കണ്ണൂർ: ഇന്ത്യൻ ഫുട്ബോൾ താരം സഹൽ അബ്ദുൾ സമദ് വിവാഹിതനാകുന്നു.ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ താരം കൂടിയായ സഹലിന്റെ വിവാഹനിശ്ചയം കഴിഞ്ഞു. കേരള ബ്ലാസ്റ്റേഴ്സും സഹലും ഇക്കാര്യം ഔദ്യോഗികമായി പുറത്തുവിട്ടു. ബാഡ്മിന്റൺ താരം കൂടിയായ റെസ ഫർഹദാണ് വധു.

 

 
 
 
View this post on Instagram

A post shared by Sahal Abdul Samad (@sahal_abdul_samad)

കണ്ണൂർ സ്വദേശിയായ സഹൽ യുഎഇയിലെ അൽഐനിലാണ് ജനിച്ചത്. എട്ടാം വയസ്സിൽ അബുദാബിയിലെ അൽ-ഇത്തിഹാദ് സ്പോർട്സ് അക്കാദമിയിൽ ഫുട്ബാൾ കളിക്കാൻ ആരംഭിച്ചു. കേരളത്തിലെത്തിയ ശേഷം കണ്ണൂർ യൂണിവേഴ്സിറ്റി തലത്തിൽ മികച്ച പ്രകടനങ്ങൾ നടത്തിതുടങ്ങി.

 
 
 
View this post on Instagram

A post shared by Kerala Blasters FC (@keralablasters)

 മികച്ച പ്രകടനങ്ങളെ തുടർന്ന് അണ്ടർ 21 കേരള ടീമിലെത്തിയ സഹൽ സന്തോഷ് ട്രോഫി ടീമിലും ഇടം ലഭിച്ചു. സഹലിന്റെ മികവ് കണ്ടെത്തിയ ബ്ലാസ്റ്റേഴ്സ് ക്ലബിലെത്തിക്കുകയായിരുന്നു.