- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സായി ഹോസ്റ്റലുകൾക്ക് കരുത്താകാൻ തിരുത്തലുകൾ; താരങ്ങളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്താൻ പദ്ധതി; ഹെൽപ്പ് ലൈനും വരും; തീരുമാനം ആലപ്പുഴ ഹോസ്റ്റലിലെ ആത്മഹത്യയെ തുടർന്ന്
ന്യൂഡൽഹി: സ്പോർട്സ് അഥോറിറ്റി ഓഫ് ഇന്ത്യയുടെ (സായ്) ഹോസ്റ്റലിൽ പുതിയ മേൽനോട്ട സംവിധാനങ്ങൾ ഒരുക്കും. ആലപ്പുഴയിലെ സായ് ഹോസ്റ്റലിൽ ഒരു പെൺകുട്ടി ആത്മഹത്യ ചെയ്തതിനെ തുടർന്നാണ് ഇത്. ഈ സാഹചര്യത്തിൽ താഴെ പറയുന്ന നടപടികൾ അടിയന്തിരമായി സ്വീകരിക്കാൻ കേന്ദ്ര യുവജനകാര്യ, കായിക മന്ത്രാലയം സായ് ഡയറക്ടർ ജനറലിന് നിർദ്ദേശം നൽകി. ഡയറക്ടർ ജനറൽ സമർ
ന്യൂഡൽഹി: സ്പോർട്സ് അഥോറിറ്റി ഓഫ് ഇന്ത്യയുടെ (സായ്) ഹോസ്റ്റലിൽ പുതിയ മേൽനോട്ട സംവിധാനങ്ങൾ ഒരുക്കും. ആലപ്പുഴയിലെ സായ് ഹോസ്റ്റലിൽ ഒരു പെൺകുട്ടി ആത്മഹത്യ ചെയ്തതിനെ തുടർന്നാണ് ഇത്. ഈ സാഹചര്യത്തിൽ താഴെ പറയുന്ന നടപടികൾ അടിയന്തിരമായി സ്വീകരിക്കാൻ കേന്ദ്ര യുവജനകാര്യ, കായിക മന്ത്രാലയം സായ് ഡയറക്ടർ ജനറലിന് നിർദ്ദേശം നൽകി. ഡയറക്ടർ ജനറൽ സമർപ്പിച്ച റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ പരിശോധിച്ച ശേഷമാണ് തിരുത്തൽ നടപടികൾ നിർദ്ദേശിച്ചത്.
ഈ നിർദ്ദേശങ്ങൾ നടപ്പാക്കുന്നതിനുള്ള ചെലവ് അഥോറിറ്റിക്ക് അനുവദിച്ച ബജറ്റിൽ നിന്ന് കണ്ടെത്തണമെന്നും മന്ത്രാലയം നിർദ്ദേശിച്ചു.
നിർദേശങ്ങൾ:
- രണ്ടാഴ്ചയിലൊരിക്കലോ, മാസത്തിലൊന്നോ പരിശീലനാർഥികൾക്ക് വ്യക്തിഗത, ഗ്രൂപ്പ് കൗൺസിലിങ് നൽകുന്നതിന് മനഃശാസ്ത്രജ്ഞരുടെ സേവനം ഉപയോഗപ്പെടുത്തണം.
- പെൺകുട്ടികളുടെ ഹോസ്റ്റലുകൾക്ക് നിർബന്ധമായും മുഴുവൻ സമയ ലേഡി വാർഡൻ ഉണ്ടായിരിക്കണം.
- എല്ലാ സായ് കേന്ദ്രങ്ങളുടെയും നടത്തിപ്പിന് അസിസ്റ്റന്റ് ഡയറക്ടർ തലത്തിലുള്ള ഉദ്യോഗസ്ഥന്മാർ ഉണ്ടായിരിക്കണം അസിസ്റ്റന്റ് ഡയറക്ടർമാരുടെ ഒഴിവുകൾ നിയമന ചട്ടങ്ങൾ പ്രകാരമോ മന്ത്രാലയത്തിന്റെ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലോ നികത്തണം.
- യോഗ നിർബന്ധിത പരിപാടിയായി എല്ലാ സായ് കേന്ദ്രങ്ങളിലും ഉൾപ്പെടുത്തണം. പാർട്ട് ടൈം യോഗ അദ്ധ്യാപകരെ ഇതിനായി ചുമതലപ്പെടുത്തണം.
- എയിംസുമായി സഹകരിച്ച് കായിക മനഃശാസ്ത്രത്തെ സംബന്ധിച്ച് രണ്ടു ദിവസം നീളുന്ന മൊഡ്യൂൾ തയാറാക്കി സായ് കേന്ദ്രങ്ങളിൽ അവതരിപ്പിക്കണം.
- സായ് പരിശീലന കേന്ദ്രങ്ങളെ ദത്തെടുത്ത് അവയുടെ മെന്റർമാരാകാൻ പ്രമുഖ കായികതാരങ്ങളെ സമീപിക്കണം.
- പരിശീലനാർഥികളുടെ പരാതികൾ കേൾക്കുന്നതിന് 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ് ലൈൻ സംവിധാനം അവതരിപ്പിക്കണം.
- എല്ലാ സായ് ഹോസ്റ്റലുകൾക്കും കാവലിന് സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിക്കണം.
- പേരന്റ്‌കോച്ച് അഡ്‌മിനിസ്‌ട്രേറ്റർ യോഗം മൂന്നു മാസം കൂടുമ്പോൾ ഒരു തവണയെങ്കിലും കുറഞ്ഞത് നടത്തിയിരിക്കണം.
- സായ് ഗവേണിങ് ബോഡി അംഗങ്ങൾ മൂന്നു മാസം കൂടുമ്പോൾ ഒരു സായ് കേന്ദ്രമെങ്കിലും സന്ദർശിച്ചിരിക്കണം.
- സംസ്ഥാന കായിക വകുപ്പുമായി സഹകരിച്ച് പ്രവർത്തിക്കാൻ ഒരു സംവിധാനം രൂപീകരിക്കണം.
- എല്ലാ യോഗ്യരായ സായ് പരിശീലനാർഥികളെയും പുതുതായി അവതരിപ്പിച്ച പ്രധാൻ മന്ത്രി ജീവൻ ജ്യോതി ബീമ യോജന, പ്രധാൻ മന്ത്രി സുരക്ഷാ ബീമ യോജന എന്നിവയിൽ അംഗങ്ങളാക്കണം. മറ്റുള്ളവർക്ക് സാധാരണ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കണം. എല്ലാ സായ് പരിശീലനാർഥികളെയും ബാങ്ക് അക്കൗണ്ട ് തുടങ്ങുന്നതിന് സഹായിക്കണം.
- വിനോദത്തിനുള്ള സൗകര്യങ്ങൾ സായ് കേന്ദ്രങ്ങളിൽ ഒരുക്കണം.
Next Story