സായ് കൺസൾട്ടന്റ് പ്രൊഫ. പി എസ് എം ചന്ദ്രനെ പുറത്താക്കി. ബോക്‌സിങ് താരങ്ങളുടെ ഗർഭപരിശോധനയെ എതിർത്തതിനാണ് പ്രൊഫ. ചന്ദ്രനെ പുറത്താക്കിയത്. വിവാഹം കഴിക്കാത്ത പെൺകുട്ടികളെ വരെ ബോക്‌സിങ് ഇന്ത്യ ഗർഭപരിശോധനയ്ക്ക് വിധേയരാക്കുന്നതിനെതിരെ പ്രൊഫ. ചന്ദ്രൻ രംഗത്തെത്തിയിരുന്നു. ഇതെത്തുടർന്നാണ് നടപടി. ജൂനിയർ താരങ്ങളെ ഉൾപ്പെടെ ഗർഭപരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു.