- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ശനിയാഴ്ച 113-മത് സാഹിത്യ സല്ലാപത്തിൽ യോഗ ഒരു പഠനം
ഡാലസ്: ഏപ്രിൽ ഒന്നാം തീയതി ശനിയാഴ്ച സംഘടിപ്പിക്കുന്ന നൂറ്റിപ്പതിമൂന്നാമത് അമേരിക്കൻ മലയാളി സാഹിത്യ സല്ലാപം 'YOGA -- യോഗ' എന്ന വിഷയമാണ് ചർച്ച ചെയ്യുന്നത്. അമേരിക്കയിലെ ഭാരതിയരുടെയിടയിൽ അറിയപ്പെടുന്ന യോഗാ പണ്ഡിതരും ഗുരുക്കളുമായ ഡോ. തെരേസാ ആന്റണി, തോമസ് ജെ. കൂവള്ളൂർ എന്നിവരായിരിക്കും ഈ ചർച്ചകൾക്ക് നേതൃത്വം കൊടുക്കുന്നത്. കൂടാതെ പ്രഗത്ഭരായ ധാരാളം യോഗാ ഗുരുക്കന്മാരും പഠിതാക്കളും ഈ ചർച്ചകളിൽ പങ്കെടുക്കുന്നതാണ്. ഈ സല്ലാപത്തിൽ പങ്കെടുക്കുവാനും 'യോഗ'യെക്കുറിച്ചും അവ ചെയ്യുന്നതിന്റെ ഗുണ ദോഷങ്ങളെക്കുറിച്ചും കൂടുതൽ അറിയുവാനും ചർച്ച ചെയ്യുവാനും താത്പര്യമുള്ള എല്ലാ നല്ല ആളുകളെയും അമേരിക്കൻ മലയാളി സാഹിത്യ സല്ലാപത്തിലെയ്ക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു. 2017 മാർച്ച് നാലാം തീയതി ശനിയാഴ്ച സംഘടിപ്പിച്ച നൂറ്റിപ്പന്ത്രണ്ടാമത് അമേരിക്കൻ മലയാളി സാഹിത്യ സല്ലാപം 'നവ മാധ്യമങ്ങൾ' എന്ന വിഷയമാണ് ചർച്ച ചെയ്തത്. പ്രശസ്ത അമേരിക്കൻ മലയാളി സാഹിത്യകാരനും സംഘാടകനും 'ലാന'യുടെ ഭാരവാഹിയുമായ വർഗീസ് എബ്രഹാം ഡെൻവർ
ഡാലസ്: ഏപ്രിൽ ഒന്നാം തീയതി ശനിയാഴ്ച സംഘടിപ്പിക്കുന്ന നൂറ്റിപ്പതിമൂന്നാമത് അമേരിക്കൻ മലയാളി സാഹിത്യ സല്ലാപം 'YOGA -- യോഗ' എന്ന വിഷയമാണ് ചർച്ച ചെയ്യുന്നത്. അമേരിക്കയിലെ ഭാരതിയരുടെയിടയിൽ അറിയപ്പെടുന്ന യോഗാ പണ്ഡിതരും ഗുരുക്കളുമായ ഡോ. തെരേസാ ആന്റണി, തോമസ് ജെ. കൂവള്ളൂർ എന്നിവരായിരിക്കും ഈ ചർച്ചകൾക്ക് നേതൃത്വം കൊടുക്കുന്നത്. കൂടാതെ പ്രഗത്ഭരായ ധാരാളം യോഗാ ഗുരുക്കന്മാരും പഠിതാക്കളും ഈ ചർച്ചകളിൽ പങ്കെടുക്കുന്നതാണ്.
ഈ സല്ലാപത്തിൽ പങ്കെടുക്കുവാനും 'യോഗ'യെക്കുറിച്ചും അവ ചെയ്യുന്നതിന്റെ ഗുണ ദോഷങ്ങളെക്കുറിച്ചും കൂടുതൽ അറിയുവാനും ചർച്ച ചെയ്യുവാനും താത്പര്യമുള്ള എല്ലാ നല്ല ആളുകളെയും അമേരിക്കൻ മലയാളി സാഹിത്യ സല്ലാപത്തിലെയ്ക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.
2017 മാർച്ച് നാലാം തീയതി ശനിയാഴ്ച സംഘടിപ്പിച്ച നൂറ്റിപ്പന്ത്രണ്ടാമത് അമേരിക്കൻ മലയാളി സാഹിത്യ സല്ലാപം 'നവ മാധ്യമങ്ങൾ' എന്ന വിഷയമാണ് ചർച്ച ചെയ്തത്. പ്രശസ്ത അമേരിക്കൻ മലയാളി സാഹിത്യകാരനും സംഘാടകനും 'ലാന'യുടെ ഭാരവാഹിയുമായ വർഗീസ് എബ്രഹാം ഡെൻവർ ആയിരുന്നു ഈ ചർച്ചകൾക്ക് നേതൃത്വം കൊടുത്തത്. ആധുനിക മാധ്യമ രംഗത്തെക്കുറിച്ച് കൂടുതൽ അറിവ് നേടത്തക്കവിധം ചോദ്യോത്തരങ്ങളും ചർച്ചകളും വളരെ പ്രയോജനകരമായിരുന്നു.
എബ്രഹാം തെക്കേമുറി, ഡോ. തെരേസാ ആന്റണി, ഡോ. എൻ. പി. ഷീല, ഡോ. രാജൻ മർക്കോസ്, അറ്റോർണി മാത്യു വൈരമൺ, ജെ. മാത്യൂസ്, അലക്സ് കോശി വിളനിലം, യു. എ. നസീർ, സജി കരിമ്പന്നൂർ, വർഗീസ് സ്‌കറിയ, ജോൺ തോമസ്, തോമസ് ഫിലിപ്പ് റാന്നി, കുരുവിള ജോർജ്ജ്, ജോസഫ് പോന്നോലി, ജോസഫ് മാത്യു ഫിലാഡൽഫിയ, ജേക്കബ് കോര, സി. ആൻഡ്റൂസ്, ജയിൻ മുണ്ടയ്ക്കൽ എന്നിവർ ചർച്ചയിൽ സജീവമായി പങ്കെടുത്തു. അമേരിക്കയിലെ വിവിധ ഭാഗങ്ങളിൽ നിന്നായി ധാരാളം ശ്രോതാക്കളും ഉണ്ടായിരുന്നു.
എല്ലാ മാസത്തിലെയും ആദ്യ ശനിയാഴ്ചയിലായിരിക്കും അമേരിക്കൻ മലയാളി സാഹിത്യ സല്ലാപം നടത്തുന്നത്. സല്ലാപത്തിൽ പങ്കെടുക്കുവാൻ എല്ലാ ആദ്യശനിയാഴ്ചയും രാവിലെ പത്തു മുതൽ പന്ത്രണ്ട് വരെ (ഈസ്റ്റേൺ സമയം) നിങ്ങളുടെ ടെലിഫോണിൽ നിന്നും താഴെ കൊടുത്തിരിക്കുന്ന ടെലിഫോൺ നമ്പരിലേയ്ക്ക് വിളിക്കാവുന്നതാണ്. 18572320476 കോഡ് 365923
ടെലിഫോൺ ചർച്ചയിൽ പങ്കെടുക്കുന്ന എല്ലാവർക്കും ചോദ്യങ്ങൾ ചോദിക്കാൻ അവസരം ഉണ്ടായിരിക്കും. jain@mundackal.com , internationalmalayalam@gmail.com എന്ന ഇമെയിൽ വിലാസങ്ങളിൽ ചർച്ചയിൽ അവതരിപ്പിക്കാൻ താത്പര്യമുള്ള വിഷയങ്ങളും ചോദ്യങ്ങളും മുൻകൂറായി അയച്ചു കൊടുക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 8133893395 / 4696203269.



