- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാഖാവിനെയും നിവിൻപോളിയെയും ഏറ്റെടുത്ത് ഒർജിനൽ സഖാക്കൾ; തിയേറ്ററിന് മുന്നിൽ അരിവാൾ ചുറ്റികയും ചെങ്കൊടിയും വിരിച്ച് പാർട്ടി പരിപാടിയാക്കി ഡിവൈഎഫ്ഐ; പാർട്ടി പരിപാടിയായതോടെ തീയേറ്ററുകളിൽനിന്ന് പിൻവാങ്ങി ഫാൻസ് അസോസിയേഷനും സിനിമ പ്രേമികളും; അവധിക്കാലമായിട്ടും ജനം തിയേറ്ററിലെത്താത്തതിന്റെ ആധിയിൽ അരിവാൾചുറ്റിക അഴിച്ചു മാറ്റി അണിയറ പ്രവർത്തകർ; ഓഡിയോ ലോംഞ്ചിനിടെ ചുവപ്പിന് പിന്നിലെ അപകടം ആദ്യം മണത്തറിഞ്ഞത് കുഞ്ചാക്കോ ബോബൻ
കൊച്ചി: നിവിൻ പോളിയുടെ സഖാവിനെ ചുവപ്പ് ഉടുപ്പിച്ച് ഒറിജിനൽ സഖാക്കൾ. സിനിമ കാണാൻ ജനമെത്താതായതോടെ തീയറ്ററുകൾക്ക് മുന്നിൽ ഒറിജിനൽ സഖാക്കൾ സ്ഥാപിച്ച അരിവാൾ ചുറ്റിക നക്ഷത്രം പതിപ്പിച്ച കൊടികളും തോരണങ്ങളും പോസ്റ്ററുകളും അണിയറ പ്രവർത്തകർ അഴിച്ചു മാറ്റി. സിനിമയുടെ വരവ് അറിയിച്ച് ഡിവൈഎഫ് ഐ പ്രവർത്തകർ തീയറ്ററുകൾക്ക് അകത്തും പുറത്തുമായി പോസ്റ്ററിനും കൗട്ടൗട്ടുകൾക്കും പകരം കൊടിതോരണങ്ങളും ബാനറുകളും കെട്ടി നിറച്ചിരുന്നു. എന്നാൽ ആഘോഷപൂർവ്വം മൂന്നു ദിവസങ്ങൾക്ക് മുമ്പ് തീയറ്ററുകളിലെത്തിയ പടത്തിന് കാര്യമായ ഒഴുക്ക് ലഭിച്ചില്ല. ഇതിന് പ്രധാന കാരണം നിവിൻ പോളിയെന്ന ജനകീയ നടനെ ചുവപ്പുടുപ്പിച്ചതാണെന്ന തിരിച്ചറിവാണ് അണിയറ പ്രവർത്തകരെ കൊടിതോരണങ്ങൾ അഴിച്ചുമാറ്റാൻ പ്രേരിപ്പിച്ചത്. പ്രേമം അടക്കം നിരവധി സൂപ്പർ ചിത്രങ്ങൾ പ്രേക്ഷകർക്ക് നൽകി താരപെരുമ കണ്ടെത്തിയ നിവിൻ പോളിക്ക് ഇത് കനത്ത തിരിച്ചടിയായെന്നാണ് വിലയിരുത്തപ്പെടുന്നത്. അങ്ങനെ ആകരുതെന്നും സിനിമ പ്രവർത്തകർ പ്രാർത്ഥിക്കുന്നുണ്ട്. സിദ്ധാർത്ഥ ശിവയും രാഗേഷും ചേർന്ന് അ
കൊച്ചി: നിവിൻ പോളിയുടെ സഖാവിനെ ചുവപ്പ് ഉടുപ്പിച്ച് ഒറിജിനൽ സഖാക്കൾ. സിനിമ കാണാൻ ജനമെത്താതായതോടെ തീയറ്ററുകൾക്ക് മുന്നിൽ ഒറിജിനൽ സഖാക്കൾ സ്ഥാപിച്ച അരിവാൾ ചുറ്റിക നക്ഷത്രം പതിപ്പിച്ച കൊടികളും തോരണങ്ങളും പോസ്റ്ററുകളും അണിയറ പ്രവർത്തകർ അഴിച്ചു മാറ്റി. സിനിമയുടെ വരവ് അറിയിച്ച് ഡിവൈഎഫ് ഐ പ്രവർത്തകർ തീയറ്ററുകൾക്ക് അകത്തും പുറത്തുമായി പോസ്റ്ററിനും കൗട്ടൗട്ടുകൾക്കും പകരം കൊടിതോരണങ്ങളും ബാനറുകളും കെട്ടി നിറച്ചിരുന്നു. എന്നാൽ ആഘോഷപൂർവ്വം മൂന്നു ദിവസങ്ങൾക്ക് മുമ്പ് തീയറ്ററുകളിലെത്തിയ പടത്തിന് കാര്യമായ ഒഴുക്ക് ലഭിച്ചില്ല. ഇതിന് പ്രധാന കാരണം നിവിൻ പോളിയെന്ന ജനകീയ നടനെ ചുവപ്പുടുപ്പിച്ചതാണെന്ന തിരിച്ചറിവാണ് അണിയറ പ്രവർത്തകരെ കൊടിതോരണങ്ങൾ അഴിച്ചുമാറ്റാൻ പ്രേരിപ്പിച്ചത്.
പ്രേമം അടക്കം നിരവധി സൂപ്പർ ചിത്രങ്ങൾ പ്രേക്ഷകർക്ക് നൽകി താരപെരുമ കണ്ടെത്തിയ നിവിൻ പോളിക്ക് ഇത് കനത്ത തിരിച്ചടിയായെന്നാണ് വിലയിരുത്തപ്പെടുന്നത്. അങ്ങനെ ആകരുതെന്നും സിനിമ പ്രവർത്തകർ പ്രാർത്ഥിക്കുന്നുണ്ട്. സിദ്ധാർത്ഥ ശിവയും രാഗേഷും ചേർന്ന് അണിയിച്ചൊരുക്കിയ ചിത്രം തീയറ്ററുകളിൽ വൻ കൈയടി നേടുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ അവധികാലമായിട്ടും അത്തരത്തിലൊരു ചലനം തീയറ്ററുകളിൽ കാണാൻ കഴിഞ്ഞില്ലെന്നതും പിന്നണി പ്രവർത്തകരെ ആശങ്കയിലാക്കിയിട്ടുണ്ട്.
മാത്രമല്ല സിനിമയുടെ വരവറിയിച്ച് തീയറ്ററുകൾക്കു മുന്നിൽ തടിച്ചുകൂടുന്ന ഫാൻസ് അസോസിയേഷൻ പ്രവർത്തകരും ഇക്കുറി മെല്ലപോക്കിലായിരുന്നു.പുലർച്ചെ തീയറ്ററുകൾക്ക് മുന്നിൽ തടിച്ചുകൂടാനോ ചെണ്ടമേളത്തിനോ കൂറ്റൻ കട്ടൗട്ടുകൾ സ്ഥാപിക്കാനോ ഇവർ വലിയ ശുഷ്‌ക്കാന്തി കാട്ടിയില്ല. തീയറ്ററുകളിലെ പതിവ് തിരക്കുകൾക്ക് അപ്പുറം മറ്റൊന്നും സഖാവിന് സംഭവിച്ചില്ല. ഒരു നല്ല കമ്മ്യൂണിസ്റ്റുക്കാരനാകണമെന്ന നിവിൻപോളിയുടെ ആഗ്രഹം സിനിമയിൽ പ്രേക്ഷകർ അനുവദിച്ചില്ലെന്ന് തന്നെ പറയാം. ഒരു പക്ഷെ പോളിയുടെ ജീവിതത്തിലെ ഒറിജിനൽ കമ്മ്യൂണിസ്റ്റുക്കാരനെയായിരിക്കും ജനങ്ങൾ ഏറെ ഇഷ്ടപ്പെടുക. അതേസമയം സഖാവിന്റെ ഓഡിയോ ലോഞ്ചിങ് ആലപ്പുഴ കടപ്പുറത്താണ് അരങ്ങേറിയത്. നിവിൻ പോളിയുടെ ആഗമനം അറിഞ്ഞ് പതിനായിരങ്ങളാണ് കടപ്പുറത്ത് തടിച്ച് കൂടിയത്. എന്നാൽ സഖാവ് എന്നു കേട്ടപ്പോൾ കടപ്പുറത്ത് പ്രത്യേകം സജ്ജമാക്കിയ വേദി ഡിവൈഎഫ്‌ഐക്കാർ നേരത്തെ തന്നെ കൈയേറിയിരുന്നു.
നടൻ എത്തിയതോടെ വേദിയിലേക്ക് ഇരച്ചു കയറിയ ഇവരെ സംഘാടകർ ഏറെ പണിപ്പെട്ടിട്ടും താഴെയിറക്കാൻ കഴിഞ്ഞില്ല. ഒടുവിൽ തിങ്ങിഞെരുങ്ങി സ്റ്റേജിന്റെ മുന്നിലെത്തിയ പോളി ഒരുവിധത്തിൽ കാര്യങ്ങൾ പറഞ്ഞൊപ്പിച്ച് സ്ഥലം വിട്ടു. കടപ്പുറത്ത് തിങ്ങി നിറഞ്ഞ ജനക്കൂട്ടം ഇഷ്ടതാരത്തെ നേരിൽ കാണാൻ വെമ്പൽ കൊള്ളുന്നത് ഡിഫിക്കാർ കണ്ടില്ല. പിന്നീട് ഇവർ ഈങ്ക്വിലാബ് വിളിച്ച് താരത്തെ യാത്രയാക്കി. എന്നാൽ വേദിയിൽ പോളിക്ക് ഒപ്പമെത്തിയ നാട്ടുകാരനും ഇഷ്ടതാരവുമായ ചാക്കോച്ചൻ കാര്യങ്ങൾ കൈവിടുന്നുവെന്ന് കണ്ട് സിനിമ ഇടതോ വലതോ പാർട്ടികളുടെതല്ലെന്ന് ഉറക്കെ പറയുന്നുണ്ടായിരുന്നു. ഉദ്ഘാടന ചടങ്ങിൽതന്നെ പന്തികേട് മനസിലാക്കിയ ചാക്കോച്ചൻ അഡ്വാൻസായി ഇത്തരത്തിൽ പറഞ്ഞത് സിനിമയുടെ റിലീസ് കഴിഞ്ഞാൽ സംഭവിക്കാവുന്ന അവസ്ഥ കണക്കിലെടുത്താകാം.
സിനിമയ്ക്കു ലഭിക്കുന്ന പ്രതികരണത്തിൽനിന്നും നിവിൻപോളിയെന്ന സൂപ്പർ താരത്തെയാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്. മറിച്ച് കമ്മ്യൂണിസ്റ്റുക്കാരനെയല്ലെന്ന തിരിച്ചറിവും അനിവാര്യമാകേണ്ടതുണ്ട്. മമ്മൂട്ടിയെന്ന കമ്മ്യൂണിസ്റ്റുക്കാരനായ മഹാനടന്റെ ഒരൊറ്റ ചിത്രത്തിന്റെ പിന്നിലും അരിവാൾ ചുറ്റികയോ കൊടിയോ ആരും വച്ചു കണ്ടില്ല. എന്നാൽ നിവിൻ പോളിക്കു പിന്നിൽ പാർട്ടി ചിഹ്നങ്ങളും കൊടിതോരണങ്ങളും പ്രത്യക്ഷപെടാനുള്ള സാഹചര്യം പരിശോധിക്കപ്പെടുകയാണ് ഇപ്പോൾ.