- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
151-മത് സാഹിത്യ സല്ലാപം ശനിയാഴ്ച 'ഡോ. ജോർജ്ജ് തോമസിനൊപ്പം!
ഡാലസ്: 2020 സെപ്റ്റംബർ അഞ്ചാം തീയതി ശനിയാഴ്ച സംഘടിപ്പിക്കുന്ന നൂറ്റിയമ്പത്തൊന്നാമത് അമേരിക്കൻ മലയാളി സാഹിത്യ സല്ലാപം 'ഡോ. ജോർജ്ജ് തോമസിനൊപ്പം' എന്ന പേരിലാണ് നടത്തുന്നത്. അമേരിക്കയിലെ പ്രമുഖ ഹൃദ്രോഗ വിദഗ്ദ്ധനും അമേരിക്കൻ മലയാളിയുമായ ഡോ. ജോർജ്ജ് തോമസാണ് മുഖ്യപ്രഭാഷണം നടത്തുന്നത്. കോട്ടയം ജില്ലയിലെ അതിരമ്പുഴ സ്വദേശിയാണ് ഡോ. ജോർജ്ജ് തോമസ് പീടിയേക്കൽ. അദ്ദേഹത്തോട് നേരിട്ട് സംവദിക്കാനുള്ള ഈ അവസരം പ്രയോജനപ്പെടുത്തുവാനും അമേരിക്കൻ മലയാളികളുമായി ബന്ധപ്പെട്ട മറ്റു സാമൂഹിക സാഹിത്യ സാംസ്‌കാരിക ഭാഷാ വിഷയങ്ങൾ സമഗ്രമായി ചർച്ച ചെയ്യുവാനും താത്പര്യമുള്ള സഹൃദയരായ എല്ലാ നല്ല ആളുകളെയും ഭാഷാസ്‌നേഹികളെയും അമേരിക്കൻ മലയാളി സാഹിത്യ സല്ലാപത്തിലെയ്ക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.
2020 ഓഗസ്റ്റ് ഒന്നാം തീയതി ശനിയാഴ്ച സംഘടിപ്പിച്ച നൂറ്റിയമ്പതാമത് അമേരിക്കൻ മലയാളി സാഹിത്യ സല്ലാപം 'സി. രവിചന്ദ്രനാനൊപ്പം' എന്ന പേരിലാണ് നടത്തിയത്. 'സ്വതന്ത്ര ചിന്തകനും കലാലയാദ്ധ്യാപകനും പുരോഗമനവാദിയുമായ സി. രവിചന്ദ്രനാണ് മുഖ്യപ്രഭാഷണം നടത്തിയത്. ശ്രോതാക്കളുടെ ചോദ്യങ്ങൾക്ക് സരസമായി അദ്ദേഹം നൽകിയ മറുപടികൾ ശ്രദ്ധേയവും വിജ്ഞാനപ്രദവുമായിരുന്നു. സ്വതന്ത്ര ചിന്തയെ പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം എടുത്തു പറഞ്ഞു.
തമ്പി ആന്റണി, സാംസി കൊടുമൺ, പി. ടി. പൗലോസ്, ഡോ: രാജൻ മർക്കോസ്, ഡോ: കുര്യാക്കോസ് റിച്ച്മണ്ട്, ജോർജ്ജ് വർഗീസ്, മാത്യു നെല്ലിക്കുന്ന്, ജോൺ ആറ്റുമാലിൽ, ജോർജ്ജ് നോർത്ത് കരോളിന, ആന്റണി, ജോസഫ് പൊന്നോലി, തോമസ് എബ്രഹാം, യു. എ. നസീർ, രാജു തോമസ്, ദിലീപ്, ജിബി, ജോർജ്ജ്, കൃഷ്‌ണേന്ദു, തോമസ്, വർഗീസ് എബ്രഹാം ഡെൻവർ, ജേക്കബ് കോര, ചാക്കോ ജോർജ്ജ്, തോമസ് മാത്യു, ജോസഫ് മാത്യു, വർഗീസ് ജോയി, ജേക്കബ് സി. ജോൺ, പി. പി. ചെറിയാൻ, ബാബുജി മാരാമൺ, തിരുകൊച്ചി സാമുവേൽ, സജി കരിമ്പന്നൂർ, സി. ആൻഡ്‌റൂസ്, ജയിൻ മുണ്ടയ്ക്കൽ എന്നിവർ നൂറ്റിയമ്പതാമത് അമേരിക്കൻ മലയാളി സാഹിത്യ സല്ലാപത്തിൽ സജീവമായി പങ്കെടുത്തു. അമേരിക്കയിലെ വിവിധ ഭാഗങ്ങളിൽ നിന്നായി ധാരാളം ശ്രോതാക്കളും ഉണ്ടായിരുന്നു.
എല്ലാ മാസത്തിലെയും ആദ്യ ശനിയാഴ്ചയിലായിരിക്കും അമേരിക്കൻ മലയാളി സാഹിത്യ സല്ലാപം നടത്തുന്നത്. സല്ലാപത്തിൽ പങ്കെടുക്കുവാൻ എല്ലാ ആദ്യശനിയാഴ്ചയും രാവിലെ പത്തു മുതൽ പന്ത്രണ്ട് വരെ (ഈസ്റ്റേൺ സമയം) നിങ്ങളുടെ ടെലിഫോണിൽ നിന്നും താഴെ കൊടുത്തിരിക്കുന്ന ടെലിഫോൺ നമ്പരിലേയ്ക്ക് വിളിക്കാവുന്നതാണ് .....
1-857-232-0476 കോഡ് 365923
ടെലിഫോൺ ചർച്ചയിൽ പങ്കെടുക്കുന്ന എല്ലാവർക്കും ചോദ്യങ്ങൾ ചോദിക്കാൻ അവസരം ഉണ്ടായിരിക്കും. jain@mundackal.com , internationalmalayalam@gmail.com എന്ന ഇ-മെയിൽ വിലാസങ്ങളിൽ ചർച്ചയിൽ അവതരിപ്പിക്കാൻ താത്പര്യമുള്ള വിഷയങ്ങളും ചോദ്യങ്ങളും മുൻകൂറായി അയച്ചു കൊടുക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 813-389-3395 / 469-620-3269
Join us on Facebook https://www.facebook.com/groups/142270399269590/
എല്ലാ ആദ്യ ശനിയാഴ്ചയും രാവിലെ 10:00 മണി മുതൽ 12:00 മണി വരെ (EST)
വിളിക്കേണ്ട നമ്പർ: 1-857-232-0476 കോഡ് 365923
വിശദ വിവരങ്ങൾക്ക് വിളിക്കുക : 1-813-389-3395 or 1-469-620-3269
e-mail: sahithyasallapam@gmail.com or jain@mundackal.com



