- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാങ്ങിയ അഡ്വാൻസ് തിരിച്ചു നൽകി; ചിയാൻ വിക്രമിനോടൊപ്പം അഭിനയിക്കാൻ സായ് പല്ലവി ഉണ്ടാകില്ല; മലയാള നടിയുടെ പിന്മാറ്റത്തിൽ കഥകളുമായി തമിഴ് സിനിമാ ലോകം
വിജയ് ചന്ദർ സംവിധാനം ചെയ്യുന്ന വിക്രം ചിത്രത്തിൽ പ്രേമം ഫെയിം സായ് പല്ലവി ചിത്രത്തിൽ അഭിനയിക്കില്ലെന്ന് സൂചന. ഡേറ്റ് പ്രശ്നങ്ങൾ കാരണമാണ് സായി പല്ലവി ചിത്രത്തിൽ നിന്ന് ഒഴിവായത്. വിക്രം ചിത്രത്തിനായി കൃത്യമായ ഡേറ്റ് നൽകിയതാണെന്നും പ്രൊജക്ട് പറഞ്ഞ സമയത്ത് തുടങ്ങാത്തതിനാലാണ് പിന്മാറിയതെന്നാണ് സൂചന. ജനുവരിയിൽ ഷൂട്ടിങ് തുടങ്ങി 40-45 ദിവസത്തിനുള്ളിൽ ആദ്യ ഷെഡ്യൂൾ പൂർത്തിയാകുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. ഓഗസ്റ്റിൽ റിലീസിനൊരുങ്ങുന്ന ഗൗതം മേനോൻ ചിത്രം ധ്രുവനച്ചത്തിരത്തിന് വിക്രം കൂടുതൽ പ്രാധാന്യം നൽകിയെന്നും ഇതിന്റെ ഷൂട്ടിങ് പകുതി തീർന്ന ശേഷമേ വിജയ് ചന്ദർ ചിത്രത്തിന്റെ ഷൂട്ടിങിന് വിക്രം എത്തുകയുള്ളൂവെന്നും റിപ്പോർട്ടുണ്ട്. ഇതാണ് സായ്ക്ക് വിനയായത്. മണിരത്നം ചിത്രം കാട്രു വെളിയിതേയിലും സായി പല്ലവി നായികയാകുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ അവസാനം കാർത്തിയുടെ നായികയായെത്തിയത് അതിഥി റാവു ഹൈദരിയാണ്. വാങ്ങിയ അഡ്വാൻസ് തുക തിരിച്ചു നൽകിയാണ് സായ് പല്ലവി പിന്മാറിയതെന്നും നടിയുമായി ബന്ധപ്പെട്ട
വിജയ് ചന്ദർ സംവിധാനം ചെയ്യുന്ന വിക്രം ചിത്രത്തിൽ പ്രേമം ഫെയിം സായ് പല്ലവി ചിത്രത്തിൽ അഭിനയിക്കില്ലെന്ന് സൂചന. ഡേറ്റ് പ്രശ്നങ്ങൾ കാരണമാണ് സായി പല്ലവി ചിത്രത്തിൽ നിന്ന് ഒഴിവായത്.
വിക്രം ചിത്രത്തിനായി കൃത്യമായ ഡേറ്റ് നൽകിയതാണെന്നും പ്രൊജക്ട് പറഞ്ഞ സമയത്ത് തുടങ്ങാത്തതിനാലാണ് പിന്മാറിയതെന്നാണ് സൂചന. ജനുവരിയിൽ ഷൂട്ടിങ് തുടങ്ങി 40-45 ദിവസത്തിനുള്ളിൽ ആദ്യ ഷെഡ്യൂൾ പൂർത്തിയാകുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. ഓഗസ്റ്റിൽ റിലീസിനൊരുങ്ങുന്ന ഗൗതം മേനോൻ ചിത്രം ധ്രുവനച്ചത്തിരത്തിന് വിക്രം കൂടുതൽ പ്രാധാന്യം നൽകിയെന്നും ഇതിന്റെ ഷൂട്ടിങ് പകുതി തീർന്ന ശേഷമേ വിജയ് ചന്ദർ ചിത്രത്തിന്റെ ഷൂട്ടിങിന് വിക്രം എത്തുകയുള്ളൂവെന്നും റിപ്പോർട്ടുണ്ട്. ഇതാണ് സായ്ക്ക് വിനയായത്. മണിരത്നം ചിത്രം കാട്രു വെളിയിതേയിലും സായി പല്ലവി നായികയാകുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ അവസാനം കാർത്തിയുടെ നായികയായെത്തിയത് അതിഥി റാവു ഹൈദരിയാണ്.
വാങ്ങിയ അഡ്വാൻസ് തുക തിരിച്ചു നൽകിയാണ് സായ് പല്ലവി പിന്മാറിയതെന്നും നടിയുമായി ബന്ധപ്പെട്ടവർ പറയുന്നു. എ.എൽ വിജയ് സംവിധാനം ചെയ്യുന്ന മാധവൻ നായകനായെത്തുന്ന ചാർലി റീമെയ്‌ക്ക് പ്രോജക്ടിന് വേണ്ടി കൂടുതൽ ഡേറ്റ് കൊടുക്കുകയും അതിനെ തുടർന്നാണ് വിക്രം ചിത്രത്തിൽ നിന്നും സായി പല്ലവി പിന്മാറിയതെന്ന വാദവും സജീവമാണ്. സായി പല്ലവി ഈ പ്രോജക്ടിൽ കരാർ ഒപ്പിട്ടതുമുതലെ പ്രശ്നങ്ങൾ ഉണ്ടായിരുന്നെന്നും പതിനഞ്ച് ലക്ഷം അഡ്വാൻസും നൽകിയതാണെന്നും വിജയ് ചന്ദറിനോട് അടുത്ത വൃത്തങ്ങളും പറയുന്നു. ഇതിനേക്കാൾ കൂടുതൽ പ്രതിഫലം സായി പല്ലവി നിർമ്മാതക്കളോട് ആവശ്യപ്പെട്ടതും പിന്മാറ്റത്തിന് കാരണമായി ചൂണ്ടിക്കാട്ടുന്നുണ്ട്.
നേരത്തെ ഈ ചിത്രത്തിന് അൻപത് ലക്ഷം രൂപയാണ് സായിയുടെ പ്രതിഫലമെന്ന് തമിഴ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. സായി പല്ലവിക്ക് പകരം തമന്നയെയാണ് വിക്രമിന്റെ നായികയായി പരിഗണിക്കുന്നത്.