കൊച്ചി: നിവിൻ പോളി നായകനായി അഭിനയിക്കുന്ന സഖാവ് എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന നിവിൻപോളിയുടെ ഫേസ്‌ബുക്ക് പേജിലൂടെയാണ് ടീസർ പുറത്തിറക്കിയത്. ടീസർ പുറത്തിറങ്ങി അരമണിക്കൂറിനുള്ളിൽ ഒരു ലക്ഷത്തിലേറെ പേർ കണ്ടുകഴിഞ്ഞു.

ദേശീയ അവാർഡ് ജേതാവ് സിദ്ദാർത്ഥ് ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സഖാവ് കൃഷ്ണകുമാർ എന്ന കഥാപാത്രത്തെയാണ് നിവിൻപോളി അവതരിപ്പിച്ചിരിക്കുന്നത്. തന്നിലേക്ക് അലിഞ്ഞ് ചേർന്ന് കഴിഞ്ഞ സഖാവ് കൃഷ്ണകുമാർ എന്ന കഥാപത്രം പ്രേക്ഷകർക്കും പ്രിയങ്കമാകും എന്നുറപ്പുണ്ടെന്ന് അടിക്കുറിപ്പോടെയാണ് നിവിൻ പോളി ടീസർ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ചിത്രത്തിൽ ശ്രീനിവാസൻ, മണിയൻപിള്ള രാജു, രജ്ഞി പണിക്കർ, കെപിഎസ്‌സി ലളിത എന്നിവർ അണിനിരക്കുന്നു. ജോമോന്റെ സുവിശേഷത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച ഐശ്വര്യ രാജേഷാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. യൂണിവേഴ്സൽ സിനിമയുടെ ബാനറിൽ ബി.രാജേഷാണ് ചിത്രം നിർമ്മിക്കുന്നത്. ഏപ്രിൽ 14ന് ചിത്രം തിയേറ്ററുകളിൽ എത്തും.