- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രജനീകാന്തിനെ അനുകരിച്ച് കയ്യടി നേടി; കാസറ്റുകളിലും സ്റ്റേജ് ഷോകളിലും നിറസാന്നിധ്യമായി; അമർ അക്‌ബർ അന്തോണിയിലും മഞ്ചാടിക്കുരുവിലും അഭിനയിച്ച് കൈയടി നേടി; അകാലത്തിൽ പൊലിഞ്ഞ സാഗർ ഷിയാസ് മലയാളത്തിന്റെ മഹാനഷ്ടം
മൂവാറ്റുപുഴ: മലയാളിയെ കുടുകുടാ ചിരിപ്പിച്ച കലാകാരനായിരുന്നു സാഗർ ഷിയാസ്. മിമിക്രിയിലൂടേയും സിനിമയിലൂടേയും മലയാളിയുടെ മനസ്സിൽ ചിരിയുടെ മാലപ്പടക്കം പൊട്ടിച്ച ആനിക്കാട് കമ്പിനിപ്പടി തെങ്ങുംമൂട്ടിൽ വീട്ടിൽ സാഗർ ഷിയാസിന്റെ മരണം ഞെട്ടലോടെയാണ് സിനിമാ ലോകം ഏറ്റെടുത്തത്. ദിലീപും സലിംകുമാറും എല്ലാം അമ്പത്തൊന്നുകാരനായ ഷിയാസിന്റെ അടുത്ത സുഹൃത്തുക്കൾ. സൗഹൃദത്തിന് ഏറെ പ്രധാന്യം നൽകിയ ഷിയാസിന് വൃക്ക സംബന്ധമായ അസുഖമാണ് വിനയായത്. പത്തു ദിവസമായി ചോറ്റാനിക്കര ടാറ്റാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന ഷിയാസിന്റെ മരണം രാത്രി എട്ടരയോടെയാണ് സംഭവിച്ചത്. കരൾ രോഗമാണ് പിന്നീട് വൃക്കയെ ബാധിച്ചതെന്നാണ് സൂചന. ആദ്യകാല മിമിക്രി പ്രവർത്തകരിൽ ഒരാളായ ഷിയാസ് ഇരുപത്തിയഞ്ചു വർഷത്തോളമായി ഈ മേഖലയിലുണ്ട്. ഒട്ടെറെ സിനിമകളിലും ചെറിയ വേഷങ്ങൾ ചെയ്തിട്ടുള്ള ഷിയാസിന്റെ അവസാന സിനിമ നാദിർഷാ സംവിധാനം ചെയ്ത അമർ, അക്‌ബർ, ആന്തോണിയാണ്. അഞ്ജലി മേനോൻ സംവിധാനം ചെയ്ത മഞ്ചാടിക്കുരു എന്ന ചിത്രത്തിൽ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. തമ

മൂവാറ്റുപുഴ: മലയാളിയെ കുടുകുടാ ചിരിപ്പിച്ച കലാകാരനായിരുന്നു സാഗർ ഷിയാസ്. മിമിക്രിയിലൂടേയും സിനിമയിലൂടേയും മലയാളിയുടെ മനസ്സിൽ ചിരിയുടെ മാലപ്പടക്കം പൊട്ടിച്ച ആനിക്കാട് കമ്പിനിപ്പടി തെങ്ങുംമൂട്ടിൽ വീട്ടിൽ സാഗർ ഷിയാസിന്റെ മരണം ഞെട്ടലോടെയാണ് സിനിമാ ലോകം ഏറ്റെടുത്തത്. ദിലീപും സലിംകുമാറും എല്ലാം അമ്പത്തൊന്നുകാരനായ ഷിയാസിന്റെ അടുത്ത സുഹൃത്തുക്കൾ. സൗഹൃദത്തിന് ഏറെ പ്രധാന്യം നൽകിയ ഷിയാസിന് വൃക്ക സംബന്ധമായ അസുഖമാണ് വിനയായത്.
പത്തു ദിവസമായി ചോറ്റാനിക്കര ടാറ്റാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന ഷിയാസിന്റെ മരണം രാത്രി എട്ടരയോടെയാണ് സംഭവിച്ചത്. കരൾ രോഗമാണ് പിന്നീട് വൃക്കയെ ബാധിച്ചതെന്നാണ് സൂചന. ആദ്യകാല മിമിക്രി പ്രവർത്തകരിൽ ഒരാളായ ഷിയാസ് ഇരുപത്തിയഞ്ചു വർഷത്തോളമായി ഈ മേഖലയിലുണ്ട്. ഒട്ടെറെ സിനിമകളിലും ചെറിയ വേഷങ്ങൾ ചെയ്തിട്ടുള്ള ഷിയാസിന്റെ അവസാന സിനിമ നാദിർഷാ സംവിധാനം ചെയ്ത അമർ, അക്‌ബർ, ആന്തോണിയാണ്.
അഞ്ജലി മേനോൻ സംവിധാനം ചെയ്ത മഞ്ചാടിക്കുരു എന്ന ചിത്രത്തിൽ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. തമിഴ് സൂപ്പർ താരം രജനി കാന്തിനെ അവതരിപ്പിക്കുന്നതിലൂടെ ശ്രദ്ധേയനായിരുന്നു ഷിയാസ്. പാരഡി കസെറ്റുകൾ, സ്റ്റേജ് ഷോകൾ എന്നിവയിൽ ശ്രദ്ധേയ സാന്നിദ്ധ്യമായിരുന്നു. ഷൈനിയാണു
ദിലീപ്, നാദിർഷ, അബി തുടങ്ങിയവർക്കൊപ്പം മിമിക്രി കലാരംഗത്ത് പ്രവർത്തിച്ചിട്ടുണ്ട്. ആക്ഷേപഹാസ്യത്തിന്റെ സവിശേഷസ്വരം കൊണ്ടും ശ്രദ്ധേയനായിരുന്നു സാഗർ ഷിയാസ്. നാദിർഷായോടൊപ്പം 'ദേ മാവേലി കൊമ്പത്ത്' എന്ന ആക്ഷേപഹാസ്യ ഓണക്കാസറ്റിൽ പരിപാടി അവതരിപ്പിച്ച് ശ്രദ്ധ നേടിയിരുന്നു. ഏഷ്യാനെറ്റിന്റ സിനിമാല പ്രോഗ്രാമിലും ശ്രദ്ധേയമായ വേഷം ചെയ്തു. നടനും മിമിക്രി ആർട്ടിസ്റ്റുമായ അബി, ബഷീർ എന്നിവർക്കൊപ്പം മൂവാറ്റുപുഴയിലെ വേദിയിൽ നിന്നാണ് തുടക്കം.
പിന്നീട് കൊച്ചിൻ ഓസ്‌കാറിലും അബിയുടെ സാഗർ ട്രൂപ്പിലുമെത്തി. വിവിധ സീരിയലുകളിലും ശ്രദ്ധേയമായ വേഷം ചെയ്തു. 75 ഓളം സിനിമകളിൽ വേഷമിട്ടുണ്ട്. മാനത്തെ കൊട്ടാരം എന്ന സിനിമയിലൂടെയാണ് ചലച്ചിത്ര രംഗത്തേക്ക് കടന്നുവന്നത്. അമർ അക്‌ബർ ആന്റണി, ബാംഗ്‌ളൂർ ഡേയ്‌സ്, മായാവി, ഒന്നാമൻ, ദുബായ്, ജൂനിയർ മാൻട്രേക്ക്, ഉദയം, ദ കിങ് മേക്കർ ലീഡർ, ദുബായ്, കണ്ണാടിക്കടവത്ത്, പഞ്ചപാണ്ഡവർ, അഞ്ചരക്കല്ലാണം, കല്യാണഉണ്ണികൾ തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്്.
ഖബറടക്കം വെള്ളിയാഴ്ച രാവിലെ 11.30ന് മൂവാറ്റുപുഴ ജുമാ മസ്ജിദിൽ. മൂവാറ്റുപുഴ അടൂപറമ്പ് കമ്പനി പടി തെങ്ങുംമൂട്ടിൽ പരേതരായ സുലൈമാന്റെയും സൈനബയുടെയും മകനാണ്. ഭാര്യ: ഷൈനി, മക്കൾ: ആലിയ, അമാന, അൻഹ.

