മിഴിൽ എ,എൽ വിജയ് സംവിധാനം ചെയ്ത ദിയ എന്ന ചിത്രത്തിന് ശേഷം ധനുഷിന്റെ നായികയാവാനൊരുങ്ങുകയാണ് പ്രേമത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ നടി സായ് പല്ലവി. തമിഴിലെ ഗംഭീര ഹിറ്റായിരുന്ന മാരിയുടെ രണ്ടാം ഭാഗത്തിൽ ആണ് നായികയാവാൻ സായിക്ക് അവസരമെത്തിയത്. ബാലാജി മോഹൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ടൊവിനോ തോമസാണ് ധനൂഷിന്റെ വില്ലനായി എത്തുന്നത്. .

ചിത്രത്തിൽ സായി ഓട്ടോ ഡ്രൈവറായിട്ടാണ് എത്തുന്നത് എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. മാരി 2വിനു വേണ്ടി നേരത്തെ സായി ഓട്ടോറിക്ഷ പഠിക്കുന്നതിന്റെ വാർത്തകൾ പുറത്ത് വന്നിരുന്നു. മാരിയുടെ ആദ്യ ഭാഗത്തിൽ വില്ലനായി അഭിനയിച്ചത് വിജയ് യേശുദാസ് ആയിരുന്നു.

വണ്ടർബാർ ഫിലിംസിന്റെ ബാനറിൽ ധനുഷ് തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്. സായിക്കു പുറമെ വരലക്ഷ്മി ശരത്കുമാറും ചിത്രത്തിലൊരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.റോബോ ശങ്കർ, കൃഷ്ണ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. യുവൻ ശങ്കർ രാജയാണ് മാരി 2വിനു വേണ്ടി സംഗീതമൊരുക്കുന്നത്. ഈ വർഷം അവസാനമാണ് മാരി 2 തിയ്യേറ്ററുകളിലേ ക്കത്തുന്നത്. അതേസമയം മാരി 2വിനു പുറമെ സൂര്യ നായകനാവുന്ന പുതിയ ചിത്രത്തിലും സായി തന്നെയാണ് നായികയാവുന്നത്. എൻജികെ എന്ന പേരിട്ടിരിക്കുന്ന ചിത്രം ശെൽവരാഘനാണ് സംവിധാനം ചെയ്യുന്നത്.