- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പശുവിനെ കൊണ്ടുപോയതിന് ഒരാളെ കൊന്നതും കാശ്മീരി പണ്ഡിറ്റുമാരുടെ കൊലപാതകവും തമ്മിൽ യാതൊരു വ്യത്യാസവുമില്ലെന്ന് സായി പല്ലവി; മതത്തിന്റെ പേരിൽ ആരെയും വേദനിപ്പിക്കരുതെന്നും നടി
ഹൈദരാബാദ് : മതങ്ങളുടെ പേരിൽ നടക്കുന്ന കൊലപാതകങ്ങളെക്കുറിച്ച് പ്രതികരണവുമായി നടി സായി പല്ലവി.കാശ്മീർ ഫയൽസ് എന്ന സിനിമയിൽ കാശ്മീരി പണ്ഡിറ്റുമാർ കൊല്ലപ്പെട്ടതിന്റെ കാരണം കാണിക്കുന്നുണ്ട്. പശുവിനെ ഒരു വണ്ടിയിൽ കൊണ്ടുപോയതിന് ഒരു മുസ്ലിമിനെ ജയ് ശ്രീറാം വിളിച്ചുകൊണ്ട് ചിലർ കൊലപ്പെടുത്തിയ സംഭവവും ഈ സിനിമയിൽ യാതൊരു വ്യത്യസവുമില്ലെന്നും നടി പറഞ്ഞു.
മതങ്ങളുടെ പീരിൽ മറ്റുള്ളവരെ വേദനിപ്പിക്കുന്നതിനെ ന്യായീകരിക്കാൻ സാധിക്കില്ലെന്നും സായി ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.'കാശ്മീർ ഫയൽസ്' എന്ന സിനിമയിൽ കാശ്മീരി പണ്ഡിറ്റുമാർ എങ്ങനെയാണ് കൊല്ലപ്പെട്ടത് എന്ന് അവർ കാണിച്ചു. നിങ്ങൾ അതിനെ മത സംഘർഷമായി കാണുന്നുവെങ്കിൽ, കോവിഡ് സമയത്ത് പശുവിനെ ഒരു വണ്ടിയിൽ കൊണ്ടുപോയതിന് ഒരു മുസ്ലിമിനെ ജയ് ശ്രീറാം വിളിച്ചുകൊണ്ട് ചിലർ കൊലപ്പെടുത്തിയത് കൂടി നോക്കണം. ഈ രണ്ട് സംഭവങ്ങൾക്കും തമ്മിൽ യാതൊരു വ്യത്യാസവുമില്ല.മതത്തിന്റെ പേരിൽ ആരെയും വേദനിപ്പിക്കരുത്' സായി പല്ലവി പറഞ്ഞു.
In Kashmir files They showed how Kashmir pandits were killed but during lockdown we saw how Muslims were lynched and people who killed them shouting jai shri ram . Sai pallavi pic.twitter.com/UVuo0kh1hC
- Muzaffar (@El_Mozaffer) June 14, 2022
വിരാട പർവ്വം' എന്ന തെലുങ്ക് ചിത്രമാണ് സായി പല്ലവിയുടേതായി റിലീസിന് ഒരുങ്ങുന്നത്. 'വെന്നെല്ല' എന്ന കഥാപാത്രമായാണ് സായ് പല്ലവി അഭിനയിക്കുന്നത്. പൊലീസുകാരനെ പ്രണയിക്കുന്ന നക്‌സൽ ആയിട്ടാണ് സായ് പല്ലവി ചിത്രത്തിൽ അഭിനയിക്കുന്നത്. റാണ ദഗുബാടി പൊലീസുകാരനായി ചിത്രത്തിൽ അഭിനയിക്കുന്നു. വേണു ഉഡുഗുളയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നന്ദിത ദാസ്, പ്രിയാമണി, സറീന വഹാബ്, ഈശ്വരി റാവു, സായ് ചന്ദ്, നിവേദ, നവീൻ ചന്ദ്ര തുടങ്ങിയവരും ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.