പ്രേമത്തിലൂടെ മലയാളികളുടെ ഹൃദയത്തിൽ വാടാമലരായി മാറിയ സായ് പല്ലവി പ്രേമത്തിൽ കുടുങ്ങിയോ? പ്രേമത്തിലെ കഥാപാത്രത്തിന് അറം പറ്റിയ പോലെയുള്ള ഒരു ഗോസിപ്പാണ് പുതുതായി ടോളിവുഡിൽ പ്രചരിക്കുന്നത്. വിവാഹിതനായ ഒരു നടനുമായി സായി പല്ലവി പ്രേമത്തിലാണെന്നാണ് പ്രചരണം.

തമിഴ് സിനിമയിലൂടെ അരങ്ങേറി മലയാളികളുടെ മനം കവർന്ന സുന്ദരിയെ പറ്റി ഈ വാർത്ത പരന്നതോടെ അതാര് എന്ന ചോദ്യവുമായി ഒട്ടേറെ പേർ തിരഞ്ഞെങ്കിലും പേരു വെളിപ്പെട്ടിട്ടില്ല. ഉടൻ ഇവർ വിവാഹിതരാകുമെന്നു വരെ എത്തി നിൽക്കുന്നു ചൂടുവാർത്തകൾ.

മലയാളത്തിന് പുറമെ തെലുങ്കിലും മിന്നിതിളങ്ങിയ താരസുന്ദരി ഇപ്പോൾ തമിഴിലും ഒരു ചിത്രത്തനായി കരാർ ഒപ്പിട്ടു എന്നാണറിവ്. ചിത്രമാല എന്ന തമിഴ് മാഗസിൻ തുടങ്ങിവെച്ച സായിയുടെ പ്രണയവാർത്ത പിന്നീട് പ്രമുഖ മാധ്യമങ്ങൾ ഏറ്റെടുക്കുകയായിരുന്നു.

വിവാഹമേയില്ല, തനിക്ക് മാതാപിതാക്കളെ നന്നായി നോക്കണം എന്ന് ട്വിറ്ററിലൂടെ പ്രഖ്യാപിച്ച നടിക്ക് വന്ന മനം മാറ്റം ഓർത്ത് മൂക്കിൽ വിരൽ വയ്ക്കുകയാണ് കടുത്ത ആരാധകർ