- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോഴിക്കോട് സാഗർ ഹോട്ടലിലെ മൂത്രപ്പുരയിൽ ഒളിക്യാമറ വെച്ച പ്രതിക്ക് മൂന്ന് വർഷം തടവും 10,000 രൂപ പിഴയും; പ്രതിയായ അഖിൽ ജോസിന് ശിക്ഷ വിധിച്ചത് എട്ട് വർഷത്തിന് ശേഷം
കോഴിക്കോട്: കോഴിക്കോട് സാഗർ ഹോട്ടലിലെ സ്ത്രീകളുടെ മൂത്രപുരയിൽ മൊബൈൽ ഒളിക്യാമറ വെച്ച കേസിൽ പ്രതിക്ക് മൂന്നു വർഷം തടവും 10000 രൂപ പിഴയും. കോഴിക്കോട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കൂരാച്ചുണ്ട് കല്ലാനോട് സ്വദേശി അഖിൽ ജോസിനെയാണ് കോടതി ശിക്ഷിച്ചത്. 2010 മാർച്ച് 11നായിരുന്നു കേസിനാസ്പദമായ സംഭവം. സ്ത്രീകളുടെ മൂത്രപുരയിൽ ഒളിക്യാമറ സ്ഥാപിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിലാണ് എട്ടു വർഷത്തിന് ശേഷം വിധി വന്നത്. കേസിലെ പ്രതിയും ഹോട്ടലിലെ താൽക്കാലിക ജീവനക്കാരനുമായിരുന്ന കോഴിക്കോട് കല്ലാനോട് സ്വദേശി അഖിൽ ജോസിനെയാണ് കോടതി ശിക്ഷിച്ചത്. ഐടി നിയമപ്രകാരം മൂന്ന് വർഷം തടവും 10000 രൂപ പിഴയുമാണ് ശിക്ഷ. ഹോട്ടൽ ടോയ്ലറ്റിൽ മൊബൈൽ ക്യാമറ സ്ഥാപിച്ച സംഭവം അന്ന് ഏറെ വിവാദമായിരുന്നു. ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ എൻജിനിയറിങ് വിദ്യാർത്ഥിനിയാണ് സീലിങ് പാളിൽ വെച്ച മൊബൈൽ ഫോൺ കണ്ടത്. തുടർന്ന് കൂടെയെത്തിയ കൂട്ടുകാരികൾക്കൊപ്പമെത്തി ഫോൺ പരിശോധിച്ചപ്പോൾ ഓൺ ചെയ്ത നിലയിലാണെന്ന് ബോദ്യമായി. പിന്നീട് ബന്ധുവിനെ വിളിച്ചു വര

കോഴിക്കോട്: കോഴിക്കോട് സാഗർ ഹോട്ടലിലെ സ്ത്രീകളുടെ മൂത്രപുരയിൽ മൊബൈൽ ഒളിക്യാമറ വെച്ച കേസിൽ പ്രതിക്ക് മൂന്നു വർഷം തടവും 10000 രൂപ പിഴയും. കോഴിക്കോട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കൂരാച്ചുണ്ട് കല്ലാനോട് സ്വദേശി അഖിൽ ജോസിനെയാണ് കോടതി ശിക്ഷിച്ചത്.
2010 മാർച്ച് 11നായിരുന്നു കേസിനാസ്പദമായ സംഭവം. സ്ത്രീകളുടെ മൂത്രപുരയിൽ ഒളിക്യാമറ സ്ഥാപിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിലാണ് എട്ടു വർഷത്തിന് ശേഷം വിധി വന്നത്. കേസിലെ പ്രതിയും ഹോട്ടലിലെ താൽക്കാലിക ജീവനക്കാരനുമായിരുന്ന കോഴിക്കോട് കല്ലാനോട് സ്വദേശി അഖിൽ ജോസിനെയാണ് കോടതി ശിക്ഷിച്ചത്. ഐടി നിയമപ്രകാരം മൂന്ന് വർഷം തടവും 10000 രൂപ പിഴയുമാണ് ശിക്ഷ.
ഹോട്ടൽ ടോയ്ലറ്റിൽ മൊബൈൽ ക്യാമറ സ്ഥാപിച്ച സംഭവം അന്ന് ഏറെ വിവാദമായിരുന്നു. ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ എൻജിനിയറിങ് വിദ്യാർത്ഥിനിയാണ് സീലിങ് പാളിൽ വെച്ച മൊബൈൽ ഫോൺ കണ്ടത്. തുടർന്ന് കൂടെയെത്തിയ കൂട്ടുകാരികൾക്കൊപ്പമെത്തി ഫോൺ പരിശോധിച്ചപ്പോൾ ഓൺ ചെയ്ത നിലയിലാണെന്ന് ബോദ്യമായി. പിന്നീട് ബന്ധുവിനെ വിളിച്ചു വരുത്തിയ ശേഷം പൊലീസിൽ പരാതിപ്പെട്ടു.
പരാതിക്കാരിയുടെ ബന്ധുവിനെ ഹോട്ടലിലെത്തിയ പൊലീസ് മർദ്ദിച്ചതും സംഭവത്തിനൊപ്പം ഏറെ വിവാദമായിരുന്നു. പൊലീസ്, ക്യാമറ പരിശോധിച്ചതിൽ നിന്ന് കൂടുതൽ പേരുടെ ദൃശ്യങ്ങൾ പകർത്തിയതായി കണ്ടെത്തി. ഒരു മണിക്കർ 38 മിനുട്ട് നേരം ടോയ്ലറ്റ് ദൃശ്യങ്ങൾ മൊബൈൽ ക്യാമറയിൽ റെക്കോർഡ് ചെയ്യപ്പെട്ടിരുന്നു.

