- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
ഷാർജ ബുക്ക് ഫെയർ: കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ് സാഹിത്യ സെമിനാറും പുസ്തക ശേഖരണം നടത്തി
കൽബ: ഷാർജ ബുക്ക് ഫെയറിനോട് അനുഭാവം പ്രകടിപ്പിച്ചു കൊണ്ട് കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ് സാഹിത്യ സെമിനാറും പുസ്തക ശേഖരണം നടത്തി. കുട്ടികളിലും മുതിർന്നവരിലും വായന ശീലം വളർത്തി എടുക്കുന്നതിന്റെ ഭാഗമായാണ് പുസ്തക ശേഖരണവും വിതരണവും നടത്തുന്നത്. വീടുകളിൽ കൂട്ടി വെച്ചിരിക്കുന്ന വായിച്ചു കഴിഞ്ഞ പുസ്തകങ്ങൾ ശേഖരിച്ചു ആവശ്യക്കാർക്ക് വിതരണം ചെയ്യുന്ന പദ്ധതി ക്ലബ് പ്രസിഡന്റ് കെ സി അബൂബക്കർ, ഫാത്തിമ മെഹ്റിൻ , ഫാത്തിമ സവാദ് എന്നീ ബാലവേദി അംഗങ്ങളിൽ നിന്നും പുസ്തകം ഏറ്റു വാങ്ങി കൊണ്ട് ഉത്ഘാടനം ചെയ്തു. വായനാ ശീലം പ്രോത്സാഹിപ്പിക്കുന്നതിന് വിവിധ പരിപാടികൾ ക്ലബ് ആസൂത്രണം ചെയ്തു നടപ്പാക്കി വരുകയാണെന്ന് അദ്ദേഹം പറഞ്ഞു. അടുത്ത വെള്ളിയാഴ്ച ഷാർജ ബുക്ക് ഫെയർ സന്ദർശിക്കാൻ ക്ലബ് അവസരം ഒരുക്കിയിട്ടുണ്ട്. എൻ എം അബ്ദുൽ സമദ്, വി ഡി മുരളീധരൻ , അഷ്റഫ് ബഷീർ, ആന്റണി സി എക്‌സ്, അജ്മൽ, കെ പി മൂജീബ്, കെ എൽ ജെയിംസ്, വനിതാ വിഭാഗം അംഗങ്ങൾ ആയ ഷൈല സവാദ്, ജയശ്രീ മോഹൻദാസ്, ഹസീന അബൂബക്കർ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
കൽബ: ഷാർജ ബുക്ക് ഫെയറിനോട് അനുഭാവം പ്രകടിപ്പിച്ചു കൊണ്ട് കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ് സാഹിത്യ സെമിനാറും പുസ്തക ശേഖരണം നടത്തി. കുട്ടികളിലും മുതിർന്നവരിലും വായന ശീലം വളർത്തി എടുക്കുന്നതിന്റെ ഭാഗമായാണ് പുസ്തക ശേഖരണവും വിതരണവും നടത്തുന്നത്.
വീടുകളിൽ കൂട്ടി വെച്ചിരിക്കുന്ന വായിച്ചു കഴിഞ്ഞ പുസ്തകങ്ങൾ ശേഖരിച്ചു ആവശ്യക്കാർക്ക് വിതരണം ചെയ്യുന്ന പദ്ധതി ക്ലബ് പ്രസിഡന്റ് കെ സി അബൂബക്കർ, ഫാത്തിമ മെഹ്റിൻ , ഫാത്തിമ സവാദ് എന്നീ ബാലവേദി അംഗങ്ങളിൽ നിന്നും പുസ്തകം ഏറ്റു വാങ്ങി കൊണ്ട് ഉത്ഘാടനം ചെയ്തു. വായനാ ശീലം പ്രോത്സാഹിപ്പിക്കുന്നതിന് വിവിധ പരിപാടികൾ ക്ലബ് ആസൂത്രണം ചെയ്തു നടപ്പാക്കി വരുകയാണെന്ന് അദ്ദേഹം പറഞ്ഞു. അടുത്ത വെള്ളിയാഴ്ച ഷാർജ ബുക്ക് ഫെയർ സന്ദർശിക്കാൻ ക്ലബ് അവസരം ഒരുക്കിയിട്ടുണ്ട്. എൻ എം അബ്ദുൽ സമദ്, വി ഡി മുരളീധരൻ , അഷ്റഫ് ബഷീർ, ആന്റണി സി എക്‌സ്, അജ്മൽ, കെ പി മൂജീബ്, കെ എൽ ജെയിംസ്, വനിതാ വിഭാഗം അംഗങ്ങൾ ആയ ഷൈല സവാദ്, ജയശ്രീ മോഹൻദാസ്, ഹസീന അബൂബക്കർ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.