി പറഞ്ഞു.
കലാ സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ മേഖലകളിലെ വിസ്മയ പ്രതിഭയും,പുലിക്കോട്ടിൽ ഹൈദർ പഠന കേന്ദ്രം വൈസ് ചെയർമാനുമായ കെ മുഹമ്മദ് ഈസയെ അക്കാദമി കൺവീനർ ഷംസുദ്ധീൻ സ്‌കൈ വേ പൊന്നാട അണിയിക്കുകയും അക്കാദമിയുടെ ഉപഹാരം നൽകി ആദരിക്കുകയും ചെയ്തു.
ഉസ്മാൻ കല്ലൻ, ഡോ. വി.വി. ഹംസ, ഡോ. അബ്ദുറഹ്മാൻ കരിഞ്ചോല, മശ്ഹൂദ് തുരിത്തിയാട്, മൻസൂർ മെയ്തീൻ, നൗഫൽ അബ്ദുറഹ്മാൻ, മുഹ്സിൻ,
അലവി വയനാടൻ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
സഫീനത്തിന്റെ ശില്പികളായ സംഗീത സംവിധായകൻ മുത്തലിബ് മട്ടന്നൂർ,ഗായകൻ എൽദോ ഏലിയാസ്,സംവിധായകൻ മുഹ്‌സിൻ തളിക്കുളം, ഓർക്കസ്ട്രാ അലൻ 98.6 fm, ക്യാമറ ജൈബിൻ, മിക്സിങ് രഞ്ജിത് തുടങ്ങിയവർക്കു അക്കാദമിയുടെ ഉപഹാരം നൽകി.
തമിഴ് ഗാനവും, മാപ്പിളപ്പാട്ടും പാടി ഈസക്ക കലാ പരിപാടികൾക്ക് തുടക്കം കുറച്ചപ്പോൾ ഡോ. വി.വി. ഹംസ കുടമുല്ല ചിരിയുള്ള എന്ന മാപ്പിളപ്പാട്ടിലൂടെ സദസ്സിനെ പുളകമണിയിച്ചു. എൽദോ ആലപിച്ച കരോൾ ഗാനത്തിനൊപ്പം അറബന മുട്ടിയുള്ള സാന്റയുടെ വരവ് സദസ്സിനെ ആഹ്ലാദത്തിലാഴ്‌ത്തി. ക്രിസ്തുമസ് ഗാനങ്ങളും മാപ്പിളപ്പാട്ടുകളുമായി ഖത്തറിലെ പ്രമുഖ ഗായകർ ഹിബ ബദറുദ്ധീൻ, ആദിയ. കെ ഷിബു, ഹംസ വെളിയങ്കോട് തുടങ്ങിയവർ സദസ്സിനെ കുളിരണിയിച്ചു.
മാപ്പിളപ്പാട്ടുകളും അറബ് ഗാനങ്ങളും സിനിമ ഗാനങ്ങളും കോർത്തിണക്കി ഫൈസ് ഒമർ, സുബിൻ സെബാസ്റ്റ്യൻ, ധനേഷ് ദാസ് തുടങ്ങിയവർ അവതരിപ്പിച്ച ഫ്യൂഷൻ സദസ്സിന് ഒരു പുതിയ അനുഭൂതിയായിരുന്നു സമ്മാനിച്ചത്. അതിഥികളും സദസ്സും ഒരുപോലെ ആസ്വദിച്ച ഒരു രാവായി സഫീനത് രാവ് മാറിയപ്പോൾ സംഘാടകരുടെ മനം നിറഞ്ഞു.
ഹബീബ് ചെമ്മാപ്പിള്ളി, നവാസ് ഗുരുവായൂർ, ബഷീർ വട്ടേക്കാട്, റഫീഖ് കുട്ടമംഗലം, നൂർഷ വയനാട്, സിദ്ദിഖ് അകലാട് തുടങ്ങിയവർ പരിപാടികൾ നിയന്ത്രിച്ചു.
കണിശമായ കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് നടത്തിയ ചടങ്ങിൽ മാപ്പിള കലാ അക്കാദമി ഖത്തർ പ്രസിഡന്റ് മുത്തലിബ് മട്ടന്നൂർ അധ്യക്ഷത വഹിച്ചു. കൺവീനർ ഷംസുദ്ധീൻ സ്‌കൈ വേ സ്വാഗതവും ഷെഫീർ വാടാനപ്പള്ളി നന്ദിയും പറഞ്ഞു.