അൾജീരിയ:മീശപ്പുലിമലയിൽ മഞ്ഞ് വീഴുന്നത് കണ്ടിട്ടുണ്ടോ എന്ന് ചാർളി സിനിമയിൽ ദുൾഖർ ചോദിക്കുന്നത് പോല ഒരു ചോദ്യം.മരുഭൂമിയിൽ മഞ്ഞ് വീഴുന്നത് കണ്ടിട്ടുണ്ടോ എങ്കിൽ ആ അത്ഭുത പ്രതിഭാസം നടക്കുകയാണ് സഹാറ മരുഭൂമിയിൽ.

പതിമാറ് ഇഞ്ച് വരെ ഇപ്പോൾ സഹാറ മരുഭൂമിയിൽ മഞ്ഞ് വീണു കഴിഞ്ഞു. എന്നാൽ മഞ്ഞ് വീഴ്ച അവസാനിക്കാത്തതിനാൽ ഈ പ്രതിഭാസം കാണാൻ ദിവസേന നിരവധി പേരാണ് അവിടെ എത്തുന്നത്. അൾജീരിയയിലെ ഐൻ സഫീരിയ നഗരത്തിലാണ് ചുവന്ന മണൽ വെള്ള നിറത്തിലേക്ക് കൂട് മാറിയത്.

ചുറ്റും വെള്ള പുതച്ചു കിടക്കുന്ന മരുഭൂമിയുടെ മനോഹാരിത നേരിട്ട് കാണാനും അത് ദൃശ്യങ്ങളിൽ പകർത്താനുമാണ് ആയിരങ്ങൾ കടന്ന് വരുന്നത്.