- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
അബുദാബി സോൺ രിസാല സ്റ്റഡി സർക്കിൾ സാഹിത്യോൽസവ് : മുസഫ സെക്ടർ ജേതാക്കൾ
അബുദാബി : സർഗവാസനയെ പരിപോഷിപ്പിക്കുന്നതിന് രിസാല സ്റ്റഡി സർക്കിൾ പ്രവാസി മേഖലയിൽ സംഘടിപിക്കുന്ന സാഹിത്യോൽസവിന്റെ ഭാഗമായി അബുദാബി സോൺ രിസാല സ്റ്റഡി സർക്കിൾ സംഘടിപ്പിച്ച ഏഴാമത് സാഹിത്യോൽസവ് രാവിലെ ഒമ്പതിന് സോൺ ചെയർമാൻ സിദ്ദീഖ് പോന്നാടിന്റെ അധ്യക്ഷതയിൽ പി കെ ഉമ്മർ മുസ്ലിയാർ ഉൽഘാടനം ചെയ്തു. പത്ത് സെക്ടറൂകളിൽ നിന്നും യൂണിറ്റ് ത
അബുദാബി : സർഗവാസനയെ പരിപോഷിപ്പിക്കുന്നതിന് രിസാല സ്റ്റഡി സർക്കിൾ പ്രവാസി മേഖലയിൽ സംഘടിപിക്കുന്ന സാഹിത്യോൽസവിന്റെ ഭാഗമായി അബുദാബി സോൺ രിസാല സ്റ്റഡി സർക്കിൾ സംഘടിപ്പിച്ച ഏഴാമത് സാഹിത്യോൽസവ് രാവിലെ ഒമ്പതിന് സോൺ ചെയർമാൻ സിദ്ദീഖ് പോന്നാടിന്റെ അധ്യക്ഷതയിൽ പി കെ ഉമ്മർ മുസ്ലിയാർ ഉൽഘാടനം ചെയ്തു.
പത്ത് സെക്ടറൂകളിൽ നിന്നും യൂണിറ്റ് തലത്തിൽ മത്സരിച്ച് വിജയിച്ച വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് രണ്ട് ദിവസങ്ങളിലായി നടന്ന സ്റ്റേജ്, സ്റ്റേജിതര കലാ മത്സരം 48 ഇനങ്ങളിൽ 600 വിദ്യാർത്ഥികൾ പങ്കെടുത്തു. മുസഫ , ഖാലിദിയ , നാദിസിയ , സെക്ടറൂകൾ ഒന്നും,രണ്ടും, മൂന്നും, സ്ഥാനങ്ങൾ നേടി .നാദിസിയ സെക്ടറിലെ അബ്ഷർ അഷ്‌റഫിനെ കലാ പ്രതിഭയായി തെരഞെടുത്തൂ . വൈകിട്ട് നടന്ന സമാപന പൊതുയോഗം സ്വാഗതസംഘം ചെയർമാൻ ഉസ്മാൻ സഖാഫിയുടെ അധ്യക്ഷതയിൽ ഇന്ത്യൻ കൾചറൽ ഫൗണ്ടെഷൻ ദേശീയ പ്രസിണ്ടന്റ് മുസ്തഫ ദാരിമി ഉൽഘാടനം ചെയ്തു.
രിസാല വാരിക മുഖ്യപത്രാധിപർ മാളിയേക്കൽ സുലൈമാൻ സഖാഫി സാഹിത്യോൽസവ് സന്ദേശ പ്രഭാഷണം നടത്തി. ധു പറവൂർ ,ഹമീദ് സഅദി ഈശ്വരമംഗലം ,ഹമീദ് പരപ്പ , പി വി അബൂബക്കർ മൗലവി ,ഹമീദ് ഈശ്വര മംഗലം അബൂബക്കർ അസ്ഹരി ,എന്നിവർ പ്രസംഗിച്ചൂ. അബ്ദുൽ റഹ്മാൻ ഹാജി ചെറുവത്തൂർ , അബൂബക്കർ ഹാജി അൽസമ്ര , അബ്ദുൽ റഹ്മാൻ ഹാജി കുറ്റൂർ,ഡോക്ടർ പി എസ് സുനിൽ സൂരജ് ,സനീഷ് എന്നിവർ വിജയികൾകുള്ള സമ്മാനം വിതരണം ചെയ്തു.
യു എ ഇ തലത്തിൽ നടത്തിയ കഥ ,കവിത രചന മത്സരത്തിൽ വിജയികളായ റാഷിദ് കെ സി , വനിത എന്നിവർക്ക് സമ്മാനം നൽകി .സോൺ കൺവീനർ ഫഹദ് സഖാഫി സ്വാഗതവും യാസർ വേങ്ങര നന്നിയും പറഞ്ഞൂ .