- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാഗ ശൗര്യയുടെ അഭിമുഖം കണ്ടപ്പോൾ താൻ തകർന്ന് പോയി; ഏതെങ്കിലും രീതിയിൽ ഞാൻ അദ്ദേഹത്തെ വേദനിപ്പിച്ചെങ്കിൽ വിഷമമുണ്ട്; ഇപ്പോൾ അദ്ദേഹത്തിന് കുറച്ച് ആശ്വാസമായെന്ന് ഞാൻ കരുതുന്നു; തനിക്കെതിരെ ഉള്ള ആരോപണങ്ങൾക്ക് മറുപടിയുമായി സായി പല്ലവി
ഹൈദരാബാദ്: സഹതാരം നാഗശൗര്യയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി സായി പല്ലവി. സിനിമയിലെ മുതിർന്ന നടന്മാരോടുപോലും സായ് പല്ലവിക്ക് ബഹുമാനമില്ലെന്നും എല്ലാവരേക്കാളും മുകളിലാണ് താനെന്ന ഭാവമാണ് നടിക്കുള്ളതെന്നും സെറ്റിലുള്ളപ്പോൾ അനാവശ്യമായി ബഹളം വെക്കുമെന്നും നാഗശൗര്യ പറഞ്ഞിരുന്നു. എന്നാൽ നാഗശൗര്യയുടെ അഭിമുഖം കണ്ട് താൻ തകർന്ന് പോയെന്ന് സായി പല്ലവി പറഞ്ഞു. ഉടൻ തന്നെ സിനിമയുടെ സംവിധായകനായ എ എൽ വിജയ് സാറിനെ വിളിച്ചെന്നും എന്റെ പെരുമാറ്റത്താൽ എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകൾ സെറ്റിലുണ്ടായിട്ടുണ്ടോ എന്ന് ചോദിച്ചെന്നും താരം പറഞ്ഞു. സെറ്റിലുള്ള എല്ലാവരെയും സ്‌നേഹിക്കാനാണ് ഞാൻ പഠിച്ചിരിക്കുന്നത്. അങ്ങനെയൊരു കുഴപ്പവും ഉണ്ടായിട്ടില്ലെന്നും നാഗശൗര്യ പറഞ്ഞത് എന്ത് അടിസ്ഥാനത്തിലാണെന്ന് അറിയില്ലെന്നും വിജയ് സാർ എന്നോട് പറഞ്ഞു. നമ്മളെക്കുറിച്ച് ഒരാൾ മോശം പറഞ്ഞാൽ അത് നമ്മെ വിഷമിപ്പിക്കും. ഞാൻ അദ്ദേഹത്തെ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ അത് എന്നെയും വിഷമിപ്പിക്കും. എന്നാൽ ഞാൻ അദ്ദേഹത്തോട് തെറ്റ് ചെയ്തിട്ടുണ്ടോ എന്ന
ഹൈദരാബാദ്: സഹതാരം നാഗശൗര്യയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി സായി പല്ലവി. സിനിമയിലെ മുതിർന്ന നടന്മാരോടുപോലും സായ് പല്ലവിക്ക് ബഹുമാനമില്ലെന്നും എല്ലാവരേക്കാളും മുകളിലാണ് താനെന്ന ഭാവമാണ് നടിക്കുള്ളതെന്നും സെറ്റിലുള്ളപ്പോൾ അനാവശ്യമായി ബഹളം വെക്കുമെന്നും നാഗശൗര്യ പറഞ്ഞിരുന്നു.
എന്നാൽ നാഗശൗര്യയുടെ അഭിമുഖം കണ്ട് താൻ തകർന്ന് പോയെന്ന് സായി പല്ലവി പറഞ്ഞു. ഉടൻ തന്നെ സിനിമയുടെ സംവിധായകനായ എ എൽ വിജയ് സാറിനെ വിളിച്ചെന്നും എന്റെ പെരുമാറ്റത്താൽ എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകൾ സെറ്റിലുണ്ടായിട്ടുണ്ടോ എന്ന് ചോദിച്ചെന്നും താരം പറഞ്ഞു.
സെറ്റിലുള്ള എല്ലാവരെയും സ്‌നേഹിക്കാനാണ് ഞാൻ പഠിച്ചിരിക്കുന്നത്. അങ്ങനെയൊരു കുഴപ്പവും ഉണ്ടായിട്ടില്ലെന്നും നാഗശൗര്യ പറഞ്ഞത് എന്ത് അടിസ്ഥാനത്തിലാണെന്ന് അറിയില്ലെന്നും വിജയ് സാർ എന്നോട് പറഞ്ഞു. നമ്മളെക്കുറിച്ച് ഒരാൾ മോശം പറഞ്ഞാൽ അത് നമ്മെ വിഷമിപ്പിക്കും. ഞാൻ അദ്ദേഹത്തെ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ അത് എന്നെയും വിഷമിപ്പിക്കും. എന്നാൽ ഞാൻ അദ്ദേഹത്തോട് തെറ്റ് ചെയ്തിട്ടുണ്ടോ എന്നുപോലും അറിയാതെ ഇത്തരം കാര്യം വരുമ്പോൾ വലിയ വേദന ഉണ്ടാകും. ഇത് കൂടാതെ ഞാൻ സിനിമയുടെ ഛായാഗ്രാഹകനെയും വിളിച്ച് ചോദിക്കുകയുണ്ടായി. അദ്ദേഹത്തിനും ഇതിനെക്കുറിച്ച് അറിയില്ലായിരുന്നു.'
'നമ്മൾ സംവിധായകന് വേണ്ടി ജോലി ചെയ്യുന്ന ആളുകളാണ്. സെറ്റിൽ എന്തെങ്കിലും പ്രശ്‌നമുണ്ടായാൽ തന്നെ അദ്ദേഹത്തെയാണ് ആദ്യം അറിയിക്കേണ്ടത്. അങ്ങനെയാണ് അവിടെ നല്ലൊരു ചുറ്റുപാട് തന്നെ രൂപപ്പെടുന്നത്. എന്നാൽ ഞാൻ അദ്ദേഹത്തിന്റെ വികാരം മനസ്സിലാക്കുന്നു. അദ്ദേഹത്തിന് മനസ്സിൽ തോന്നിയ കാര്യം പറയാനുള്ള അവകാശമുണ്ട്. എന്നാൽ ഒരിക്കൽപ്പോലും ഞാൻ ആരെയും വേദനിപ്പിച്ചിട്ടില്ല. ഏതെങ്കിലും രീതിയിൽ ഞാൻ അദ്ദേഹത്തെ വേദനിപ്പിച്ചെങ്കിൽ വിഷമമുണ്ട്. ഇപ്പോൾ അദ്ദേഹത്തിന് കുറച്ച് ആശ്വാസമായെന്ന് ഞാൻ കരുതുന്നു. അഭിനേതാവ് എന്ന നിലയിൽ മികച്ച നടനാണ് നാഗശൗര്യയെന്നും താരം പറഞ്ഞു.