ഷാർജ : പ്രവാസി മലയാളികളുടെ കലാ, സാഹിത്യാഭിരുചികളെ കണ്ടെത്താനും അവയുടെപരിപോഷണത്തിനുമായി രിസാല സ്റ്റഡി സർക്കിൾ ( RSC) സംഘടിപ്പിക്കുന്ന സാഹിത്യോത്സവുകളുടെ സെക്ടർ തല മത്സരങ്ങൾക്ക് തുടക്കമായി.

റോള ഖസ്ർ ഇബ്രാഹീം പാർട്ടി ഹാളിൽ നടന്ന റോള സെക്ടർ സാഹിത്യോത്സവിന് ഉജ്വലസമാപനം.മൂന്ന് യൂനിറ്റുകൾ തമ്മിൽ നടന്ന മത്സരത്തിൽ ഉമ്മുത്തറാഫാ, അൽ ഗുവൈർയൂനിറ്റുകൾ യഥാക്രമം ഒന്നും,രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി.

സമാപന സംഗമം സെൻട്രൽ ഐ സി എഫ് വെൽഫെയർ സെക്രട്ടറി ഹസൈനാർ സഖാഫിയുടെ അധ്യക്ഷതയിൽ സാഹിത്യകാരൻ പുന്നയൂർക്കുളം സൈനുദ്ധീൻ ഉത്ഘാടനം നിർവ്വഹിച്ചു. താജ്മഹൽ പോലുള്ള ചരിത്ര സ്മാരകങ്ങൾ തകർക്കപ്പെടരുതെന്നും അത്തരംസ്മാരകങ്ങൾ സംരക്ഷിക്കൽ ഓരോ ഭാരതീയന്റെയും കടമയാണെന്നും പുന്നയൂർക്കുളംഅഭിപ്രായപ്പെട്ടു. ICF സെൻട്രൽ പ്രസിഡണ്ട് അബ്ദുൽ കാദർ സഖാഫി ട്രോഫി വിതരണംചെയ്തു.പി കെ സി മുഹമ്മദ് സഖാഫി, നിസാർ പുത്തൻപള്ളി, ബദ്റുദ്ധീൻ സഖാഫി,മുനീർമാഹി തുടങ്ങിയവർ സംബന്ധിച്ചു. സെൻട്രൽ വിസ്ഡം കൺവീനർ സിറാജ് കൂരാറസാഹിത്യോത്സവ് സന്ദേശ പ്രഭാഷണം നടത്തി.