- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗഹൃദ വേദി ഫർവാനിയക്ക് പുതിയ ഭാരവാഹികൾ: സുന്ദരൻ നായർ പ്രസിഡന്റ്
ഫർവാനിയ: സൗഹൃദ വേദി ഫർവാനിയ ഏരിയ പുനഃസംഘടനയും മോട്ടിവേഷൻ ക്ലാസ്സും ഫർവാനിയ ഐഡിയൽ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. പ്രസിഡണ്ട് ജയദേവൻ അമ്പാടിയുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ 'പ്രവാസം - വർത്തമാനവും ഭാവിയും' എന്ന വിഷയത്തിൽ സിജി കുവൈത്ത് ചാപ്റ്റർ, ചീഫ് കോർഡിനേറ്റർ കെ. അബ്ദുൾ അസീസ് ക്ലാസ്സെടുത്തു. അനീസ് അബ്ദുൾ സലാം സൗഹൃദ വേദിയെ പരിചയപ്പെടുത്തി സംസാരിച്ചു. സൗഹൃദ വേദി പുതിയ വർഷത്തേക്കുള്ള ഭാരവാഹികളായി, പ്രസിഡണ്ട് സുന്ദരൻ നായർ, വൈസ് പ്രസിഡണ്ട് ഇബ്രാഹിം, സെക്രട്ടറി വർഗീസ് ചൊവ്വല്ലൂർ, ജോയിന്റ് സെക്രട്ടറി പുരുഷോത്തമൻ, ട്രഷറർ ശിവപ്രസാദ് എന്നിവരെ തെരഞ്ഞെടുത്തു. എക്‌സിക്യു്ട്ടീവ് അംഗങ്ങളായി കൃഷ്ണൻ, സുഭാഷ്, അബ്ദുൾ വാഹിദ്, മുഖ്‌സിത്ത് ഹമീദ്, ജയൻ, ജയദേവൻ അമ്പാടി, അനീസ് അബ്ദുൾ സലാം, ചന്ദ്രബാബു, നൗഫൽ. കെ.വി, വിജയൻ, ലായിക് അഹമ്മദ്, രതീഷ്. കെ.കെ എന്നിവരെയും തെരഞ്ഞെടുത്തു. അനീസ് അബ്ദുൾ സലാം തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി. പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് പോകുന്ന സൗഹൃദ വേദി എക്‌സിക്യു്ട്ടീവ് അംഗം എം ടി. അബ്ദു
ഫർവാനിയ: സൗഹൃദ വേദി ഫർവാനിയ ഏരിയ പുനഃസംഘടനയും മോട്ടിവേഷൻ ക്ലാസ്സും ഫർവാനിയ ഐഡിയൽ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. പ്രസിഡണ്ട് ജയദേവൻ അമ്പാടിയുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ 'പ്രവാസം - വർത്തമാനവും ഭാവിയും' എന്ന വിഷയത്തിൽ സിജി കുവൈത്ത് ചാപ്റ്റർ, ചീഫ് കോർഡിനേറ്റർ കെ. അബ്ദുൾ അസീസ് ക്ലാസ്സെടുത്തു.
അനീസ് അബ്ദുൾ സലാം സൗഹൃദ വേദിയെ പരിചയപ്പെടുത്തി സംസാരിച്ചു. സൗഹൃദ വേദി പുതിയ വർഷത്തേക്കുള്ള ഭാരവാഹികളായി, പ്രസിഡണ്ട് സുന്ദരൻ നായർ, വൈസ് പ്രസിഡണ്ട് ഇബ്രാഹിം, സെക്രട്ടറി വർഗീസ് ചൊവ്വല്ലൂർ, ജോയിന്റ് സെക്രട്ടറി പുരുഷോത്തമൻ, ട്രഷറർ ശിവപ്രസാദ് എന്നിവരെ തെരഞ്ഞെടുത്തു. എക്‌സിക്യു്ട്ടീവ് അംഗങ്ങളായി കൃഷ്ണൻ, സുഭാഷ്, അബ്ദുൾ വാഹിദ്, മുഖ്‌സിത്ത് ഹമീദ്, ജയൻ, ജയദേവൻ അമ്പാടി, അനീസ് അബ്ദുൾ സലാം, ചന്ദ്രബാബു, നൗഫൽ. കെ.വി, വിജയൻ, ലായിക് അഹമ്മദ്, രതീഷ്. കെ.കെ എന്നിവരെയും തെരഞ്ഞെടുത്തു.
അനീസ് അബ്ദുൾ സലാം തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി. പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് പോകുന്ന സൗഹൃദ വേദി എക്‌സിക്യു്ട്ടീവ് അംഗം എം ടി. അബ്ദുൾ ഹമീദിനുള്ള യാത്രയയപ്പും ഉപഹാര സമർപ്പണവും പരിപാടിയിൽ വെച്ച് നടന്നു. അബ്ദുൾ ഹമീദ് യാത്രയയപ്പിന് നന്ദി അറിയിച്ച് സംസാരിച്ചു. വർഗീസ് ചൊവ്വല്ലൂർ സ്വാഗതവും ശിവപ്രസാദ് നന്ദിയും പറഞ്ഞു.