- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഞാനും ശശികാന്തും 3 തവണ മോൻസനെ നേരിൽ കണ്ട് സ്പോൺസർഷിപ്പിനെ കുറിച്ചു സംസാരിച്ചു; സ്പോൺസർഷിപ്പ് ശരിയാക്കിയാൽ 20 ശതമാനം കമ്മീഷൻ നൽകാമെന്ന് ശശികാന്ത് എന്നോടു പറഞ്ഞു; ഒന്നര ലക്ഷം രൂപ ക്രെഡിറ്റായി നൽകി; ഏത് അന്വേഷണവും നേരിടാൻ തയ്യാറാണ്: എറണാകുളം പ്രസ് ക്ലബ് സെക്രട്ടറിക്ക് സഹിൻ ആന്റണിയുടെ മറുപടി പോസ്റ്റ്
കൊച്ചി: എറണാകുളം പ്രസ്ക്ലബിലെ കുടുംബ മേളക്കായി മോൻസൻ മാവുങ്കൽ നൽകിയ സംഭാവനയിൽ അടക്കം ക്രൈംബ്രാഞ്ച് അന്വേഷണം മുറുകുകയാണ്. ഇതുമായി ബന്ധപ്പെട്ട് പ്രസ്ക്ലബ് സെക്രട്ടറിയുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിരുന്നു. തുടർന്ന് വിശദീകരണവമായി സഹിൻ ആന്റണിക്കെതിരെ പ്രസ്ക്ലബ് സെക്രട്ടറി പി ശശികാന്ത് ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. വിദശീകരണ കുറിപ്പെന്ന നിലയിലാണ് അദ്ദേഹം ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. എന്നാൽ, ഈ ഫേസ്ബുക്ക് പോസ്റ്റിന് മറുപടി പോസ്റ്റുമായി സഹിൻ ആന്റണിയും രംഗത്തുവന്നു.
മോൻസനെ താൻ കണ്ടിട്ടില്ലെന്ന ശശികാന്തിന്റെ വാദത്തിന് എതിരായാണ് സഹിന്റെ പോസ്റ്റ്. മോൻസനെ കാണാൻ തനിക്കൊപ്പം ശശികാന്ത് മൂന്ന് തവണ വന്നിരുന്നു എന്നാണ് സഹിൻ ആന്റണി പറയുന്നത്. സ്പോൺസർഷിപ്പ് ശരിയാക്കിയാൽ 20 ശതമാനം കമ്മീഷൻ നൽകാമെന്ന് ശശികാന്ത് എന്നോടു പറഞ്ഞുവെന്നും അത് പ്രകാരം ഒന്നര ലക്ഷം രൂപ തനിക്കായി നൽകിയെന്നും സഹിൻ ഫേസ്ബുക്കിൽ പറഞ്ഞു.
സഹിൻ ആന്റണിയുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ:
പ്രിയ സുഹൃത്തുക്കളെ,
എറണാകുളം പ്രസ് ക്ലബ് സെക്രട്ടറി കുടുംബമേളയുമായി ബന്ധപ്പെട്ട് എന്നെ പഴിചാരിക്കൊണ്ട് ഒരു വിശദീകരണ കുറിപ്പ് പുറത്തിറക്കിയിരുന്നു.ഇത് തികച്ചും തെറ്റിദ്ധാരണ പടർത്തുന്നതും കള്ളവുമാണ്.2020 ജനുവരി മാസത്തിലെ കുടുംബമേളയിൽ ഫിനാൻസ് കമ്മിറ്റി അംഗമായിരുന്ന എന്നോട് ഭക്ഷണത്തിനും മറ്റ് ചെലവ്ക്കുമായി ഒരു സ്പോൺസറെ കണ്ടെത്താൻ സെക്രട്ടറി ശശികാന്ത് ആവശ്യപ്പെട്ടിരുന്നു.അതുകൊണ്ട് തന്നെ പലയാളുകളുമായി സ്പോൺസർഷിപ്പ് കാര്യം ഞാൻ സംസാരിക്കുകയും ചെയ്തു.ഒടുവിൽ പ്രവാസി മലയാളി പാട്രൺ ആയ മോൻസന്റെ കാര്യവും സൂചിപ്പിച്ചിരുന്നു.തുടർന്ന് ഞാനും ശശികാന്തും 3 തവണ മോൻസനെ നേരിൽ കണ്ട് സ്പോൺസർഷിപ് കാര്യം സംസാരിക്കുകയും ചെയ്തു.ഒരു തവണ കല്യാൺ സിൽക്സിനടുത്തുള്ള ചെരുപ്പ്കടയിൽ വെച്ചും രണ്ട് തവണ മോൻസന്റെ കലൂരിലെ വീട്ടിൽ വെച്ചുമാണ് നേരിൽ കണ്ടത്.ന
്പോൺസർഷിപ്പ് ശരിയാക്കിയാൽ 20% കമ്മീഷനായി ഡയറിക്കെല്ലാം പ്രസ് ക്ലബ് അംഗങ്ങൾക്ക് കമ്മീഷൻ നൽകുന്നത് പോലെ എനിക്ക് നൽകാം എന്ന് ശശികാന്ത് ഏൽക്കുകയും ചെയ്തിരുന്നു.ഒടുവിൽ മോൻസൽ 10 ലക്ഷം രൂപ സ്പോൺസർഷിപ്പ് നൽകിയതോടെ ശശികാന്ത് തന്റെ അക്കൗണ്ടിലേക്ക് ഈ പണം വാങ്ങുകയാണ് ഉണ്ടായത്.അന്ന് പ്രസ് ക്ലബ് അക്കൗണ്ടിൽ എന്തുകൊണ്ടാണ് വാങ്ങാത്തത് എന്ന എന്റെ ചോദ്യത്തിന് പ്രസ് ക്ലബ് അക്കൗണ്ടിൽ വന്നാൽ കമ്മീഷൻ കുറയും എന്നായിരുന്നു മറുപടി.തുടർന്ന് ശശികാന്തിന്റെ അക്കൗണ്ടിൽ പണം വാങ്ങുകയും കമ്മീഷനായി മൂന്ന് ഘട്ടക്കളിൽ പണം നൽകാമെന്ന് ഏൽക്കുകയും ചെയ്തു.അതനുസരിച്ച് ജനുവരി 22 ന് വൈകുന്നേരം 4.58 ന് 50000 രൂപയും ജനുവരി 23 രാവിലെ 6.35ഓടെ 25000 രൂപയും ജനുവരി 24 ന് രാവിലെ 10.19ഓടെ 25000 രൂപയും ജനുവരി 24 ന് വൈകുന്നേരം 4.38 ന് 150000/ രൂപയും എന്റെ അക്കൗണ്ടിലേക്ക് ക്രഡിറ്റായി നൽകി.
ഇതിൽ 50000 രൂപ കൂടുതലുണ്ടല്ലോ എന്നറിയിച്ചപ്പോൾ ശശികാന്ത് ആവശ്യപ്പെടുമ്പോൾ തിരികെ നൽകിയാൽ മതി എന്നായിരുന്നു മറുപടി.പിന്നീട് പല ഘട്ടങ്ങളിലായി ഈ പണം ഞാൻ തിരികെ നൽകിട്ടുള്ളതുമാണ്.എന്നാൽ മോൻസൻ കേസ് ചർച്ചയായപ്പോൾ ശരികാന്ത് രണ്ട് തവണ എന്നെ നേരിൽ വന്ന് കണ്ടിരുന്നു.ശശികാന്തിന്റെ അക്കൗണ്ടിൽ പണം വാങ്ങിയത് പറയരുതെന്നായിരുന്നു ആവശ്യം.ആദ്യ തവണ കണ്ടത് ഫോർഷോർ റോഡിൽ വെച്ചും രണ്ടാമത് എറണാകുളം പ്രസ്ക്ലബിൽ ഞായറാഴ്ച ദിവസവുമായിരുന്നു കണ്ടത്.തുടർന്ന് മോൻസൻ വിഷയം ചർച്ചചെയ്യാൻ വിളിച്ച കമ്മറ്റിക്ക് മുൻപ് ഈ സത്യങ്ങൾ തുറന്ന് പറയാൻ തീരുമാനിച്ച എന്നോട് ഒന്നും പറയേണ്ടതില്ല എന്നും നിന്റെ കമ്മീഷനൊഴിച്ചുള്ള ബാക്കി തുകയെല്ലാം ചെലവായ കണക്ക് തന്റെ പക്കലുണ്ടെന്നും താനതിനെ പ്രതിരോധിച്ചുകൊള്ളാം എന്നുമാണ് ശശികാന്ത് ഉറപ്പ് നൽകിയിരുന്നത്.
കമ്മറ്റിയിൽ ശശികാന്തിന്റെ ആൾബലം ഇതിന് തെളിവായി ചൂണ്ടിക്കാണിക്കുകയും ചെയ്തു.പൊതുവെ ദുർബലമായ അവസ്ഥയിലായിരുന്ന എന്നെ അദ്ദേഹം ചൂഷണം ചെയ്യുകയായിരുന്നു എന്ന് മനസിലാക്കാൻ ഞാൻ വൈകിപ്പോയി.എന്നാൽ ക്രൈം ബ്രാഞ്ച് ഓഫീസിൽ ഞാനീ കാര്യങ്ങൾ തുറന്ന് പറഞ്ഞു.ഇതോടെ സത്യം പുറത്ത് വരുമെന്ന് ഭയന്ന ശശികാന്ത് എന്നെ വിളിച്ച് മോശമായി സംസാരിക്കുകയും എനിക്കെതിരെ കള്ളപ്രചരണങ്ങൾ നടത്തുകയുമാണ് ചെയ്യുന്നത്.
പിന്നീട് പ്രസ് ക്ലബ് ഭാരവാഹികൾ അംഗങ്ങളായ ഗ്രൂപ്പിൽ നിന്നും' ഇന്ന് രാവിലെ 7.40 ഓടെ എന്നെ ഒഴിവാക്കുകയും അതിന് ശേഷം കളവായ പ്രചരണങ്ങൾ എനിക്കെതിരെ അഴിച്ച് വിടുകയുമാണ് ചെയ്തിട്ടുള്ളത്. എന് മറു ചോദ്യങ്ങൾ ഭയന്നായിരിക്കാം ഇങ്ങനെ ചെയ്തതെന്നും ഞാൻ വിശ്വസിക്കുന്നു.മാത്രമല്ല ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യാൻ വിളിച്ചപ്പോൾ ഇദ്ദേഹം കള്ള ബില്ല് ഉണ്ടാക്കാൻ ഓടി നടന്ന കാര്യം നമ്മൾക്കെല്ലാം അറിയാവുന്നതും ആണല്ലോ..ഇത് സംബന്ധിച്ച് ഏത് തരത്തിലുള്ള അന്വേഷണം നേരിടാനും ഞാൻ തയാറാണ്. ഇതോടൊപ്പം ശശികാന്ത് എനിക്ക് നൽകിയ പണത്തിന്റെ Screen Shot വക്കുന്നു.നിങ്ങൾക്കാർക്കും പരിശോധിക്കാവുന്നതാണ്.
സഹിൻ ആന്റണി
മറുനാടന് ഡെസ്ക്