മുസ്വഫ്ഫ: രിസാല സ്റ്റഡി സർക്കിൾ അബുദാബി ഈസ്റ്റ് സെൻട്രൽ ഒമ്പതാമത് സാഹിത്യോത്സവ് ഇന്ന് രാവിലെ എട്ട് മുതൽ മുസ്വഫ്ഫ അബുദാബി മലയാളി സമാജത്തിൽ നടക്കും. ആറ് സെക്ടറുകളിൽ നിന്ന് 67 ഇനങ്ങളിലായി നാനൂറോളം പ്രതിഭകൾ മാറ്റുരക്കുന്ന പരിപാടിയുടെ സമാപനത്തിൽ ഇശൽ സായാഹ്നവും അരങ്ങേറും. 

സെൻട്രൽ സാഹിത്യോത്സവിനോടനുബന്ധിച്ച് കിഡ്സ്, വിദ്യാർത്ഥിനികൾ, കുടുംബിനികൾ എന്നിവർക്കായി സംഘടിപ്പിച്ച കഥാ, കവിതാ രചന, പ്രബന്ധരചന, വിവർത്തനം, അടിക്കുറിപ്പ് മത്സരം, ചിത്രരചന, ഛായാഗ്രഹണം തുടങ്ങി മത്സരങ്ങളിലെ ഫലപ്രഖ്യാപനവും സമ്മാനദാനവും ഇന്ന് നടക്കും.

വൈകിട്ട് നടക്കുന്ന സമാപന സംഗമത്തിൽ കലാലയം സാംസ്‌കാരിക വേദി കേരള ഘടകം ചെയർമാൻ മുഹമ്മദലി കിനാലൂർ, ഐ സി എഫ് നാഷനൽ ചെയർമാൻ മുസ്തഫ ദാരിമി, സെൻട്രൽ പ്രസിഡന്റ് ഇസ്മാഈൽ സഅദി തുടങ്ങി പ്രമുഖർ സംബന്ധിക്കും.