- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചാർളിയുടെ നായികയായി തമിഴിൽ സായി പല്ലവി; തമിഴ്‌പ്രേക്ഷകരുടെ ആസ്വാദനത്തിന് അനുസരിച്ച് തിരക്കഥ മാറ്റിയെഴുതുമെന്ന് സംവിധായകൻ വിജയ്
ചാർളിയുടെ തമിഴ് പതിപ്പിൽ ദുർഖൽ സൽമാന്റെ കഥാപാത്രത്തെ മാധവനാണ് അവതരിപ്പിക്കുക. എ എൽ വിജയ് ആണ് ചിത്രം തമിഴിൽ സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ നായികയായി എത്തുന്നത് സായി പല്ലവിയും. സായി പല്ലവിയുടെ തമിഴകത്തെ ആദ്യ അരങ്ങേറ്റം കൂടിയാകും ചാർലിയുടെ തമിഴ് റീമെയ്‌ക്ക്. ചിത്രത്തിന്റെ നിർമ്മാതാവായ ശ്രുതി നല്ലപ്പ ഇക്കാര്യം സ്ഥിരീകരിച്ചു. മാധവന്റെ നായികയാകാൻ കഴിഞ്ഞതിലുള്ള സന്തോഷത്തിലാണ് സായി. ചാർലിയിൽ പാർവതി അവതരിപ്പിച്ച കഥാപാത്രത്തെയാണ് സായി അവതരിപ്പിക്കുന്നത്. തമിഴ്‌പ്രേക്ഷകരുടെ ആസ്വാദനത്തിന് അനുസരിച്ച് തിരക്കഥ മാറ്റിയാകും ചാർളിയുടെ തമിഴ് പതിപ്പ് എത്തുക. ഒറിജിനൽ സിനിമയിൽ നിന്നും ഏറെ വ്യത്യസ്തമാണ് ഇപ്പോൾ സിനിമയുടെ കഥയെന്നും അഡാപ്‌റ്റേഷൻ മാത്രമാണ് തമിഴ് പതിപ്പെന്നുമാണ് സൂചന. മാർച്ച് ആദ്യം ഷൂട്ടിങ് ആരംഭിക്കും. തമിഴിന് പുറമെ മറാത്തി, ബംഗാളി ഭാഷകളിലും ചിത്രം റീമെയ്‌ക്ക് ചെയ്യുന്നുണ്ട്. ഈ മൊഴിമാറ്റ ചിത്രം വെല്ലുവിളിയായി ഏറ്റെടുക്കുന്നുവെന്നാണ് സംവിധായകൻ വിജയ് പറയുന്നത്. സിനിമയുടെ പ്രമേയം ഒന്നുതന്നെ ആയിരിക്ക
ചാർളിയുടെ തമിഴ് പതിപ്പിൽ ദുർഖൽ സൽമാന്റെ കഥാപാത്രത്തെ മാധവനാണ് അവതരിപ്പിക്കുക. എ എൽ വിജയ് ആണ് ചിത്രം തമിഴിൽ സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ നായികയായി എത്തുന്നത് സായി പല്ലവിയും. സായി പല്ലവിയുടെ തമിഴകത്തെ ആദ്യ അരങ്ങേറ്റം കൂടിയാകും ചാർലിയുടെ തമിഴ് റീമെയ്‌ക്ക്. ചിത്രത്തിന്റെ നിർമ്മാതാവായ ശ്രുതി നല്ലപ്പ ഇക്കാര്യം സ്ഥിരീകരിച്ചു.
മാധവന്റെ നായികയാകാൻ കഴിഞ്ഞതിലുള്ള സന്തോഷത്തിലാണ് സായി. ചാർലിയിൽ പാർവതി അവതരിപ്പിച്ച കഥാപാത്രത്തെയാണ് സായി അവതരിപ്പിക്കുന്നത്. തമിഴ്‌പ്രേക്ഷകരുടെ ആസ്വാദനത്തിന് അനുസരിച്ച് തിരക്കഥ മാറ്റിയാകും ചാർളിയുടെ തമിഴ് പതിപ്പ് എത്തുക. ഒറിജിനൽ സിനിമയിൽ നിന്നും ഏറെ വ്യത്യസ്തമാണ് ഇപ്പോൾ സിനിമയുടെ കഥയെന്നും അഡാപ്‌റ്റേഷൻ മാത്രമാണ് തമിഴ് പതിപ്പെന്നുമാണ് സൂചന. മാർച്ച് ആദ്യം ഷൂട്ടിങ് ആരംഭിക്കും.
തമിഴിന് പുറമെ മറാത്തി, ബംഗാളി ഭാഷകളിലും ചിത്രം റീമെയ്‌ക്ക് ചെയ്യുന്നുണ്ട്. ഈ മൊഴിമാറ്റ ചിത്രം വെല്ലുവിളിയായി ഏറ്റെടുക്കുന്നുവെന്നാണ് സംവിധായകൻ വിജയ് പറയുന്നത്. സിനിമയുടെ പ്രമേയം ഒന്നുതന്നെ ആയിരിക്കുമെങ്കിലും അവതരണത്തിൽ മാറ്റമുണ്ടാകുമെന്ന് വിജയ് പറഞ്ഞു.