- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുൻ മന്ത്രി കെ.ടി.ജലീലിന്റെ ബന്ധു നിയമനത്തിൽ ബലിയാടായ സഹീർ കാലടി നീതി തേടി മുഖ്യമന്ത്രിക്ക് എഴാം തവണയും പരാതി നൽകി; പരാതികാരനെ ഒരിക്കൽ പോലും കേൾക്കാതെ ആരോപണ വിധേയനായ എംഡി നൽകിയ വിശദീകരണം മാത്രം പരിഗണിച്ചതെന്ന് ആക്ഷേപം
മലപ്പുറം: മുന്മന്ത്രി കെ.ടി.ജലീലിന്റെ ബന്ധു നിയമനത്തിൽ ബലിയാടായ സഹീർ കാലടി നീതി തേടി മുഖ്യമന്ത്രിക്ക് എഴാം തവണയും പരാതി നൽകി. പരാതികാരനെ ഒരിക്കൽ പോലും കേൾക്കാതെ ആരോപണ വിധേയനായ എം.ഡി നൽകിയ വിശദീകരണം മാത്രമാണ് സർക്കാർ പരിഗണിച്ചതെന്ന് സഹീർ ആരോപിക്കുന്നു.
രണ്ട് വർഷത്തിനു ശേഷം സഹീറിന്റെ ആറ് പരാതികളും വ്യവസായ വകുപ്പ് നിരസിച്ചു യോഗ്യതയും പ്രവർത്തന പരിചയം ഉണ്ടായിട്ടും ബന്ധു നിയമനത്തിനായി തന്നെ അവഗണിച്ചതിൽ പരസ്യമായി പ്രതികരിച്ചതും തുടർന്നുള്ള വിവാദവും കൂടാതെ കുറ്റിപ്പുറം മാൽകോടെക്സ് സ്പിന്നിങ് മിൽ എം.ഡി നടത്തിയ അഴിമതികൾ സർക്കാരിലേക്ക് റിപ്പോർട്ട് ചെയ്തതിനാൽ തനിക്ക് ഏറെ പീഡനങ്ങൾ ഏറ്റുവാങ്ങേണ്ടിവന്നുവെന്നും സഹീർ കാലടി ആരോപിക്കുന്നു. നിരന്തര തൊഴിൽ പീഡനങ്ങളെ തുടർന്ന് 20 വർഷം സർവ്വീസ് ബാക്കി നിൽകെ 38 വയസിൽ പൊതുമേഖലാ സ്ഥാപനമായ മാൽകോടെക്സിൽ നിന്നും അക്കൗണ്ട്സ് മാനേജർ ജോലിയിൽ നിന്നും 2019 ജൂലൈ ഒന്നിനു സഹീർ രാജിവെച്ചിരുന്നു.
ഏകപക്ഷീയമായി പരാതികൾ നിരസിച്ച വ്യവസായ വകുപ്പിന്റെ നടപടി പുനഃ പരിശോധിക്കാനും മേൽ വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ടും കൂടാതെ പൂർണ്ണമായ ഗ്രാറ്റുവിറ്റി , തടഞുവെച്ച ശമ്പളം, പ്രൊവിഡന്റ് ഫണ്ട് കുടിശിഖ, നഷ്ടപരിഹാരം ഉൾപ്പെടെയുള്ളവ തേടിതാണ് താൻ മുഖ്യമന്ത്രിക്ക് ഏഴാം തവണയും പരാതി നൽകിയതെന്നും സഹീർ പറഞ്ഞു. മുഖ്യമന്ത്രി, വ്യവസായ വകുപ്പ് മന്ത്രി, ചീഫ് സെക്രട്ടറി, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, ഹാന്റ്ലൂം ഡയറക്ടർ എന്നിവർക്ക് 2019 മുതൽ 2021 ഓഗസ്റ്റ് വരെ രണ്ട് വർഷത്തിൽ കൂടുതലായി മേൽ ആവശ്യം ഉന്നയിച്ച് ആറ് പരാതികൾ നൽകിയിരുന്നു.
പരാതികാരനായ സഹീർ കാലടിയെ നേരിൽ ഒരു തവണ പോലും കേൾക്കാതെ തൊഴിൽ പീഡനത്തിനു നേതൃത്വം നൽകിയ എം.ഡിയെ മാത്രം കേട്ട് എം.ഡി.നൽകിയ വിശദീകരണം അതെ പടി രേഖപെടുത്തി സഹീറിന്റെ 6 പരാതികളും നിരസിച്ചതായി അറിയിച്ച് വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി 2 വർഷത്തിനു ശേഷം ഒക്ടോബർ 8നു കത്ത് സാധാരണ തപ്പാൽ മാർഗം സഹീറിനു ലഭിക്കുകയാണ്. സഹീർ ഹൈക്കോടതിയിൽ റിട്ട് പെറ്റീഷൺ നൽകി 2019 മുതൽ നിയമ പോരാട്ടവും നടത്തുന്നുണ്ട്.
വ്യവസായ വകുപ്പ് അപേക്ഷ നിരസിച്ചതിനു അപ്പീലായാണ് സംസ്ഥാന മുഖ്യമന്ത്രിക്ക് എഴാം തവണയും സഹീർ കാലടി പരാതി നൽകിയിട്ടുള്ളത്. പരാതിയിൽ കുറ്റിപ്പുറം മാൽകോടെക്സ്, കണ്ണൂർ സഹകരണ സ്പിന്നിങ് മില്ലുകളുടെ ഇരട്ട എം.ഡി. പദവിയിൽ തുടരുന്ന സി.ആർ.രമേഷ് നടത്തിയ അഴിമതികളും ഇവ സംസ്ഥാന സഹകരണ ആഡിറ്റ് വിഭാഗവും, ധനകാര്യ പരിശോധന വിഭാഗം കണ്ടെത്തിയതും മറ്റു തെളിവുകൾ ഉൾപ്പെടെ പരാതിയിൽ രേഖപെടുത്തിയിട്ടുണ്ട്.
മുൻ മന്ത്രി കെ.ടി.ജലീലിന്റെ ബന്ധുവിനെ ന്യൂനപക്ഷ ധനകാര്യ വികസന കോർപ്പറേഷനിൽ ജനറൽ മാനേജർ തസ്തികയിൽ ഡെപ്യൂട്ടേഷനിൽ നിയമിക്കാനുള്ള തിരക്കഥയിൽ അറിയാതെ അപേക്ഷകനായതിനെ തുടർന്നുള്ള വിവാദവും എം.ഡി. നടത്തിയ അഴിമതികൾ തെളിവ് സഹിതം ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥൻ എന്ന നിലയിൽ റിപ്പോർട്ട് ചെയ്തതുമാണ് ഗുരുതര തൊഴിൽ പീഡനം ഏൽകേണ്ടിവന്നതും നിവൃത്തിയില്ലാതെ 20 വർഷം സർവ്വീസ് ബാക്കി നിൽകെ ജോലി രാജിവെക്കേണ്ടി അവസ്ഥയിൽ ആയതെന്നും പരാതിയിൽ പറയുന്നുണ്ട്.
അധികാരം, രാഷ്ട്രീയ സ്വാധീനം, പണം എന്നിവ ഒന്നും ഇല്ലാത്ത എനിക്ക് നീതി കിട്ടാൻ എന്ത് ചെയ്യണമെന്ന മറുപടി കൂടി തരണമെന്ന് മുഖ്യമന്ത്രിയോട് സഹീർ പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്. നഷ്ടപരിഹാരമായി 25 ലക്ഷം രൂപ അനുവദിക്കണമെന്ന അപേക്ഷയോടെയാണ് പരാതി അവസാനിപ്പിക്കുന്നത്.